Tiago EV ബുക്കിംഗിനായി തിരക്കുകുട്ടി ആയിരങ്ങള്‍; Tata Motors വെബ്‌സൈറ്റ് പണിമുടക്കി
ടിയാഗോ ഹാച്ച്ബാക്കിന്റെ ഇവി പതിപ്പ് അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ മാസം ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ അലയൊലികള്‍ തീര്‍ത്തിരുന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് ആയ ടിയാഗോ ഇവിക്കായി ഉപയോക്താക്കള്‍ കാത്തിരിക്കുകയായിരുന്നു. തിങ്കളാഴ്ച വാഹനത്തിന്റെ ബുക്കിംഗ് വിന്‍ഡോ തുറന്നപ്പോള്‍ ആ തിരക്കും നന്നായി അനുഭവപ്പെട്ടു.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വിന്‍ഡോ തുറന്ന ദിവസം തന്നെ തടസ്സം നേരിട്ടതായി നിരവധി പേര്‍ പരാതിപ്പെട്ടു. എന്നാല്‍ ഓണ്‍ലൈനില്‍ വാഹനം ബുക്ക് ചെയ്യുന്ന ആളുകളുടെ തിരക്കാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കമ്പനി പ്രസ്താവന പുറത്തിറക്കി.

21,000 രൂപയുടെ നിക്ഷേപ തുകക്കാണ് ടാറ്റ മോട്ടോര്‍സ്് ടിയാഗോ ഇവിയുടെ റിസര്‍വേഷന്‍ വിന്‍ഡോ തുറന്നത്. ടാറ്റ ഡീലര്‍ഷിപ്പുകളിലും റിസര്‍വേഷനുകള്‍ നടത്താന്‍ സൗകര്യമുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ നോക്കിയവര്ാണ് ഔദ്യോഗിക വെബ്‌സൈറ്റ് ക്രാഷായതായി പരാതിപ്പെട്ടത് പരാതിപ്പെട്ടു.

8.49 ലക്ഷം രൂപ മുതല്‍ (എക്‌സ്-ഷോറൂം) വില ആരംഭിക്കുന്നതിനാല്‍ തന്നെ ടിയാഗോ ഇവി റിസര്‍വേഷന് ആളുകള്‍ തള്ളിക്കയറുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിലകള്‍ ആമുഖമാണെന്നും ആദ്യത്തെ 10,000 ബുക്കിംഗുകള്‍ക്ക് മാത്രമമേ ഈ വിലയില്‍ ലഭിക്കുവെന്ന കാര്യം ചേര്‍ത്ത് വായിക്കണം. എന്നാല്‍ തിരക്ക് മൂലം സൈറ്റ് പണിമുടക്കിയെങ്കിലും പലരും ഭാഗ്യ പരീക്ഷണം തുടര്‍ന്ന് കൊണ്ടേയിരുന്നു.

'ഞങ്ങളുടെ ഡീലര്‍ഷിപ്പുകളിലും ഞങ്ങളുടെ വെബ്സൈറ്റിലും ടിയാഗോ ഇവിയോടുള്ള പ്രതികരണത്തില്‍ ഞങ്ങള്‍ മതിപ്പുളവാക്കുന്നു' ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെയും എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.

'ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ഒരേ സമയം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ തിരക്കുകൂട്ടുന്നു. വെബ്സൈറ്റ് അല്‍പ്പം മന്ദഗതിയിലാവുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. എല്ലാ ഉപഭോക്തൃ അന്വേഷണങ്ങളും ബുക്കിംഗുമായി ബന്ധപ്പെട്ട ആശങ്കകളും ഉചിതമായി പരിഹരിക്കപ്പെടുന്നു' ശൈലേഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

ടാറ്റ ടിയാഗോ ഇവിയുടെ ടോപ്പ്-എന്‍ഡ് വേരിയന്റിന് 11.79 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മൊത്തം 7 വേരിയന്റുകളില്‍ ടിയാഗോ ഇവി ലഭ്യമാണ്. ട്രിം ലെവലുകള്‍, ചാര്‍ജിംഗ് ഓപ്ഷനുകള്‍, ബാറ്ററി പാക്ക് വലുപ്പം എന്നിവയിലാണ് വ്യത്യാസങ്ങള്‍.

19.2 kWh മോട്ടോര്‍ അല്ലെങ്കില്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 24 kWh യൂണിറ്റാണ് ടാറ്റ ടിയാഗോ ഇവിക്ക് കരുത്തേകുന്നത്. 19.2 kWh ബാറ്ററി പാക്ക് 60 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ഫുള്‍ ചാര്‍ജില്‍ 250 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വലിയ 24 kWh ബാറ്ററി പാക്ക് 74 bhp കരുത്തും 114 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് ഫുള്‍ചാര്‍ജില്‍ 315 കിലോമീറ്റര്‍ ഓടുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ടാറ്റ ടിയാഗോ ഇവിയുടെ ബാറ്ററി പായ്ക്ക് 57 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. 7.2 കിലോവാട്ട് എസി ചാര്‍ജര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ 3 മണിക്കൂര്‍ 36 മിനിറ്റിനുള്ളില്‍ ബാറ്ററി പാക്ക് 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ആകും.

സുരക്ഷയുടെ കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ NCAP-യുടെ 4-സ്റ്റാര്‍ റേറ്റഡ് ഹാച്ച്ബാക്കാണ് പുതിയ ടിയാഗോ ഇവി. ഒപ്പം ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD ഉള്ള ABS, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ ഫീച്ചറുകളും നല്‍കിയിരിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൈദ്യുതപരമായി ക്രമീകരിക്കാനും മടക്കാനും കഴിയുന്ന ഒവിആര്‍എമ്മുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍, ലെതറെറ്റ് സീറ്റുകള്‍ എന്നിവയും ടാറ്റ ടിയാഗോ ഇവി വാഗ്ദാനം ചെയ്യുന്നു. ടാറ്റ ടിയാഗോ ഇവിക്ക് ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളിയില്ല.


Click it and Unblock the Notifications








