Tigor EV ലൈനപ്പിലേക്ക് പുത്തന്‍ എന്‍ട്രി നാളെ; 315 കി.മീ റേഞ്ചും റീജനറേറ്റീവ് ബ്രേക്കും നിരവധി ഫീച്ചറുകളും

ഇന്ത്യന്‍ ഇവി വിപണിയിലെ അതികായന്‍മാരായ ടാറ്റ മോട്ടോര്‍സ് ടിഗോര്‍ ഇവി നിര പുതുക്കുന്നു. പുതുക്കിയ ടിഗോര്‍ ഇവി ലൈനപ്പിന്റെ വില വിവരങ്ങള്‍ ബുധനാഴ്ച (നവംബര്‍ 23) കമ്പനി പ്രഖ്യാപിക്കും.

മോഡലിന് രണ്ട് പുതിയ വേരിയന്റുകള്‍ കൂടി നല്‍കിയാണ് പുതുക്കിയിരിക്കുന്നത്. ഒപ്പം ഫീച്ചറുകള്‍ ചേര്‍ക്കുകയും റേഞ്ച് പരിഷ്‌കാരങ്ങളും ഉണ്ട്. ടിഗോര്‍ ഇവിയുടെ എന്‍ട്രി ലെവല്‍ XE വേരിയന്റിന് ഏകദേശം 12.49 ലക്ഷം രൂപയാകും എക്സ്-ഷോറൂം വില.

Tigor EV ലൈനപ്പിലേക്ക് പുത്തന്‍ എന്‍ട്രി നാളെ; 315 കി.മീ റേഞ്ചും റീജനറേറ്റീവ് ബ്രേക്കും നിരവധി ഫീച്ചറുകളും

പുതുതായി ഇറക്കുന്ന ടോപ്പ്-സ്‌പെക്ക് XZ+ ലക്സിന് 13.75 ലക്ഷം രൂപ വരെ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ടിഗോര്‍ മോഡല്‍ പുതുക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് എന്നാദ്യം നോക്കാം. റേഞ്ചിന്റെ കാര്യത്തിലാണ് ഏറ്റവും വലിയ മാറ്റം. എല്ലാ വേരിയന്റുകളും ഇപ്പോള്‍ 315 കിലോമീറ്റര്‍ റേഞ്ചുമായി വരും. നിലവില്‍ ടിഗോറിന് 306 കിലോമീറ്റര്‍ റേഞ്ചാണ് ലഭിക്കുന്നത്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളുടെ ഫലമായാണ് ഇത് അല്‍പ്പം ഉയര്‍ന്നത്.

കൂടാതെ, ഇതുവരെ നെക്സോണ്‍ ഇവി മാക്സിലും നെക്സോണ്‍ ഇവി പ്രൈമിലും മാത്രം ലഭ്യമായിരുന്ന പുതിയ ഫീച്ചറുകളുമായാണ് പുതുക്കിയ ടിഗോര്‍ ഇവി വരുന്നത്. ഓട്ടോമാറ്റിക് ബ്രേക്ക് ലാമ്പ് ആക്ടിവേഷന്‍ ഉള്ള മള്‍ട്ടി-മോഡ് റീജന്‍ ഫംഗ്ഷനാണ് ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍. ഇത് റീജനറേഷന്‍ സജീവമാകുമ്പോള്‍ ബ്രേക്ക് ലൈറ്റുകള്‍ ഓണാക്കുന്നു. നെക്‌സോണ്‍ ഇവി പ്രൈം, മാക്‌സ് എന്നിവയ്ക്ക് സമാനമായ ഫോര്‍-ലെവല്‍ റീജനറേറ്റീവ് ബ്രേക്കിംഗുമായാണ് ടിഗോര്‍ ഇവി വരിക.

അവിടെ ലെവല്‍ 0 റീജനറേഷന്‍ ഇല്ലാതാക്കുന്നു, ലെവല്‍ 3-ല്‍ അത് ഏറ്റവും ശക്തമാണ്. യാത്ര ചെയ്യുമ്പോള്‍ പ്രത്യേകിച്ച് സ്റ്റോപ്പ്-ഗോ ട്രാഫിക്കിലോ ചെങ്കുത്തായ കയറ്റങ്ങളിലോ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. അങ്ങനെ ഡ്രൈവിംഗ് റേഞ്ച് ഫലപ്രദമായി വര്‍ദ്ധിപ്പിക്കുന്നു. ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴിയുള്ള ഇന്‍ഡയരക്ട് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, സ്മാര്‍ട്ട് വാച്ച്-ഇന്റഗ്രേറ്റഡ് കണക്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവ ടിഗോര്‍ ഇവിയുടെ മറ്റ് കൂട്ടിച്ചേര്‍ക്കലുകളില്‍ ഉള്‍പ്പെടുന്നു.

നെക്സോണ്‍ ഇവിക്ക് വേണ്ടി, ടാറ്റ മോട്ടോഴ്സ് ഈ പുതിയ സോഫ്റ്റ്വെയര്‍ അധിഷ്ഠിത സവിശേഷതകള്‍ നിലവിലുള്ള ഉടമകള്‍ക്കും സൗജന്യമായി പുറത്തിറക്കിയിരുന്നു. എന്നിരുന്നാലും നിലവിലുള്ള ടിഗോര്‍ ഇവി ഉടമകള്‍ക്കും ഇത് നല്‍കാന്‍ ടാറ്റക്ക് പദ്ധതിയിടുന്നുണ്ടോ എന്ന കാര്യം ഉറപ്പില്ല. നിരവധി ഉപകരണങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതോടെ ടിഗോര്‍ ഇവി XT വേരിയന്റ് നിലവിലുള്ള ടിഗോര്‍ ഇവി XM-നെ മാറ്റിസ്ഥാപിക്കും.

7.0-ഇഞ്ച് ടച്ച്സ്‌ക്രീനും സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകളും പോലുള്ള അധിക സവിശേഷതകളോടെയാകും എത്തുക. ഈ വേരിയന്റിന് 12.99 ലക്ഷം രൂപയായിരിക്കും വില. ടിഗോര്‍ ഇവി XZ+ ന് ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍ എന്നിവ ലഭിക്കും. ഇതിന്റെ വില 13.49 ലക്ഷം രൂപയായിരിക്കും.

ഇതോടൊപ്പമാണ് പുതിയ ടോപ്പ്-സ്‌പെക്ക് വേരിയന്റായ ടിഗോര്‍ ഇവി XZ+ ലക്സ് ലൈനപ്പിലേക്ക് ചേര്‍ക്കപ്പെടുന്നത്. കൂടാതെ കോണ്‍ട്രാസ്റ്റ് ബ്ലാക്ക് റൂഫ്, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍ എന്നിവയും പുതിയ മോഡലിന് ലഭിക്കും. ടിഗോര്‍ ഇവിയുടെ ടോപ് സ്‌പെക്ക് വേരിയന്റിന് 13.75 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച അതേ പവര്‍ട്രെയിനില്‍ പുതുക്കിയ ടിഗോര്‍ ഇവികളും തുടരും. ടാറ്റയുടെ സിപ്ട്രോണ്‍ ടെക്‌നോളജിയുമായാണ് സെഡാനില്‍ ഒരുക്കിയിരിക്കുന്നത്.

75 bhp കരുത്തും 170 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പെര്‍മനെന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്നു. വാഹനം 5.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലേമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് അവകാശവാദം. ബാറ്ററി പായ്ക്ക് 26kWh ലിഥിയം-അയണ്‍ യൂണിറ്റാണ്. ഇത് ഇലക്ട്രിക് മോട്ടോറിനൊപ്പം IP67 വാട്ടര്‍, ഡസ്റ്റ് പ്രൂഫിംഗ് നിലവാരത്തിലേക്ക് റേറ്റുചെയ്തിരിക്കുന്നു.

ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണക്കുന്ന ടിഗോര്‍ ഇവി വെറും 60 മിനിറ്റിനുള്ളില്‍ 0 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ടാറ്റ ഇവിയുടെ മറ്റൊരു മെച്ചം ബാറ്ററിക്കും മോട്ടറിനും നല്‍കുന്ന വാറന്റിയാണ്. ടാറ്റ ബാറ്ററിക്കും മോട്ടോറിനും 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറന്റിയാണ് നല്‍കുന്നത്.

Most Read Articles

Malayalam
English summary
Tigor ev line up updated with 315 km range and regenerative braking top spec xz launch tomorrow
Story first published: Tuesday, November 22, 2022, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X