ഇന്ത്യൻ വിപണിയിൽ 2022 മെയ് മാസ വിൽപ്പനയിൽ തിളങ്ങിയ 10 എസ്‌യുവികൾ
2022 മെയ് മാസത്തിൽ, ടാറ്റ മോട്ടോർസിന്റെ നെക്‌സോൺ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറി, അതിലുപരിയായി, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ പാസഞ്ചർ കാർ കൂടിയാണിത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കോംപാക്ട് എസ്‌യുവി കഴിഞ്ഞ മാസം 14,614 യൂണിറ്റുകളുടെ വിൽപ്പന നേടി, 2021 -ൽ ഇതേ കാലയളവിലെ 6,439 യൂണിറ്റുകളിൽ നിന്ന് 127 ശതമാനം വർധനയാണ് മോഡൽ കൈവരിച്ചത്.

2021 മെയ് മാസത്തിൽ 7,527 യൂണിറ്റുകളിൽ നിന്ന് 46 ശതമാനം വർധനയോടെ 10,973 യൂണിറ്റുകളുടെ വിൽപ്പനയുമായി ഹ്യുണ്ടായി ക്രെറ്റ രണ്ടാം സ്ഥാനത്തെത്തി. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റ് ലീഡർ സമീപഭാവിയിൽ ഒരു വലിയ അപ്‌ഡേറ്റിന് ഒരുങ്ങുകയാണ്.

ഡിസൈൻ മാറ്റങ്ങളോടെ വാഹനം ഏറ്റവും പുതിയ സെൻസസ് സ്‌പോർട്ടിനെസ് ഡിസൈൻ ഫിലോസഫിക്ക് അനുസൃതമായി പരിവർത്തനം ചെയ്യും, കൂടാതെ ഇതിന് ADAS പോലുള്ള പുതിയ സവിശേഷതകളും ലഭിക്കും.

മാരുതി സുസുക്കി വിറ്റാര ബ്രെസ 10,312 യൂണിറ്റ് വിൽപ്പനയുമായി മൂന്നാം സ്ഥാനത്തെത്തി, മുൻ വർഷം ഇതേ കാലയളവിലെ 2,648 യൂണിറ്റുകളിൽ നിന്ന് 289 ശതമാനം വിൽപ്പന വളർച്ചയാണ് മോഡൽ നേടിയിരിക്കുന്നത്.

സബ്-ഫോർ-മീറ്റർ എസ്‌യുവിയുടെ വളരെയധികം അപ്‌ഡേറ്റ് ചെയ്‌ത നവീകരിച്ച പതിപ്പ് 2022 ജൂൺ 30 -ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. ഇതിന് പുനർരൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ഫാസിയയും നന്നായി നവീകരിച്ച ഇന്റീരിയറും കൂടുതൽ നൂതനമായ ഫീച്ചർ ലിസ്റ്റും ലഭിക്കുന്നു.

പ്രധാന എതിരാളിയായ ടാറ്റ നെക്‌സോണിനെതിരെ ഈ അപ്പ്ഡേറ്റ് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് രസകരമായിരിക്കും. കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നാലാമത്തെ എസ്‌യുവിയായിരുന്നു ടാറ്റ പഞ്ച്. മൈക്രോ എസ്‌യുവി സെഗ്‌മെന്റ് ലീഡർ ആഭ്യന്തര വിപണിയിൽ 10,241 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.

ഹ്യുണ്ടായി വെന്യു 2021 മെയ് മാസത്തിൽ 4,840 യൂണിറ്റുകളിൽ നിന്ന് 71 ശതമാനം വിൽപ്പന വർധനയോടെ 2022 മോയിൽ 8,300 യൂണിറ്റുകളുമായി അഞ്ചാം സ്ഥാനത്തെത്തി.

പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിലെ 6,627 യൂണിറ്റുകൾ വിൽപ്പനയിൽ നിന്ന് 39 ശതമാനം വളർച്ചയോടെ 7,899 യൂണിറ്റ് വിൽപ്പനയുമായി കിയ സോനെറ്റ് ആറാം സ്ഥാനത്തെത്തി. മഹീന്ദ്ര XUV700 5,069 യൂണിറ്റുകളുമായി എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്, വിപണിയിൽ അരങ്ങേറ്റം മുതൽ മികച്ച വിൽപ്പന നേട്ടം വാഹനം കൈവരിക്കുന്നു.

XUV300 2021 -ൽ ഇതേ കാലയളവിൽ നേടിയ 251 യൂണിറ്റുകളിൽ നിന്ന് 1901 ശതമാനം വാർഷിക കുതിപ്പോടെ 5,022 യൂണിറ്റുകളുടെ വിൽപ്പന രജിസ്റ്റർ ചെയ്തു. XUV300 -ന് 2023 -ന്റെ തുടക്കത്തിൽ മുഖം മിനുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

| Rank | SUV | May-22 | May-21 | Growth (%) YoY |
| 1 | Tata Nexon | 14,614 | 6,439 | 127 |
| 2 | Hyundai Creta | 10,973 | 7,527 | 46 |
| 3 | Maruti Suzuki Brezza | 10,312 | 2,648 | 289 |
| 4 | Tata Punch | 10,241 | - | - |
| 5 | Hyundai Venue | 8,300 | 4,840 | 71 |
| 6 | Kia Sonet | 7,899 | 6,627 | 19 |
| 7 | Kia Seltos | 5,953 | 4,277 | 39 |
| 8 | Mahindra XUV700 | 5,069 | - | - |
| 9 | Mahindra XUV300 | 5,022 | 251 | 1901 |
| 10 | Mahindra Thar | 4,100 | 1,911 | 114.5 |
2021 മെയ് മാസത്തിൽ 114.5 ശതമാനം വളർച്ചയോടെ 1,911 യൂണിറ്റുകളിൽ നിന്ന് 4,100 യൂണിറ്റുകളോടെ ഥാർ ഓഫ്-റോഡർ ആദ്യ പത്തിൽ ഇടം നേടി.


Click it and Unblock the Notifications








