സെഡാന്‍ വിഭാഗത്തില്‍ Maruti Dzire തന്നെ; 2022 നവംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

സെഡാന്‍ ശ്രേണിയില്‍ വീണ്ടും ആധിപത്യം തുടര്‍ന്ന് മാരുതി സുസുക്കി ഡിസയര്‍. 2022 നവംബര്‍ മാസത്തില്‍, മാരുതി സുസുക്കിയുടെ ഡിസയര്‍ സെഡാന്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുകയാണ്. വിപണിയില്‍ എത്തിയ കാലം മുതല്‍ സെഗ്മെന്റില്‍ ഡിസയര്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8,196 യൂണിറ്റുകള്‍ കമ്പനി നിരത്തിലെത്തിച്ചപ്പോള്‍ ഈ വര്‍ഷം അത് 14,456 യൂണിറ്റുകളായി വര്‍ദ്ധിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇതോടെ 76 ശതമാനം വളര്‍ച്ചയാണ് ഡിസയറിന്റെ വില്‍പ്പനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടാറ്റയുടെ ജനപ്രീയ മോഡലായ ടിഗോറാണ് വില്‍പ്പനയില്‍ രണ്ടാമതുള്ളത്. ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണ് ടാറ്റ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോംപാക്ട് സെഡാന്‍ കഴിഞ്ഞ മാസം ആഭ്യന്തരമായി 4,301 യൂണിറ്റുകളുടെ വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെഡാന്‍ വിഭാഗത്തില്‍ Maruti Dzire തന്നെ; 2022 നവംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

2021-ലെ ഇതേ കാലയളവില്‍ 1,785 യൂണിറ്റുകളില്‍ നിന്ന് 141 ശതമാനം വര്‍ദ്ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ സെഡാനായിരുന്നു ഹോണ്ട അമേസ്. ഇതിന് മുന്നെയുള്ള മാസം ഹ്യുണ്ടായി ഓറയായിരുന്നു വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ഈ സ്ഥാനമാണ് ഹോണ്ട അമേസ് പിടിച്ചെടുത്തിരിക്കുന്നത്. ജാപ്പനീസ് സെഡാന്‍ 2021 നവംബറിലെ 2,344 യൂണിറ്റുകളില്‍ നിന്ന് 3,890 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി, ഇതോടെ വാര്‍ഷിക വില്‍പ്പനയില്‍ 66 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹ്യുണ്ടായി ഓറ അഞ്ച് സീറ്റര്‍ കഴിഞ്ഞ മാസം 3,813 യൂണിറ്റുകള്‍ നിരത്തിലെത്തിച്ചു. പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവില്‍ 2,562 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്, ഇതോടെ വില്‍പ്പന 49 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 നവംബറിലെ 2,666 യൂണിറ്റുകളില്‍ നിന്ന് 2,711 യൂണിറ്റുകളോടെ ആഭ്യന്തര വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് സെഡാന്‍ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്താണ് ഹോണ്ട സിറ്റി.

വാര്‍ഷിക വില്‍പ്പനയില്‍ 2 ശതമാനം വളര്‍ച്ചയാണ് നിര്‍മാതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈബ്രിഡ് വേരിയന്റിനൊപ്പം ഈ വര്‍ഷം സിറ്റിയുടെ ശ്രേണി കമ്പനി വിപുലീകരിച്ചിരുന്നു, അതിന്റെ പ്രധാന എതിരാളിയായ ഹ്യുണ്ടായി വെര്‍ണയ്ക്ക് 2023-ല്‍ ഒരു പുതിയ തലമുറ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,648 യൂണിറ്റുകളില്‍ നിന്ന് 2,025 യൂണിറ്റുകളുമായി 23 ശതമാനം വളര്‍ച്ചയോടെ ഹ്യുണ്ടായി വെര്‍ണയാണ് ആറാം സ്ഥാനത്തുള്ളത്.

വരും വര്‍ഷം പുതിയൊരു മോഡല്‍ എത്തുന്നതോടെ വില്‍പ്പന ഉയര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കൊറിയന്‍ നിര്‍മാതാക്കള്‍. ഇതിനോടകം തന്നെ ഹ്യുണ്ടായി പുതുതലമുറ വെര്‍ണയുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ പതിപ്പിനെക്കാള്‍ വലിയ മാറ്റങ്ങളും ഫീച്ചര്‍ അപ്‌ഡേറ്റുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. സ്‌കോഡ സ്ലാവിയ 2,022 യൂണിറ്റുകളുമായി ഏഴാം സ്ഥാനത്തെത്തി. ഈ വര്‍ഷമാണ് ചെക്ക് നിര്‍മാതാക്കള്‍ മോഡലിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ പുതുജീവന്‍ സമ്മാനിച്ച മോഡലുകളില്‍ ഒന്നുകൂടിയാണ് സ്ലാവിയ.

വരും മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ വിപണി വിഹിതവും വര്‍ദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി ഇപ്പോള്‍. 43 ശതമാനം വളര്‍ച്ചയോടെ 1,089 യൂണിറ്റുകളില്‍ നിന്ന് 1,554 യൂണിറ്റുകളുമായി മാരുതി സുസുക്കി സിയാസ് എട്ടാം സ്ഥാനത്തെത്തി. ഈ വര്‍ഷമാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിനെ വിപണിയില്‍ എത്തിക്കുന്നത്. രാജ്യത്ത് ബ്രാന്‍ഡിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും വാഹനത്തിന് സാധിച്ചിട്ടുണ്ട്.

2022 നവംബര്‍ മാസത്തില്‍ 1,515 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഒമ്പതാം സ്ഥാനത്താണ് വെര്‍ട്ടിസ് ഉള്ളത്. വരും മാസങ്ങളില്‍ വില്‍പ്പന ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഈ വിഭാഗത്തില്‍ 160 യൂണിറ്റുകളുടെ വില്‍പ്പനയുമായി സ്‌കോഡ സൂപ്പര്‍ബ് ആദ്യ പത്തില്‍ ഇടം നേടി. പോയ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 104 യൂണിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 54 ശതമാനം വളര്‍ച്ചയാണ് സ്‌കോഡ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, December 10, 2022, 18:00 [IST]
English summary
Top 10 sedans november 2022 sales report details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X