സെഡാന്‍ വിഭാഗത്തിലും മാരുതി തന്നെ; 2022 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍
മറ്റ് സെഗ്മെന്റുകള്‍ പോലെ തന്നെ കോംപാക്ട് സെഡാന്‍ വിഭാഗത്തിലും ആധിപത്യം സൃഷ്ടിച്ച് നിര്‍മാതാക്കളായ മാരുതി സുസുക്കി. 2022 ഒക്ടോബര്‍ മാസത്തില്‍, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഡിസയര്‍ കോംപാക്ട് സെഡാന്‍, സെഡാന്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്.

2021-ലെ അതേ കാലയളവില്‍ വിറ്റ 8,077 യൂണിറ്റുകളില്‍ നിന്ന് 12,321 യൂണിറ്റുകള്‍ ഈ വര്‍ഷം വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു. വാര്‍ഷിക വില്‍പ്പനയില്‍ 34.1 ശതമാനം വര്‍ദ്ധനവാണ് ഇതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ പ്രധാന എതിരാളിയായ ഹോണ്ട അമേസ്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സെഡാന്‍ ആയി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 3,009 യൂണിറ്റുകളില്‍ നിന്ന് 5,443 യൂണിറ്റ് വില്‍പ്പനയാണ് നാല് മീറ്റര്‍ താഴെയുള്ള സെഡാന്‍ രേഖപ്പെടുത്തിയത്. ഡിസയറും അമേസും തമ്മിലുള്ള വില്‍പ്പന വ്യത്യാസം വളരെ വലുതായിരുന്നുവെങ്കിലും ആഭ്യന്തര വിപണിയില്‍ അതിന്റെ പ്രധാന എതിരാളിയുടെ ഇരട്ടിയിലധികം എണ്ണം റജിസ്റ്റര്‍ ചെയ്തുവെന്ന് വേണം പറയാന്‍.

കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ സെഡാനായിരുന്നു ഹ്യുണ്ടായി ഓറ. ഹ്യുണ്ടായി ഓറയുടെയും ടാറ്റ ടിഗോറിന്റെയും വില്‍പ്പന കണക്കുകള്‍ പരസ്പരം അടുത്ത് താഴുകയും 3, 4 സ്ഥാനങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു.
| Rank | Model | Oct'22 | Oct'21 | Growth (%) YoY |
| 1 | Maruti Dzire | 12,321 | 8,077 | 34.1 |
| 2 | Honda Amaze | 5,443 | 3,009 | 80.8 |
| 3 | Hyundai Aura | 4,248 | 2,701 | 87.2 |
| 4 | Tata Tigor | 4,001 | 1,377 | 190.5 |
| 5 | Honda City | 3,250 | 3,611 | -10 |
| 6 | Hyundai Verna | 2,179 | 2,438 | -10.6 |
| 7 | Maruti Ciaz | 1,884 | 1,069 | 76.2 |
| 8 | Skoda Slavia | 1,376 | - | - |
| 9 | Volkswagen Virtus | 1,072 | - | - |
| 10 | Skoda Superb | 143 | 251 | -43 |

ഓറ 4,248 യൂണിറ്റുകളും ടിഗോര്‍ 4,001 യൂണിറ്റുകളും കഴിഞ്ഞ മാസം വിറ്റു. പ്രതിമാസ, വാര്‍ഷിക വില്‍പ്പനകള്‍ വിശകലനം നടത്തുമ്പോള്‍ ഇവ രണ്ടും നല്ല വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

ഓറ 57.28 ശതമാനം വാര്‍ഷിക വളര്‍ച്ചയും 0.21 ശതമാനം പ്രതിമാസ വളര്‍ച്ചയും രേഖപ്പെടുത്തി. ടാറ്റ ടിഗോര്‍ 2021 ഒക്ടോബറില്‍ 190.5 ശതമാനം വര്‍ധനയോടെ 1,377 യൂണിറ്റുകളില്‍ നിന്ന് 4,000 യൂണിറ്റുകള്‍ക്ക് മുകളിലാണ്.

190.56 ശതമാനം വാര്‍ഷിക വളര്‍ച്ചയും 8.14 ശതമാനം പ്രതിമാസ വളര്‍ച്ചയുമായി ടിഗോര്‍ അതിന്റെ വില്‍പ്പന ഏകദേശം നാലിരട്ടിയായി വര്‍ധിപ്പിച്ച് ശക്തമായ തിരിച്ചുവരവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബറിലെ മൊത്തം സെഡാന്‍ വില്‍പ്പനയുടെ 11.77 ശതമാനം ഓറയും 11.08 ശതമാനം ടിഗോറും കൈക്കലാക്കിയെന്ന് വേണം പറയാന്‍.

ഹോണ്ട സിറ്റി മിഡ്സൈസ് സെഡാന്‍ 2021-ലെ ഇതേ കാലയളവില്‍ 3,611 യൂണിറ്റുകളില്‍ നിന്ന് 10 ശതമാനം നെഗറ്റീവ് വോളിയം വളര്‍ച്ചയോടെ കഴിഞ്ഞ മാസം മൊത്തം 3,250 യൂണിറ്റുകള്‍ പോസ്റ്റ് ചെയ്തു. പട്ടികയുടെ രണ്ടാം പകുതിയില്‍, ഹ്യുണ്ടായിയുടെ വെര്‍ണ മൊത്തം 2,179 യൂണിറ്റ് വില്‍പ്പന നടത്തി, 2,438 യൂണിറ്റുകളില്‍ നിന്ന് 10.6 ശതമാനം വില്‍പ്പന ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

76.2 ശതമാനം വളര്‍ച്ചയോടെ 1,069 യൂണിറ്റുകളില്‍ നിന്ന് 1,884 യൂണിറ്റ് വില്‍പ്പനയുമായി മാരുതി സുസുക്കി സിയാസ് ഏഴാം സ്ഥാനത്താണ്. സ്‌കോഡ സ്ലാവിയയും ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസും മിഡ്-സൈസ് സെഡാന്‍ സ്പെയ്സിലെ ഏറ്റവും പുതിയ ഓഫറുകളാണ്. സ്‌കോഡ സ്ലാവിയ 1,376 യൂണിറ്റുകളുമായി എട്ടാം സ്ഥാനത്താണ്, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് 1,072 യൂണിറ്റ് വില്‍പ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2021 ലെ ഇതേ കാലയളവിലെ 251 യൂണിറ്റുകളില്‍ നിന്ന് 43 ശതമാനം നെഗറ്റീവ് വോളിയം വളര്‍ച്ചയോടെ സ്‌കോഡ സൂപ്പര്‍ബ് കഴിഞ്ഞ മാസം മൊത്തം 143 യൂണിറ്റ് വില്‍പ്പനയുമായി ആദ്യ പത്തില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്.

മൊത്തത്തില്‍, 2022 ഒക്ടോബറില്‍ സെഡാന്‍ വിഭാഗത്തിലെ വില്‍പ്പന 36,100 യൂണിറ്റായിരുന്നു. 2021 ഒക്ടോബറില്‍ വിറ്റ 23,127 യൂണിറ്റുകളും 2022 സെപ്റ്റംബറില്‍ 31,357 യൂണിറ്റുകളും വിറ്റഴിച്ചപ്പോള്‍, സെഡാന്‍ വിഭാഗത്തിന് 56.09 ശതമാനം വാര്‍ഷിക വളര്‍ച്ചയും 15.13 ശതമാനം പ്രതിമാസ വളര്‍ച്ചയും ഉണ്ടായി. വോളിയം വളര്‍ച്ച വര്‍ഷം 12,973 യൂണിറ്റും പ്രതിമാസം 4,743 യൂണിറ്റുമാണ്.


Click it and Unblock the Notifications