കൊതിപ്പിക്കുന്ന മൈലേജും താങ്ങാവുന്ന വിലയും; Maruti Alto K10 S-CNG-യെ കുറിച്ച് അറിയേണ്ടതെല്ലാം

ആരെയും കൊതിപ്പിക്കുന്ന മൈലേജുമായി കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ CNG പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ വാഹന നിരയില്‍ CNG-യില്‍ പ്രവര്‍ത്തിക്കുന്ന 13-ാമത്തെ മോഡലായി മാറിയിരിക്കുകയാണ് മാരുതി സുസുക്കി ആള്‍ട്ടോ K10 S-CNG പതിപ്പ്.

കൊതിപ്പിക്കുന്ന മൈലേജും താങ്ങാവുന്ന വിലയും; Maruti Alto K10 S-CNG-യെ കുറിച്ച് അറിയേണ്ടതെല്ലാം

പുതുതായി കാര്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ഒരു മികച്ച തെരഞ്ഞെടുപ്പായിരിക്കാനുള്ള എല്ലാ വകയും മാരുതി സുസുക്കി ആള്‍ട്ടോ K10 S-CNG കരുതിവെച്ചിട്ടുണ്ട്. നിങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നതിന് മുമ്പ് പുതുതായി ലോഞ്ച് ചെയ്ത CNG ഹാച്ച്ബാക്കിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട മികച്ച 5 കാര്യങ്ങള്‍ ഞങ്ങള്‍ പങ്കുവെക്കാം.

വിലയും വകഭേദങ്ങളും

മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി, ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ CNG പതിപ്പ് ഒരു വേരിയന്റില്‍ മാത്രമാണ് ലഭ്യമാകുന്നത്. VXi ആണ് ഏക വേരിയന്റ്. 5.95 ലക്ഷം രൂപയാണ് മാരുതി സുസുക്കി ആള്‍ട്ടോ k10 CNG വേരിയന്റിന്റെ വില (എക്‌സ്-ഷോറൂം, ഡല്‍ഹി). ഇത് പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മാരുതി സുസുക്കി ആള്‍ട്ടോ K10 VXi ഹാച്ച്ബാക്കിനെക്കാള്‍ 95,000 രൂപ കൂടുതലാണ്.

എഞ്ചിന്‍ & ഗിയര്‍ബോക്‌സ്

1.0 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, K10C സീരീസ് എഞ്ചിനാണ് പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി ആള്‍ട്ടോ K10 S-CNG-ക്ക് കരുത്തേകുന്നത്. CNG മോഡില്‍ ഈ എഞ്ചിന്‍ 5,300 rpm-ല്‍ 56 bhp പവറും 3,400 rpm-ല്‍ 82.1 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

അതേസമയം പെട്രോള്‍ എഞ്ചിന്‍ 64.3 bhp പീക്ക് പവറും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ, പുതിയ മാരുതി സുസുക്കി ആള്‍ട്ടോ K10 S-CNG മോഡല്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയാണ് വരുന്നത്.

മൈലേജ്

നിലവില്‍ ഇന്ത്യയില്‍ പെട്രോള്‍ വില സെഞ്ച്വറിയടിച്ച സാഹചര്യമാണ്. CNG ഇന്ധനം കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്നത് കൊണ്ട് മാത്രമല്ല CNG-യില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതിനാലാണ് രാജ്യത്തുടനീളം CNG-യില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ ആവശ്യം വര്‍ദ്ധിച്ചത്.

പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മാരുതി സുസുക്കി ആള്‍ട്ടോ K10 ലിറ്ററിന് 24.9 കി.മീ മൈലേജ് നല്‍കുമ്പോള്‍ ഹാച്ച്ബാക്കിന്റെ CNG പതിപ്പ് കിലോഗ്രാമിന് 33.85 കി.മീ എന്ന ആകര്‍ഷകമായ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

ഫീച്ചറുകള്‍

പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി ആള്‍ട്ടോ K10 S-CNG ഹാച്ച്ബാക്ക് മിഡ്-സ്‌പെക്ക് 'VXi' ട്രിം ലെവലില്‍ മാത്രമേ ലഭ്യമാകൂ എന്നതിനാല്‍ 2 സ്പീക്കറുകളുള്ള ബേസിക് ഓഡിയോ സിസ്റ്റവും എഫ്എം, ഓക്‌സ്, യുഎസ്ബി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു.

കൂടാതെ, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, ആന്തരികമായി ക്രമീകരിക്കാവുന്ന ഒആര്‍വിഎമ്മുകള്‍, റിമോട്ട് ഫ്യുവല്‍ ലിഡ് ഓപ്പണര്‍, ഹീറ്റര്‍ ഉള്ള എയര്‍ കണ്ടീഷനിംഗ്, റൂഫ് ആന്റിന എന്നീ ഫീച്ചറുകളും മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സുരക്ഷ ഫീച്ചറുകള്‍

സുരക്ഷാ ഫീച്ചറുകളുടെ കാര്യം എടത്തോല്‍ എഞ്ചിന്‍ ഇമ്മൊബിലൈസര്‍, എബിഎസ്, ഇബിഡി, ഡ്യുവല്‍ എയര്‍ബാഗുകള്‍, സെന്‍ട്രല്‍ ഡോര്‍ ലോക്കിംഗ്, റിയര്‍ സീറ്റ് ബെല്‍റ്റുകള്‍, ഇംപാക്ട് സെന്‍സിംഗ് ഡോര്‍ അണ്‍ലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് മാരുതി സുസുക്കി ആള്‍ട്ടോ K10 S-CNG ഹാച്ച്ബാക്ക് വരുന്നത്. പുതിയ പുതിയ HEARTECT പ്ലാറ്റ്ഫോമിലാണ് മാരുതി സുസുക്കി ആള്‍ട്ടോ K10-ന്റെ നിര്‍മാണം.

മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ CNG പതിപ്പ് പുറത്തിറക്കുന്നതിലൂടെ CNG വിഭാഗത്തിലെ വിപണി വിഹിതം ഉയര്‍ത്താനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. മികച്ച ഇന്ധനക്ഷമതക്കൊപ്പം ആള്‍ട്ടോ K10 S-CNG ഹാച്ച്ബാക്ക് വളരെ താങ്ങാനാവുന്ന ലഭിക്കുമെന്നതിനാല്‍ നഗരപ്രദേശത്തെ കൂടുതല്‍ കസ്റ്റമേഴ്‌സ് ആകര്‍ഷിക്കപ്പെടുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Top 5 things about the newly launched maruti suzuki alto k10 cng in malayalam
Story first published: Sunday, November 20, 2022, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X