സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു കാർ വാങ്ങുമ്പോൾ സുരക്ഷ/ സേഫ്റ്റി എന്നത് കാര്യമായി ആരും പരിഗണിക്കാത്ത ഒരു ഘടകമായിരുന്നെങ്കിലും, സമീപ വർഷങ്ങളിൽ ഈ ചിന്താഗതിക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

കാറിന്റെയും റോഡ് സുരക്ഷയുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം മൂലമാകാം ഈ മാറ്റം. ഇന്ത്യൻ കാറുകൾ ലോകോത്തര സുരക്ഷ വാഗ്ദാനം ചെയ്യുന്നതിൽ അത്ര മികച്ചതല്ല, പക്ഷേ കാര്യങ്ങൾ ക്രമേണ മെച്ചപ്പെട്ട് വരുന്നുണ്ട്. ഇന്ത്യയ്ക്ക് സുരക്ഷിതമായ കാറുകൾ നിർണ്ണയിക്കുന്നതിൽ ഗ്ലോബൽ NCAP വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി മെയ്ഡ് ഇൻ ഇന്ത്യ കാറുകളാണ് ഗ്ലോബൽ NCAP -യുടെ ക്രാഷ്-ടെസ്റ്റിലൂടെ കടന്നു പോയിട്ടുള്ളത്. ഹ്യുണ്ടായി ക്രെറ്റ, ഹ്യുണ്ടായി i20, ടൊയോട്ട അർബൻ ക്രൂയിസർ എന്നിവയാണ് ഈ ടെസ്റ്റ് പട്ടികയിലെ ഏറ്റവും പുതിയ കാറുകൾ.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

കൊറിയൻ മോഡലുകൾ ത്രീ സ്റ്റാർ അഡൽറ്റ് സേഫ്റ്റി റേറ്റിംഗ് നേടിയതിനാലും, ടൊയോട്ടയിൽ നിന്നുള്ള കോംപാക്ട് എസ്‌യുവി മുതിർന്നവർക്കുള്ള സുരക്ഷയിൽ ഫോർ സ്റ്റാർ റേറ്റിംഗ് നേടിയതിനാലും ഫലങ്ങൾ വളരെ ആശ്ചര്യകരമായിരുന്നില്ല.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

മൂന്ന് കാറുകൾക്കും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ ഒരു സ്റ്റാൻഡേർഡ് ഓഫറായി വാഗ്ദാനം ചെയ്യുന്നു. ക്രെറ്റ അതിന്റെ കൊറിയൻ കസിൻ- കിയ സെൽറ്റോസുമായി വളരെ സാമ്യമുള്ളതാണ്, സെൽറ്റോസിനും 2020 -ൽ ത്രീ സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

മറുവശത്ത്, അർബൻ ക്രൂയിസർ ഒരു റീബാഡ്ജ് ചെയ്ത മാരുതി വിറ്റാര ബ്രെസയാണ്, അത് ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗും നേടി. എന്നിരുന്നാലും, ക്രെറ്റയും അർബൻ ക്രൂയിസറും സ്കോർ ചെയ്‌ത ആകെ പോയിന്റുകളുടെ എണ്ണം അവയുടെ സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

ഇന്ത്യൻ കാറുകളുടെ സുരക്ഷാ റേറ്റിംഗ് - മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗ് പ്രകാരം:

മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗ് അനുസരിച്ച്, 17 -ൽ 16.54 പോയിന്റുമായി പഞ്ച് ലീഡ് ചെയ്യുന്നു, 16.42 പോയിന്റുമായി XUV300, 16.13 പോയിന്റുമായി ടാറ്റ ആൾട്രോസ് എന്നിവ തൊട്ട് പിന്നാലെ തന്നെയുണ്ട്.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

ടാറ്റ നെക്സോൺ, മഹീന്ദ്ര XUV700 എന്നിവ യഥാക്രമം 16.06 പോയിന്റും 16.03 പോയിന്റും കരസ്ഥമാക്കുന്നു. മുകളിൽ സൂചിപ്പിച്ച എല്ലാ കാറുകളും മുതിർന്നവർക്കുള്ള ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗുകൾ നേടിയിട്ടുണ്ട്.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

ഇന്ത്യൻ കാറുകളുടെ സുരക്ഷാ റേറ്റിംഗ് - കുട്ടികളുടെ സുരക്ഷാ റേറ്റിംഗ് പ്രകാരം:

ചൈൽഡ് സേഫ്റ്റി റേറ്റിംഗുമായി ബന്ധപ്പെട്ട്, 49 -ൽ 41.66 പോയിന്റുമായി XUV700 ആണ് ഒന്നാം സ്ഥാനത്ത്. 41.11 പോയിന്റുമായി ഥാർ രണ്ടാം സ്ഥാനത്തും 40.89 പോയിന്റുമായി പഞ്ച് മൂന്നാം സ്ഥാനത്തുമാണ്.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

നാലാം തലമുറ ഹോണ്ട സിറ്റി, XUV300, ടാറ്റ ടിഗോർ EV എന്നിവ ഈ പട്ടികയിൽ നാല്, അഞ്ച്, ആറ് സ്ഥാനങ്ങൾ യഥാക്രമം കൈവരിക്കുന്നു. മുകളിൽ സൂചിപ്പിച്ച എല്ലാ കാറുകളും കുട്ടികൾക്കായി ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുണ്ട്. നിലവിൽ വിൽപ്പനയിലുള്ളതും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് ചെയ്തതുമായ കാറുകൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുന്നത്.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

ഇന്ത്യൻ കാറുകളുടെ സുരക്ഷാ റേറ്റിംഗ് - സ്കോർ ചെയ്ത ആകെ പോയിന്റുകൾ പ്രകാരം:

2022 ഏപ്രിലിലെ ഇന്ത്യൻ കാറുകളുടെ സുരക്ഷാ റേറ്റിംഗുകൾക്കായുള്ള അപ്‌ഡേറ്റ് ചെയ്‌ത പട്ടിക പ്രകാരം, മൊത്തത്തിലുള്ള പോയിന്റുകളുടെ അടിസ്ഥാനത്തിൽ മഹീന്ദ്ര XUV700 ചാർട്ടിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

മിഡ് സൈസ് എസ്‌യുവി 66 -ൽ 57.69 പോയിന്റാണ് നേടിയിരിക്കുന്നത്. ടാറ്റ പഞ്ച്, മഹീന്ദ്ര XUV300, ഥാർ എന്നിവ യഥാക്രമം 57.34 പോയിന്റും 53.86 പോയിന്റും 53.63 പോയിന്റുമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

കാറുകളിലെ സുരക്ഷയ്‌ക്കായി വർധിച്ചുവരുന്ന ഡിമാൻഡ് കാരണം സമീപഭാവിയിൽ കൂടുതൽ മോഡലുകൾ ക്രാഷ് ടെസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷാവസാനം ടാറ്റ മോട്ടോർസ് തങ്ങളുടെ എസ്‌യുവി ഇരട്ടകളായ ഹാരിയറിനെയും സഫാരിയെയും സുരക്ഷാ വിലയിരുത്തലിനായി ഗ്ലോബൽ NCAP -യിലേക്ക് അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സേഫ്റ്റിയിൽ മുൻപന്തിയിൽ ഇവ! 2022 ഏപ്രിൽ GNCAP റേറ്റിംഗ് പ്രകാരം മികച്ച സുരക്ഷ നൽകുന്ന കാറുകൾ

സ്‌കോഡയും ഫോക്‌സ്‌വാഗണും ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴിലുള്ള തങ്ങളുടെ ഓഫറുകൾക്ക് ഉടൻ അല്ലെങ്കിൽ പിന്നീട് ഗ്ലോബൽ NCAP ടെസ്റ്റ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Article Published On: Thursday, April 14, 2022, 10:28 [IST]
English summary
Top most safest indian cars as per 2022 april gncap crash tests
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X