2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

2022 -ന്റെ രണ്ടാം മാസത്തിൽ, 5.24 ശതമാനം ഇടിവോടെ കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 20,264 യൂണിറ്റുകളിൽ നിന്ന് 19,202 യൂണിറ്റുകൾ വിറ്റഴിച്ച് മാരുതി സ്വിഫ്റ്റ് രാജ്യത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളുടെ ലിസ്റ്റിൽ ഒന്നാമതെത്തി.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

അതോടൊപ്പം സ്വിഫ്റ്റിന്റെ കോംപാക്ട് സെഡാൻ സഹോദരനായ ഡിസയർ, കഴിഞ്ഞ മാസം 17,438 യൂണിറ്റുകളുമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ പാസഞ്ചർ കാറായി മാറി.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

2021 -ലെ 11,901 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ, 46.52 ശതമാനം വൻതോതിലുള്ള വിൽപ്പന വർധനയാണ് സെഡാൻ രേഖപ്പെടുത്തിയത്. 2021 ഫെബ്രുവരിയിലെ 18,728 യൂണിറ്റുകളിൽ നിന്ന് 14,669 യൂണിറ്റ് വിൽപ്പനയുമായി 21.67 ശതമാനം ഇടിവോടെ വാഗൺആർ മൂന്നാം സ്ഥാനത്താണ്.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

മുൻവർഷത്തെ 20,070 യൂണിറ്റുകളിൽ നിന്ന് 12,570 യൂണിറ്റുകളുടെ വിൽപ്പനയുമായി ബലേനോ നാലാം സ്ഥാനത്തെത്തി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിൽപ്പനയ്‌ക്കെത്തിയ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിന്റെ വരവ് കാരണം കഴിഞ്ഞ മാസം ഉൽപ്പാദനം കുറവായിരിക്കുമെന്നതിനാൽ പ്രീമിയം ഹാച്ച്ബാക്ക് 37.36 ശതമാനം ഇടിവ് നേരിട്ടു.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

വൻതോതിൽ അപ്‌ഡേറ്റ് ചെയ്‌ത ബലേനോ, പുതിയതായി രൂപകല്പന ചെയ്‌ത എക്സ്റ്റീരിയറും ഫീച്ചർ പായ്ക്ക് ചെയ്‌ത ഒരു പുതിയ ഇന്റീരിയറും ലഭിക്കുന്നതിനാൽ വരും മാസങ്ങളിൽ ബെസ്റ്റ് 10 വിൽപ്പന പട്ടികയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

2021 ഫെബ്രുവരിയിലെ 7,929 യൂണിറ്റുകളിൽ നിന്ന് 12,259 യൂണിറ്റുകളുമായി 54.60 മൊത്തത്തിലുള്ള ബെസ്റ്റ് 10 വിൽപ്പന ചാർട്ടിൽ ടാറ്റ നെക്സോൺ അഞ്ചാം സ്ഥാനത്തെത്തി, കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയാണ് നെക്‌സോൺ.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

പട്ടികയുടെ രണ്ടാം പകുതിയിൽ, എർട്ടിഗ എംപിവി 19.18 ശതമാനം വളർച്ചയോടെ 9,774 യൂണിറ്റുകളിൽ നിന്ന് 11,649 യൂണിറ്റ് വിൽപ്പനയുമായി ആറാം സ്ഥാനത്താണ്.

Rank Model Feb 2022 Feb 2021 Growth (%)
1 Maruti Swift 19,202 20,264 -5.24
2 Maruti Dzire 17,438 11,901 46.52
3 Maruti WagonR 14,669 18,728 -21.67
4 Marut Baleno 12,570 20,070 -37.36
5 Tata Nexon 12,259 7,929 54.60
6 Maruti Ertiga 11,649 9,774 19.18
7 Maruti Alto 11,551 16,919 -31.72
8 Hyundai Venue 10,212 11,224 -9.01
9 Maruti Celerio 9,896 6,214 59.25
10 Hyundai Creta 9,606 12,428 -22.70
2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

മാരുതി സുസുക്കി ആൾട്ടോ കഴിഞ്ഞ മാസം 11,551 യൂണിറ്റുകളുമായി ഏഴാം സ്ഥാനത്തെത്തി, 2021 -ലെ ഇതേ കാലയളവിലെ 16,919 യൂണിറ്റുകളിൽ നിന്ന് 31.72 ശതമാനം ഇടിവ് ഹാച്ച്ബാക്ക് രേഖപ്പെടുത്തി.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

മാരുതി സുസുക്കി സെലേറിയോയ്ക്കും ഹ്യുണ്ടായി ക്രെറ്റയ്ക്കും മുന്നിൽ ഫിനിഷ് ചെയ്തതപ്പോൾ തന്നെ 9.01 ശതമാനം നെഗറ്റീവ് വളർച്ചയോടെ 2021 -ലെ 11,224 യൂണിറ്റുകളിൽ നിന്ന് 10,212 യൂണിറ്റുകളുമായി ഹ്യുണ്ടായി വെന്യു എട്ടാം സ്ഥാനത്തെത്തി.

2022 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

2021 അവസാനത്തോടെ പുറത്തിറക്കിയ രണ്ടാം തലമുറ സെലെരിയോ കഴിഞ്ഞ മാസം ഹാച്ച്ബാക്കിന് നല്ല വോള്യം നേടാൻ സഹായിച്ചു, അതേസമയം ക്രെറ്റ 12,428 യൂണിറ്റുകളെ അപേക്ഷിച്ച് 22.70 ശതമാനം ഇടിവോടെ 9,606 യൂണിറ്റുകൾ വിറ്റഴിച്ചു. ഇടത്തരം എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Wednesday, March 2, 2022, 17:52 [IST]
English summary
Top sellings cars from different segments in india in 2022 february
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X