Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

പുതുവര്‍ഷം ആരംഭിച്ച് 14 ദിവസമേ ആയിട്ടുള്ളൂ, ടൊയോട്ട തങ്ങളുടെ രണ്ടാമത്തെ കാര്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. 2022-ല്‍ ഒരുപിടി പുതിയ മോഡലുകളെ എത്തിച്ച് രാജ്യത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാകും ജാപ്പനീസ് ബ്രാന്‍ഡിന്റെ പദ്ധതി.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

ഇതിന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് പുതുതലമുറ കാമ്രി ഹൈബ്രിഡിനെ കമ്പനി രാജ്യത്ത് അവതരിപ്പിച്ചത്. ഇതിന്റെ വിജയകരമായ ലോഞ്ചിന് ശേഷം, ടൊയോട്ട ഇപ്പോള്‍ ഹൈലക്‌സ് പിക്കപ്പ് ട്രക്ക് പുറത്തിറക്കാനൊരുങ്ങുകയാണ്.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

ഇന്ത്യയില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നിവയ്ക്ക് അടിവരയിടുന്ന അതേ IMV-2 പ്ലാറ്റ്ഫോമിലാണ് ഹൈലക്സ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതാണ് ടൊയോട്ടയുടെ പ്രാഥമിക നേട്ടം. ഇന്ത്യയില്‍ ഹൈലക്‌സ് അവതരിപ്പിക്കുന്നതിലൂടെ, ഈ രൂപത്തിലുള്ള ലൈഫ്സ്റ്റൈല്‍ വാഹനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ആളുകളുടെ ഒരു പ്രധാന വിഭാഗത്തെയാണ് ജാപ്പനീസ് കമ്പനി ലക്ഷ്യമിടുന്നത്.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

ഇരുവശത്തും സ്വീപ്റ്റ്-ബാക്ക് ഹെഡ്‌ലാമ്പുകളാല്‍ പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു വലിയ ഫ്രണ്ട് ഗ്രില്ലാണ് ഹൈലക്‌സിന്റെ മുന്നിലെ പ്രധാന സവിശേഷത. ഗ്രില്ലിന് ചുറ്റും മാറ്റ് ഫിനിഷില്‍ ബ്ലാക്ക് ബെസലുകള്‍ ഉണ്ട്, അതേസമയം മുന്നിലെ കട്ടിയുള്ള ക്രോം സ്ട്രിപ്പ് നല്ല കോണ്‍ട്രാസ്റ്റ് നല്‍കുന്നുവെന്ന് വേണം പറയാന്‍.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ടൊയോട്ട ഹൈലക്സിനെ കമ്പനി ഔദ്യോഗിക വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളില്‍ ഒരു ലക്ഷം രൂപയ്ക്ക് ഇതിനോടകം തന്നെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. 2022 മാര്‍ച്ച് മുതല്‍ ഡെലിവറി ആരംഭിക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഗെറ്റ് റെഡി ഫോര്‍ എ റിച്ചര്‍ ലൈഫ് എന്ന അടിക്കുറിപ്പോടെ ടൊയോട്ട ഒരു പുതിയ ടീസര്‍ വീഡിയോ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

ഡിസൈനിലേക്ക് തിരികെ വരുമ്പോള്‍, ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുകളില്‍ ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ബീമുകളും ഉയര്‍ന്ന-സ്‌പെക്ക് വേരിയന്റുകളില്‍ സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളും ഉള്‍പ്പെടുന്നു. മസ്‌കുലര്‍ ഫ്രണ്ട് ബമ്പറും ബാഷ് പ്ലേറ്റും ബ്ലാക്ക് ക്ലാഡിംഗുകളുള്ള ബള്‍ജിംഗ് വീല്‍ ആര്‍ച്ചുകളും പിക്കപ്പ് ട്രക്കിന് ഒരു ആക്രമണാത്മക രൂപവും നല്‍കുന്നു.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

എല്‍ഇഡി ടെയില്‍ലാമ്പുകള്‍, അലോയ് വീലുകള്‍, ബോഡിയിലുടനീളം സ്പ്രേ ചെയ്ത ക്രോം ടച്ചുകള്‍ എന്നിവയാണ് മറ്റ് സ്‌റ്റൈലിംഗ് ഹൈലൈറ്റുകള്‍. 18 ഇഞ്ച് അലോയി വീലുകളാണ് സൈഡ് പ്രൊഫൈലിനെ മനോഹരമാക്കുന്നത്.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

പിക്കപ്പ് ട്രക്കിന്റെ ക്യാബിനില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന എംപിവി, എസ്‌യുവി മോഡലുകള്‍ക്കൊപ്പം നിരവധി സാമ്യതകള്‍ ഉണ്ടാകും, ഇത് ചെലവുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇതില്‍ ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഫോര്‍ച്യൂണറിലെ പോലെ ഉയര്‍ന്ന വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയും ഉള്‍പ്പെടും.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

പാസഞ്ചര്‍ വെഹിക്കിള്‍ സെഗ്മെന്റിനായി ഇത് ഒരു ഡ്യുവല്‍-ക്യാബ് പതിപ്പില്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. ഇസൂസു D-മാക്സിനെപ്പോലെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ടൊയോട്ട ഹൈലക്സിന്റെ ഒരൊറ്റ ക്യാബ് വേരിയന്റ് നല്‍കുമോ എന്നത് കണ്ടറിയണം.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

ഓഫര്‍ ചെയ്യുന്ന സുരക്ഷ ഫീച്ചറുകള്‍ ലോഞ്ച് സമയത്താകും കമ്പനി വെളിപ്പെടുത്തുക. അതേസമയം ASEAN NCAP ക്രാഷ് ടെസ്റ്റുകളില്‍ തായ്-സ്‌പെക്ക് ഹൈലക്‌സിന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിച്ചിരുന്നു.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ ഫോര്‍ച്യൂണറിന് കരുത്ത് പകരുന്ന അതേ എഞ്ചിന്‍ ഓപ്ഷനുമായാണ് ടൊയോട്ട ഹൈലക്‌സും വാഗ്ദാനം ചെയ്യുന്നത്. ഇത് 2.8 ലിറ്റര്‍ ഡീസല്‍ യൂണിറ്റാണ്, ഈ യൂണിറ്റ് 6 സ്പീഡ് മാനുവല്‍ ഉപയോഗിച്ച് വാഗ്ദാനം ചെയ്യും.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

ഈ എഞ്ചിന്‍ 204 bhp പവറും 420 Nm ടോര്‍ക്കും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിച്ച് ടോര്‍ക്ക് ഔട്ട്പുട്ട് 500 Nm ആയി വര്‍ദ്ധിപ്പിക്കുമെന്നും സൂചനകളുണ്ട്. 4WD കൂടാതെ ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്കുകളുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

റെഡ്, ഗ്രേ, സില്‍വര്‍, പേള്‍ വൈറ്റ്, സൂപ്പര്‍ വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകള്‍ ഓഫറില്‍ ലഭിക്കും. ഇന്ത്യയില്‍ ഹൈലക്‌സിന്റെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി 3 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ ആയിരിക്കും. 5 വര്‍ഷം / 2.2 ലക്ഷം കിലോമീറ്റര്‍ വരെ വിപുലീകൃത വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യും.

Hilux-നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Toyota; പുതിയ ടീസറും പുറത്ത്

അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച് നിലവില്‍ സൂചനകളൊന്നും തന്നെ ലഭ്യമല്ല. ഫോര്‍ച്യൂണര്‍, ഇന്നോവ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഹൈലക്‌സ് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് കണക്കിലെടുക്കുമ്പോള്‍ ഈ വില പരിധിക്കുകള്ളില്‍ മോഡലിനെ വില്‍പ്പനയ്ക്ക് എത്തിക്കാനാകും കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota added hilux on official website new teaser out
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X