ഇന്റര്‍നെറ്റ് ആവശ്യമില്ല; ടൊയോട്ട, ലെക്‌സസ് കാറുകള്‍ ഇനിയെത്തുക എഐ ഓഫ്ലൈന്‍ വോയ്സ് അസിസ്റ്റന്റ് ഫീച്ചറുമായി

തങ്ങളുടെ കാറുകളില്‍ ഓഫ്ലൈന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വോയ്സ് അസിസ്റ്റന്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ടൊയോട്ട ഗൂഗിളുമായി കൈകോര്‍ക്കുന്നു. ടൊയോട്ട കാറുകള്‍ക്കൊപ്പം ലെക്സസ് കാറുകള്‍ക്കും ഈ എഐ ഓഫ്ലൈന്‍ വോയ്സ് അസിസ്റ്റന്റ് ഫീച്ചര്‍ ലഭിക്കും. അടുത്ത തലമുറയിലെ ടൊയോട്ട, ലെക്‌സസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളില്‍ എഐ ഓഫ്‌ലൈന്‍ വോയ്‌സ് അസിസ്റ്റന്റ് ഫീച്ചര്‍ ലഭ്യമാകുമെന്ന് വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

ഇന്റര്‍നെറ്റ് ആവശ്യമില്ല; ടൊയോട്ട, ലെക്‌സസ് കാറുകള്‍ ഇനിയെത്തുക എഐ ഓഫ്ലൈന്‍ വോയ്സ് അസിസ്റ്റന്റ് ഫീച്ചറുമായി

തണ്ട്ര, സെക്വോയ, കൊറോള മോഡലുകള്‍ ഉള്‍പ്പെടെ 2023 മോഡല്‍ ടൊയോട്ട കാറുകളില്‍ ഓഫ്ലൈന്‍ എഐ വോയ്സ് അസിസ്റ്റന്റ് ലഭ്യമാകുമെന്ന് ജപ്പാനീസ് വാഹന ഭീമന്‍മാര്‍ അറിയിച്ചു. ഇതോടൊപ്പം 2023 ലെക്സസ് മോഡലുകള്‍ക്കും ഇതേ സാങ്കേതികവിദ്യ ലഭിക്കും. ലെക്‌സസിന്റെ NX, RX, ഓള്‍-ഇലക്ട്രിക് RZ എന്നീ മോഡലുകള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയാകും വിപണിയിലിറക്കുക.

ഇന്റര്‍നെറ്റ് ആവശ്യമില്ല; ടൊയോട്ട, ലെക്‌സസ് കാറുകള്‍ ഇനിയെത്തുക എഐ ഓഫ്ലൈന്‍ വോയ്സ് അസിസ്റ്റന്റ് ഫീച്ചറുമായി

ഏറ്റവും പുതിയ ടൊയോട്ട, ലെക്‌സസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍ ലിനക്‌സ് അധിഷ്ഠിതമാണെന്നും ഗൂഗിള്‍ ക്ലൗഡില്‍ നിന്നുള്ള സാങ്കേതികവിദ്യ ഇതിനകം ഉപയോഗിക്കുന്നുണ്ടെന്നും വാഹന നിര്‍മ്മാതാവ് പറഞ്ഞു. ഒട്ടോമറ്റിക്കായി സംഭാഷണം തിരിച്ചറിയാന്‍ സഹായിക്കുന്നു വോയ്സ് അസിസ്റ്റന്റ് ഫീച്ചര്‍ ഗൂഗിള്‍ ക്ലൗഡിന്റെ സ്പീച്ച്-ടു-ടെക്സ്റ്റ് ഫംഗ്ഷണാലിറ്റി ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ലാത്തതിനാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സാങ്കേതികവിദ്യ മുഴുവന്‍ സിസ്റ്റത്തിന്റെയും പ്രകടന നിലവാരം ഉയര്‍ത്തുമെന്ന് വാഹന നിര്‍മ്മാതാവ് അവകാശപ്പെട്ടു.

ഇന്റര്‍നെറ്റ് ആവശ്യമില്ല; ടൊയോട്ട, ലെക്‌സസ് കാറുകള്‍ ഇനിയെത്തുക എഐ ഓഫ്ലൈന്‍ വോയ്സ് അസിസ്റ്റന്റ് ഫീച്ചറുമായി

പരമ്പരാഗതമായി സ്പീച്ച്, വോയിസ് അസിസ്റ്റന്റ് ഇന്ററാക്ഷനുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗതയും ശക്തിയും ആശ്രയിച്ചിരിക്കുന്നു. ഭാഷാ പ്രോസസ്സിംഗ് വളരെ സങ്കീര്‍ണ്ണവും പ്രത്യേക കമ്പ്യൂട്ടര്‍ ഇടപെടലുകള്‍ ആവശ്യവുമാണെന്നതിനാലാണിത്.

ഇന്റര്‍നെറ്റ് ആവശ്യമില്ല; ടൊയോട്ട, ലെക്‌സസ് കാറുകള്‍ ഇനിയെത്തുക എഐ ഓഫ്ലൈന്‍ വോയ്സ് അസിസ്റ്റന്റ് ഫീച്ചറുമായി

ഗൂഗിള്‍ ക്ലൗഡിന്റെ ഏറ്റവും പുതിയ സ്പീച്ച് ഓണ്‍ ഡിവൈസ് ഫീച്ചര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പരിഗണിക്കാതെ തന്നെ ചേര്‍ത്തിരിക്കുന്ന ഉപകരണങ്ങള്‍ക്ക് ശക്തമായ എഐ സ്പീച്ച് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയും ക്ലൗഡില്‍ ലഭ്യമായ സിന്തസിസും ലഭിക്കും. ടൊയോട്ട, ലെക്സസ് വാഹനങ്ങള്‍ക്ക് 2025ല്‍ എപ്പോഴെങ്കിലും ഈ പുതിയ സാങ്കേതികവിദ്യ പ്രാപ്തമാക്കിയ പുതിയ തലമുറ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇന്റര്‍നെറ്റ് ആവശ്യമില്ല; ടൊയോട്ട, ലെക്‌സസ് കാറുകള്‍ ഇനിയെത്തുക എഐ ഓഫ്ലൈന്‍ വോയ്സ് അസിസ്റ്റന്റ് ഫീച്ചറുമായി

വാഹനത്തിനുള്ളിലെ ഉപകരണ ആവശ്യകതകളും കഴിവുകളും മനസിലാക്കാന്‍ ടൊയോട്ടയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിലൂടെ, സേവനത്തിന് സമാനമായ ഗുണനിലവാരം നല്‍കാന്‍ സാധിച്ചതായി ഗൂഗിള്‍ ക്ലൗഡിന്റെ ഗ്ലോബല്‍ സ്ട്രാറ്റജിക് കസ്റ്റമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വൈസ് പ്രസിഡന്റ് ഉമേഷ് വെമുറി പറഞ്ഞു. ഡ്രൈവര്‍മാര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവങ്ങള്‍ ഉറപ്പാക്കാന്‍ പ്രോസസ്സിംഗ് പവറിന്റെ ഒരു ചെറിയ ഭാഗം മാത്രം ഉപയോഗിക്കുമ്പോള്‍ ആണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റ് ആവശ്യമില്ല; ടൊയോട്ട, ലെക്‌സസ് കാറുകള്‍ ഇനിയെത്തുക എഐ ഓഫ്ലൈന്‍ വോയ്സ് അസിസ്റ്റന്റ് ഫീച്ചറുമായി

ടൊയോട്ട തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ഡെലിവറി ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസമാണ് മൈല്‍ഡ് ഹൈബ്രിഡ് സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനുകളുള്ള അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവി ടൊയോട്ട പുറത്തിറക്കിയത്. 10.48 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിലാണ് മോഡല്‍ ലോഞ്ച് ചെയ്തത്.

ഇന്റര്‍നെറ്റ് ആവശ്യമില്ല; ടൊയോട്ട, ലെക്‌സസ് കാറുകള്‍ ഇനിയെത്തുക എഐ ഓഫ്ലൈന്‍ വോയ്സ് അസിസ്റ്റന്റ് ഫീച്ചറുമായി

ഒരേ പ്ലാറ്റ്‌ഫോം പങ്കിടുന്ന മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയെ അപേക്ഷിച്ച് നോക്കുമ്പോള്‍ പ്രാരംഭ വില അല്‍പം കൂടുതലാണ്. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാരയും. കര്‍ണാടകയിലെ ബിദാഡിയിലുള്ള ടൊയോട്ടയുടെ ഫാക്ടറിയിലാണ് ഇവ രണ്ടും നിര്‍മ്മിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാരയ്ക്കൊപ്പം മിഡ്‌സൈസ് എസ്‌യുവി സെഗ്മെന്റില്‍ കൊറിയന്‍ എതിരാളികളായ ഹ്യുണ്ടായ് ക്രെറ്റയുടെയും കിയ സെല്‍റ്റോസിന്റെയും ആധിപത്യത്തെ വെല്ലുവിളിക്കാനാണ് ഹൈറൈഡര്‍ ലക്ഷ്യമിടുന്നത്.

Article Published On: Wednesday, October 12, 2022, 19:02 [IST]
English summary
Toyota and lexus cars will get ai driven offline voice assistant feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X