വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

2022 മെയ് 1 മുതല്‍ ഗ്ലാന്‍സ ഹാച്ച്ബാക്കിനും അര്‍ബന്‍ ക്രൂയിസര്‍ സബ്-കോംപാക്ട് എസ്‌യുവിക്കും വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ച് ടൊയോട്ട. ഇന്‍പുട്ട് ചെലവിലെ വര്‍ധനവ് ഭാഗികമായി ഓഫ് സെറ്റ് ചെയ്യുന്നതിനാണ് വില വര്‍ധന ആവശ്യമായി വന്നതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

ടൊയോട്ടയുടെ അഭിപ്രായത്തില്‍, വര്‍ധിച്ച ഇന്‍പുട്ട് ചെലവാണ് വില പുനഃക്രമീകരിക്കുന്നതിനുള്ള പ്രധാന കാരണം. ഔദ്യോഗിക പ്രസ്താവനയില്‍ വര്‍ധനവിന്റെ അളവ് ഉദ്ധരിക്കുന്നില്ലെങ്കിലും, മോഡലും വേരിയന്റും അനുസരിച്ച് വില വര്‍ദ്ധന 2 ശതമാനം വരെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

2022 മെയ് 1-ന് മുമ്പ് വാഹനങ്ങള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കുള്ള വില സംരക്ഷണത്തെക്കുറിച്ചും ബ്രാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ടൊയോട്ടയുടെ ആദ്യ വില വര്‍ധനവുമല്ല ഇത്. ജാപ്പനീസ് വാഹന നിര്‍മാതാവ് 2022 ഏപ്രില്‍ 1-ന് അതിന്റെ എല്ലാ ഓഫറുകളുടെയും വിലകളില്‍ 4 ശതമാനം വര്‍ധനവ് വരുത്തിയിരുന്നു.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

''ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന്റെയും ടൊയോട്ട ഗ്ലാന്‍സയുടെയും വിലകള്‍ 2022 മെയ് 1 മുതല്‍ പുനഃക്രമീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ടൊയോട്ട ഇന്ന് സൂചിപ്പിച്ചു. ഇന്‍പുട്ട് ചെലവിലെ വര്‍ധനവ് ഭാഗികമായി നികത്താന്‍ ഈ വര്‍ധനവ് അനിവാര്യമാണ്.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

തങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കളെ ബാധിക്കുന്നത് കണക്കിലെടുത്താണ് മൊത്തത്തിലുള്ള വില വര്‍ധനവ് കുറച്ചത്. ഒരു ഉപഭോക്തൃ കേന്ദ്രീകൃത കമ്പനി എന്ന നിലയില്‍, ഉപഭോക്താക്കളില്‍ വര്‍ധിച്ചുവരുന്ന ചെലവുകളുടെ ആഘാതം ബോധപൂര്‍വ്വം കുറച്ചുകൊണ്ട് തങ്ങളുടെ ഉപഭോക്താക്കളുടെ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി വക്താവ് പറഞ്ഞു.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും അടിസ്ഥാനപരമായി മാരുതി ബലേനോയുടെയും വിറ്റാര ബ്രെസയുടെയും സഹോദര മോഡലുകളാണ്, രണ്ട് മോഡലുകളും 2018-ല്‍ രണ്ട് കമ്പനികള്‍ സ്ഥാപിച്ച പങ്കാളിത്തത്തിന് കീഴില്‍ മാരുതി സുസുക്കി ടൊയോട്ടയ്ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഈ രണ്ട് മോഡലുകളുടെയും വില്‍പ്പന പ്രതിമാസം മികച്ച സംഖ്യകളാണ് ജാപ്പനീസ് ബ്രാന്‍ഡിന് സമ്മാനിക്കുന്നതും.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

ടൊയോട്ട ഇന്ത്യയിലേക്ക് തങ്ങളുടെ മുന്നേറ്റം തുടരാന്‍ അണിയറയില്‍ വലിയ പദ്ധതികളാണ് ഒരുക്കുന്നത്.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

മാരുതി സുസുക്കിയുമായുള്ള ജാപ്പനീസ് ബ്രാന്‍ഡിന്റെ പങ്കാളിത്തത്തില്‍ ഉടന്‍ തന്നെ ഒരു പുതിയ എസ്‌യുവിയെ രാജ്യത്ത് പരിചയപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. അത് ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയെയും കിയ സെല്‍റ്റോസിനെയും നേരിടും.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

ടൊയോട്ടയും മാരുതി സുസുക്കിയും ഭാവിയില്‍ പ്യുവര്‍ ഇവികളിലേക്ക് മാറുന്നതിന് മുമ്പ് ഹൈബ്രിഡ് വാഹനങ്ങളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ്. നേരത്തെ സൂചിപ്പിച്ച വെല്‍ഫയറിന്റെയും ഐക്കണിക് കാമ്രി സെഡാനിന്റെയും രൂപത്തില്‍ ടൊയോട്ടയ്ക്ക് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ രണ്ട് ഹൈബ്രിഡ് വാഹനങ്ങളുണ്ട്.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

ടയര്‍ II, III മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ടൊയോട്ട ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും പദ്ധതിയിടുന്നു. പരമ്പരാഗതവും പുതിയതുമായ ഉയര്‍ന്നുവരുന്ന വിപണികളില്‍ വ്യാപിച്ചുകിടക്കുന്ന ജാപ്പനീസ് കമ്പനിക്ക് നിലവില്‍ രാജ്യത്ത് 419 ഡീലര്‍ഷിപ്പുകള്‍/ടച്ച് പോയിന്റുകള്‍ ഉണ്ട്.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

അടുത്തിടെയാണ്, ഇന്ത്യന്‍ വിപണിയില്‍ 2 ദശലക്ഷം യൂണിറ്റുകളുടെ മൊത്ത വില്‍പ്പന എന്ന പുതിയ നാഴികക്കല്ല് കമ്പനി കൈവരിച്ചിരുന്നു. ബ്രാന്‍ഡിന്റെ 2 മില്യണാമത്തെ ഉല്‍പ്പന്നമാണ് പുതുതായി അവതരിപ്പിച്ച ഗ്ലാന്‍സ.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രാരംഭ പതിപ്പിന്റെ വില 6.39 ലക്ഷം രൂപയില്‍ നിന്ന് ടോപ്പ്-എന്‍ഡ് വേരിയന്റിന് 9.39 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി ഉയരുകയും ചെയ്യുന്നു.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

88.5 bhp പീക്ക് പവറും 113 Nm പരമാവധി ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ മോട്ടോറിനൊപ്പം ഇത് ലഭ്യമാണ്. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT എന്നിവയുമായി ബന്ധിപ്പിക്കാവുന്നതാണ്.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

ഹെഡ്-അപ്പ് ഡിസ്പ്ലേയും അപ്ഡേറ്റ് ചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും പുതിയ ഗ്ലാന്‍സയുടെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകളാണ്.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

2022 ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ്‌ലിഫ്റ്റ് നാല് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ് - E, S, G, V - മികച്ച മൂന്ന് മോഡലുകള്‍ AMT ഗിയര്‍ബോക്‌സുകള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ 2022 ഗ്ലാന്‍സയ്ക്ക് 5 വര്‍ഷം/ 2.2 ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറന്റിയും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

അടിമുടി മാറ്റത്തോടെ എത്തുന്ന വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കമ്പനി പറയുന്നു. വാഹനത്തിന്റെ സിഎന്‍ജി വേരിയന്റ് വിപണിയില്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്.

വാങ്ങുന്നുണ്ടേല്‍ വേഗമാകട്ടെ; Glanza, Urban Cruiser മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി Toyota

ഇതുകൂടി എത്തുമ്പോള്‍ വില്‍പ്പന വര്‍ധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. അധികം വൈകാതെ തന്നെ മാരുതി ബ്രെസയുടെ നവീകരിച്ച പതിപ്പിനെ വിപണിയില്‍ എത്തിക്കും. ഇതിന് പിന്നാലെ അര്‍ബന്‍ ക്രൂയിസറിനെയും ടൊയോട്ട നവീകരിച്ച് വിപണിയില്‍ എത്തിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota announced glanza and urban cruiser price will hike from may 1
Story first published: Saturday, April 30, 2022, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X