വിവിധ മോഡലുകളില്‍ വില വര്‍ധനവുമായി Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട, ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ വില വര്‍ധിപ്പിച്ച് രംഗത്തെത്തുന്നത്. ഏകദേശം 1.14 ലക്ഷം രൂപയുടെ വര്‍ധനവാണ് മോഡലില്‍ ഉണ്ടായിരിക്കുന്നത്.

2022 ജൂലൈ 1 മുതല്‍ പുതുക്കിയ വിലകള്‍ പ്രാബല്യത്തില്‍ വന്നതായും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ മോഡല്‍ നിരയിലുള്ള മറ്റ് മോഡലുകളുടെ വിലയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

അധികം വൈകാതെ തന്നെ ഇന്ത്യയിലെ മറ്റ് കാര്‍ നിര്‍മാതാക്കളും മോഡലുകളുടെ വില വര്‍ദ്ധനവുമായി രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമായും വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളാണ് ഇത്തരത്തില്‍ വില വര്‍ദ്ധനവിന് കാരണമാകുന്നത്. പുതിയ കാറുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉള്ളതിനാല്‍ ഒഇഎമ്മുകള്‍ വില വര്‍ദ്ധനവ് നടപ്പിലാക്കുകയും ചെയ്യുന്നു.

രാജ്യത്ത്, മിക്ക മോഡലുകളും ഒരു നീണ്ട കാത്തിരിപ്പ് കാലയളവ് തന്നെയാണ് ആവശ്യപ്പെടുന്നത്. ഇത് കാര്‍ നിര്‍മാതാക്കള്‍ക്ക് വില വര്‍ദ്ധനവ് ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു. ടൊയോട്ട ഇന്ത്യ അതിന്റെ ചില പ്രധാന മോഡലുകളുടെ വില വര്‍ദ്ധന വീണ്ടും പ്രഖ്യാപിച്ചു. മിക്ക വിലക്കയറ്റങ്ങളും 1-4 ശതമാനം പരിധിയിലാണ് വര്‍ദ്ധിച്ചിരിക്കുന്നതും.

ഗ്ലാന്‍സ 2022 ജൂലൈ വില
ടൊയോട്ടയുടെ ലൈനപ്പിലെ എന്‍ട്രി ലെവല്‍ മോഡല്‍ ഗ്ലാന്‍സയാണ്, അതിന്റെ ശ്രേണിയിലുടനീളം ഏകദേശം 2 ശതമാനം വില വര്‍ദ്ധനവ് ലഭിച്ചു. നേരത്തെ 6.39 ലക്ഷം രൂപ വിലയുണ്ടായിരുന്ന E - MT ട്രിമ്മിന് ഇപ്പോള്‍ 14,000 രൂപ വില വര്‍ധിച്ചു. ഇത് 2.19 ശതമാനം വിലവര്‍ദ്ധനവിന് കാരണമാവുകയും അതിന്റെ പുതിയ എക്സ്‌ഷോറൂം വില 6.53 ലക്ഷം രൂപയിലേക്ക് മാറുകയും ചെയ്തു.

S മാനുവല്‍, S AMT തുടങ്ങിയ മറ്റ് വകഭേദങ്ങള്‍ക്കും 14,000 രൂപയുടെ വില വര്‍ധനവ് ലഭിച്ചു. G MT, G AMT എന്നിവയുടെ വില 17,000 രൂപ വര്‍ദ്ധിച്ചു. ഗ്ലാന്‍സയുടെ ടോപ്പ്-എന്‍ഡ് ട്രിമ്മുകള്‍, V MT, V AMT എന്നിവയ്ക്ക് 22,000 രൂപയുടെ കുത്തനെയുള്ള വിലക്കയറ്റം ലഭിച്ചു, ഇത് ഏകദേശം 2.35 ശതമാനം വില വര്‍ദ്ധനയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു.

ഏതാനും മസങ്ങള്‍ക്ക് മുന്നെയാണ് ടൊയോട്ട, ഗ്ലാന്‍സയുടെ നവീകരിച്ച പതിപ്പിനെ വിപണിയില്‍ എത്തിക്കുന്നത്. മാരുതി-ടൊയോട്ട കൂട്ടുകെട്ടിലാണ് ഈ മോഡലിന്റെ ആഭ്യന്തര വിപണിയിലെ വില്‍പ്പനയും.

പരിഷ്‌കരിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് 2022 ഗ്ലാന്‍സയ്ക്ക് കരുത്തേകുന്നത്. 2022 ടൊയോട്ട ഗ്ലാന്‍സയുടെ എഞ്ചിന്‍ 6,000 rpm-ല്‍ 88.4 bhp കരുത്തും 4,400 rpm-ല്‍ 113 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ടൊയോട്ട ഗ്ലാന്‍സയുടെ പുതിയ 1.2-ലിറ്റര്‍ എഞ്ചിന്‍ ഡ്യുവല്‍ വേരിയബിള്‍ വാല്‍വ് ട്രെയിന്‍ സാങ്കേതികവിദ്യയും മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്‌സുമായി (രണ്ടും 5 സ്പീഡ്) ജോടിയാക്കിയിരിക്കുന്നു. ടൊയോട്ട ഗ്ലാന്‍സ മാനുവല്‍ വേരിയന്റിന് 22.35 കിലോമീറ്റര്‍ മൈലേജും AMT പതിപ്പുകള്‍ക്ക് 22.94 കിലോമീറ്റര്‍ മൈലേജും നല്‍കുന്നു.

അര്‍ബന്‍ ക്രൂയിസര്‍ 2022 ജൂലൈ വിലകള്‍
മാരുതിയുടെ സഹകരണത്തില്‍ ടൊയോട്ട വില്‍ക്കുന്ന മറ്റൊരു മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍. പ്രീമിയം മാനുവല്‍ ട്രിമ്മില്‍ ഒഴികെ അതിന്റെ ശ്രേണിയിലുടനീളം 15,000 രൂപയുടെ വില വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു. മൊത്തത്തില്‍, അതിന്റെ ഭൂരിഭാഗം ട്രിമ്മുകളുടെയും വില വര്‍ദ്ധന ഏകദേശം 1.5 ശതമാനം ആണ്.

അതേസമയം മാരുതി 2022 ബ്രെസ അവതരിപ്പിച്ചിട്ടും, ഇതുവരെ ടൊയോട്ട നവീകരിച്ച അര്‍ബന്‍ ക്രൂയിസര്‍ അവതരിപ്പിച്ചിട്ടില്ല. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ അപ്ഡേറ്റ് ചെയ്യാന്‍ പദ്ധതിയിട്ടാല്‍, അപ്ഡേറ്റുകളെ ന്യായീകരിക്കാന്‍ ടൊയോട്ട മറ്റൊരു റൗണ്ട് വിലവര്‍ദ്ധനവിനും സാക്ഷ്യം വഹിക്കുമെന്ന് വേണം പറയാന്‍.

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ അതിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി സുരക്ഷാ ഫീച്ചറുകളും ഉപകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും മറ്റും ഉള്‍പ്പെടുന്നു.

104 bhp കരുത്തും 138 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനാണ് നിലവില്‍ ഈ മോഡലിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

ഇന്നോവ 2022 ജൂലൈ വിലകള്‍
ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്യുവര്‍ ടൊയോട്ട മോഡലുകളിലൊന്നായ ഇന്നോവ ക്രിസ്റ്റയ്ക്കും വില വര്‍ധിച്ചു. ഇന്നോവയുടെ പെട്രോള്‍ ലൈനപ്പിന് ടൊയോട്ട വില വര്‍ധിപ്പിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

എന്നിരുന്നാലും, അതിന്റെ ഡീസല്‍ ശ്രേണിയെ സംബന്ധിച്ചിടത്തോളം, മോഡലിന് ട്രിം മുതല്‍ ട്രിം വരെ വ്യത്യാസപ്പെടുന്ന 1-4 ശതമാനം വില വര്‍ദ്ധനവ് ലഭിച്ചു. GX AT 7 സീറ്റര്‍, GX AT 8 സീറ്റര്‍, ZX AT 7 സീറ്റര്‍ എന്നിങ്ങനെയുള്ള ട്രിമ്മുകള്‍ക്ക് 86,000 രൂപയുടെ വന്‍ വില വര്‍ധനയുണ്ടായി. മറ്റ് ട്രിം മോഡലുകള്‍ (എല്ലാം MT), 27,000 രൂപയുടെ വില വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പുതിയ വില വര്‍ദ്ധനവോടെ ഇന്നോവയുടെ പ്രാരംഭ പതിപ്പിന് 17.45 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 26.54 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല. നിലവില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

2.7 ലിറ്റര്‍ പെട്രോളും 2.4 ലിറ്റര്‍ ഡീസലും. പെട്രോള്‍ എഞ്ചിന്‍ പരമാവധി 164 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. 2.4 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 148 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








