ഏപ്രില്‍ 1 മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് Toyota; വര്‍ധനവ് മോഡലുകളെ ആശ്രയിച്ച് 4 ശതമനം വരെ
2022 ഏപ്രില്‍ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട. ഇന്ത്യയിലെ എല്ലാ മോഡലുകള്‍ക്കും 4 ശതമാനം വരെ വില വര്‍ധിക്കുമെന്നും പുതിയ വില നിര്‍ണ്ണയം 2022 ഏപ്രില്‍ 1 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു.

ഇന്‍പുട്ട് ചെലവിലെ വര്‍ധനവാണ് വരാനിരിക്കുന്ന വില വര്‍ധനവിന് കാരണമെന്ന് ടൊയോട്ട ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. വില വര്‍ധനയെക്കുറിച്ച് പറയുമ്പോള്‍, ടൊയോട്ട ഇതുവരെ മോഡല്‍ തിരിച്ചുള്ള വില പുറത്തിറക്കിയിട്ടില്ല, വരാനിരിക്കുന്ന വില വര്‍ധനവ് പുതുതായി ലോഞ്ച് ചെയ്ത 2022 ടൊയോട്ട ഗ്ലാന്‍സയുടെ വിലയെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നിരുന്നാലും, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടൊയോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട ലെജന്‍ഡര്‍ തുടങ്ങിയ മറ്റ് മോഡലുകളെ അപേക്ഷിച്ച് ഈ മോഡലിന്റെ വില വര്‍ധന ഒരു ചെറിയ വര്‍ധനയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന വില വര്‍ധന ഇന്ത്യയിലെ ടൊയോട്ടയുടെ ബിസിനസ്സിന് സ്പീഡ് ബ്രേക്കറായി തോന്നുമെങ്കിലും, ഇന്ത്യയില്‍ ടൊയോട്ടയ്ക്ക് വളരെ ശക്തമായ അടിത്തറയുണ്ട്, വരാനിരിക്കുന്ന വില വര്‍ധനവ് മൊത്തത്തിലുള്ള വില്‍പ്പന പ്രകടനത്തെ ബാധിക്കില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കൂടാതെ, ടൊയോട്ട ഉടന്‍ തന്നെ 2022 ഗ്ലാന്‍സയുടെ സിഎന്‍ജി വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. കുറഞ്ഞ സിഎന്‍ജി വിലയും മികച്ച മൈലേജും കാരണം 2022 ഗ്ലാന്‍സയുടെ സിഎന്‍ജി വേരിയന്റിന്റെ ലോഞ്ച് നിരവധി ടൊയോട്ട ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഒരു തെരഞ്ഞെടുപ്പായിരിക്കുമെന്ന് വേണം പറയാന്‍.

കൂടാതെ, 2022 ഗ്ലാന്‍സ സിഎന്‍ജി കൂടുതല്‍ പോക്കറ്റ്-ഫ്രണ്ട്ലിയും കാറുകളില്‍ ധാരാളം കിലോമീറ്റര്‍ സഞ്ചരിക്കുന്നവര്‍ക്ക് കൂടുതല്‍ അനുയോജ്യവുമായിരിക്കും. നിലവില്‍, 2022 ടൊയോട്ട ഗ്ലാന്‍സയുടെ വില 6.39 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) മുതല്‍ 9.69 ലക്ഷം രൂപ വരെയാണ്.

2022 ഗ്ലാന്‍സയുടെ വരാനിരിക്കുന്ന സിഎന്‍ജി പതിപ്പിന് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ 70,000 മുതല്‍ 80,000 രൂപ വരെ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുക. പുതിയ ടൊയോട്ട ഗ്ലാന്‍സയിലെ എഞ്ചിനെക്കുറിച്ച് പറയുമ്പോള്‍, പുതിയ മോഡല്‍ ഒരു എഞ്ചിന്‍ ഓപ്ഷനുമായാണ് വരുന്നത്.

മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും ഡ്യുവല്‍ജെറ്റ് സാങ്കേതികവിദ്യയും ഉള്ള 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, പെട്രോള്‍ എഞ്ചിനാണ് പുതിയ എഞ്ചിന്‍. 2022 മാരുതി സുസുക്കി ബലേനോയ്ക്കും കരുത്ത് പകരുന്നതും ഇതേ യൂണിറ്റ് തന്നെയാണ്.

ഈ യൂണിറ്റ് 89 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. പുതുക്കിയ ടൊയോട്ട ഗ്ലാന്‍സയില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നത് തുടരുന്നുണ്ടെങ്കിലും, പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെ CVT ഗിയര്‍ബോക്സിന് പകരം 5-സ്പീഡ് AMT ഗിയര്‍ബോക്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും, 2022 ഗ്ലാന്‍സയുടെ വരാനിരിക്കുന്ന സിഎന്‍ജി വേരിയന്റില്‍ AMT ട്രാന്‍സ്മിഷന്‍ ലഭ്യമാകില്ല, ഈ എഞ്ചിന്‍ സിഎന്‍ജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏകദേശം 76 bhp പവറും 98 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്ഡേറ്റിന്റെ ഭാഗമായി, പുതിയ 2022 ഗ്ലാന്‍സയ്ക്ക് മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് നിരവധി സവിശേഷതകള്‍ ലഭിക്കുന്നു, കൂടാതെ പുതിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പുതിയ ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഗ്ലാന്‍സയില്‍ ഉള്‍പ്പെടുന്നു.

പരിഷ്‌കരിച്ച ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, കണക്റ്റഡ്-കാര്‍ ടെക്, പുതിയ ഡാഷ്ബോര്‍ഡ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ തുടങ്ങി നിരവധി ഫീച്ചറുകള്‍ വാഹനത്തിന്റെ ഹൈലൈറ്റാണ്. സുരക്ഷയുടെ കാര്യത്തില്‍, പുതിയ 2022 മാരുതി സുസുക്കി ബലേനോയിലെ എല്ലാ സുരക്ഷാ സവിശേഷതകളുമായാണ് അപ്ഡേറ്റ് ചെയ്ത ഗ്ലാന്‍സ വരുന്നത്.

അതായത് 6 എയര്‍ബാഗുകള്‍, ABS, ESP, EBD, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി സറൗണ്ട്-വ്യൂ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ISOFIX ആങ്കറിംഗ് പോയിന്റുകള്‍ തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങള്‍ അപ്ഡേറ്റ് ചെയ്ത ഗ്ലാന്‍സയില്‍ ഉണ്ട്.

കൂടാതെ, 2022 ഫെബ്രുവരിയില്‍ കമ്പനി 8,745 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിയതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രഖ്യാപിച്ചു. ഇതിനര്‍ത്ഥം 2022 ജനുവരിയില്‍ വിറ്റ 7,328 യൂണിറ്റുകളെ അപേക്ഷിച്ച് 19 ശതമാനം വളര്‍ച്ചയാണ് ടൊയോട്ട രേഖപ്പെടുത്തിയത്.

എന്നിരുന്നാലും, ടൊയോട്ടയുടെ വാര്‍ഷിക വില്‍പ്പന പ്രകടനം ഏതാണ്ട് 38 ശതമാനം കുറഞ്ഞു. മാത്രമല്ല, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടൊയോട്ട ഉടന്‍ തന്നെ ഹൈലക്‌സ് പിക്കപ്പ് ട്രക്ക് ഇന്ത്യയില്‍ അവതരിപ്പിക്കും, കൂടാതെ ടൊയോട്ട ഇന്ത്യയില്‍ ഹൈലക്‌സിന്റെ വില ഏകദേശം 25 ലക്ഷം മുതല്‍ 32 ലക്ഷം രൂപ വരെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.


Click it and Unblock the Notifications








