ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

നീണ്ട കാത്തിരിപ്പിനൊടുവിൽ ടൊയോട്ട ഹൈലക്‌സ് പിക്ക്-അപ്പ് ട്രക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പിക്ക്-അപ്പ് ട്രക്കിന്റെ വില കഴിഞ്ഞ മാസമാണ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്. സെഗ്‌മെന്റിൽ ഇസൂസു V-ക്രോസുമായി ടൊയോട്ട ഹൈലക്‌സ് മത്സരിക്കുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

ഹൈലക്സിനായുള്ള ബുക്കിംഗുകൾ ടൊയോട്ട സ്വീകരിക്കാൻ തുടങ്ങിയിരുന്നു, അതിശയകരമെന്നു പറയട്ടെ, ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണം വളരെ വലുതായതിനാൽ കമ്പനിയ്ക്ക് ബുക്കിംഗ് നിർത്തേണ്ടി വന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

പിക്ക്-അപ്പ് ട്രക്ക് ഇതിനകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരുന്നു, ഇപ്പോൾ വാഹനത്തിന്റെ ഡെലിവറിയും ജാപ്പനീസ് നിർമ്മാതാക്കൾ ആരംഭിച്ചിരിക്കുകയാണ്. ഉപഭോക്താവിന് കൈമാറിയ ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട ഹൈലക്‌സ് പിക്ക്-അപ്പ് ട്രക്കിന്റെ ചിത്രങ്ങൾ ഇപ്പോൾ വെബ്ബിൽ വൈറലാവുകയാണ്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

പുതിയ ടൊയോട്ട ഹൈലക്‌സ് ഉപഭോക്താവിന് കൈമാറുന്നതിന്റെ ചിത്രങ്ങൾ മാനവ് മൈനി എന്ന വ്യക്തിയാണ് 4×4 ഇന്ത്യ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കിട്ടത്. വേരിയന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോസ്റ്റിൽ ലഭ്യമല്ല.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

ലോകമെമ്പാടുമുള്ള ജനപ്രിയ പിക്ക്-അപ്പ് ട്രക്കാണ് ടൊയോട്ട ഹൈലക്സ്. ബ്രിട്ടീഷ് ഓട്ടോ ഷോ ടോപ്പ് ഗിയറിന്റെ ജനപ്രിയ എപ്പിസോഡിൽ നിന്ന് നമ്മിൽ പലർക്കും ഇത് ഓർക്കുന്നുണ്ടാകും, അതിൽ ഷോ ഹോസ്റ്റുകൾ ഒരു ഹൈലക്‌സിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഫോർച്യൂണറും ഇന്നോവ ക്രിസ്റ്റയും പോലെ, ഹൈലക്സും അതിന്റെ വിശ്വാസ്യതയുടെ പേരിൽ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. ഇസൂസു V-ക്രോസുമായി ഇത് മത്സരിക്കുന്നുണ്ടെങ്കിലും, ടൊയോട്ട ഹൈലക്‌സിന് ഉയർന്ന വിലയാണുള്ളത്. ടൊയോട്ട ഹൈലക്‌സ് പിക്ക്-അപ്പ് ട്രക്കിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 33.99 ലക്ഷം രൂപ മുതലാണ്, ഇത് പിക്ക് അപ്പ് ട്രക്കിന് വളരെ ചെലവേറിയതാണ്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

എന്നിരുന്നാലും, വിലയെ ന്യായീകരിക്കുന്നതിനായി ടൊയോട്ട ഇത് ഒരു ആഢംബര പിക്ക്-അപ്പ് ട്രക്ക് ആയി വിപണനം ചെയ്യുന്നു. ടൊയോട്ട ഹൈലക്സിനൊപ്പം അഞ്ച് കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു, ഇവിടെ ചിത്രങ്ങളിൽ കാണുന്നത് ഇമോഷണൽ റെഡ് എന്ന കളർ ഓപ്ഷനാണ്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

ഹൈലക്‌സ് ഒരു ഫീച്ചർ ലോഡഡ് പിക്ക്-അപ്പ് ട്രക്കായി ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. ടോപ്പ് എൻഡ് ട്രിം ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, പിൻ ബമ്പറിൽ ഒരു ക്രോം ബാർ, ഒരു ക്രോം ബെൽറ്റ്‌ലൈൻ, 18 ഇഞ്ച് അലോയി വീലുകൾ, പവർ ഫോൾഡബിൾ ORVM -കൾ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

ഹൈലക്‌സ് പിക്ക്-അപ്പ് ട്രക്ക് ലെതർ സീറ്റുകൾ, എട്ട് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, രണ്ടാം നിര എസി വെന്റുകൾ, 8.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, TFT മൾട്ടി-ഫംഗ്ഷൻ ഡിസ്‌പ്ലേ, യുവി കട്ട് ഗ്ലാസ്, ഇലക്‌ട്രോക്രോമാറ്റിക് മിററുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

ടൊയോട്ട ഫോർച്യൂണറിൽ നിന്ന് വ്യത്യസ്തമായി, ഡീസൽ എഞ്ചിനിലാണ് ഹൈലക്‌സ് വാഗ്ദാനം ചെയ്യുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്. മാനുവൽ ട്രാൻസ്മിഷനിൽ പരമാവധി 204 bhp കരുത്തും 420 Nm torque ഉം ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 500 Nm പരമാവധി torque ഉം സൃഷ്ടിക്കുന്ന അതേ 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഇത് ഉപയോഗിക്കുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

ഫോർച്യൂണറുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ഹൈലക്സിന് 4×4 ലഭിക്കുന്നു. ഉയർന്നതും താഴ്ന്നതുമായ ട്രാൻസ്ഫർ കേസും ഇതിലുണ്ട്. ടൊയോട്ട പിക്ക്-അപ്പ് ട്രക്കിനൊപ്പം A-TRAC ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ പോലുള്ള അധിക സവിശേഷതകളുമുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

ഹൈലക്സിന്റെ എതിരാളിയായ ഇസൂസു V-ക്രോസ് 2WD, 4WD ഓപ്ഷനുകളിൽ ലഭ്യമാണ്. ഇസൂസു V-ക്രോസിന്റെ എക്‌സ് ഷോറൂം വില 16.98 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഹൈലക്‌സിലേക്ക് തിരികെ വരുമ്പോൾ, ടൊയോട്ട ഏഴ് എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ മറ്റ് ഫീച്ചറുകളും ഹൈലക്സിൽ ലഭ്യമാണ്. സ്റ്റിയറിംഗ് ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്ന രണ്ട് ഡ്രൈവ് മോഡുകൾ വാഹനത്തിലുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ Hilux പിക്ക്-അപ്പ് ട്രക്കിന്റെ ഡെലിവറികൾ ആരംഭിച്ച് Toyota

ഹൈലക്സ് 700 mm വാട്ടർ വേഡിംഗ് ശേഷി വാഗ്ദാനം ചെയ്യുന്നു കൂടാതെ ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യലും ലഭിക്കുന്നു. എക്‌സ്ട്രീം ഓഫ് റോഡിംഗിനായി ഒരു ഇലക്ട്രോണിക് ഡിഫ്റൻഷ്യൽ ലോക്കും റിയർ ഡിഫ് ലോക്കും വാഹനത്തിൽ ഉണ്ട്.

Image Courtesy: Manav Maini/4x4 INDIA

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota begins deliveries of hilux pick up truck in india details
Story first published: Tuesday, May 10, 2022, 16:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X