പൂരം കൊടിയേറി മക്കളേ; വിൽപ്പനയിൽ ഹിറ്റടിച്ച് ടൊയോട്ട

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 9,284 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം മൊത്തം 15,378 യൂണിറ്റുകളായി 66 ശതമാനം വളർച്ചയോടെയാണ് ടൊയോട്ട വിൽപ്പന രേഖപ്പെടുത്തിയത്.

പൂരം കൊടിയേറി മക്കളേ; വിൽപ്പനയിൽ ഹിറ്റടിച്ച് ടൊയോട്ട

ഈ മാസം ആദ്യം, അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ മികച്ച നാല് ഗ്രേഡുകളുടെ വില പ്രഖ്യാപിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സീരീസിലെ ബാക്കി വേരിയന്റുകളുടെ വില വെളിപ്പെടുത്തിയിരുന്നു. മികച്ച വിൽപ്പനയും, 2022 ഏപ്രിലിനും സെപ്‌റ്റംബറിനും ഇടയിലുള്ള എഫ്‌വൈ വിൽപന ഒരു വർഷാടിസ്ഥാനത്തിൽ 68 ശതമാനമാണ് ഉയർന്നിരിക്കുന്നത്.

പൂരം കൊടിയേറി മക്കളേ; വിൽപ്പനയിൽ ഹിറ്റടിച്ച് ടൊയോട്ട

ടൊയോട്ടയുടെ സെഗ്‌മെന്റിലെ മുൻനിര മോഡലുകളായ ഫോർച്യൂണർ, ലെജൻഡർ, ഇന്നോവ ക്രിസ്റ്റ പെട്രോൾ എന്നിവയ്ക്ക് വലിയ ഡിമാൻഡും ബുക്കിങ്ങുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഗ്ലാൻസ പോലുള്ള മോഡലുകളും ഓരോ ദിവസം ചെല്ലുംതോറും വിൽപ്പനയും ഓർഡറുകളും കൂടിക്കൊണ്ടിരിക്കുകയാണ്

ഹൈറൈഡറിനായുള്ള ബുക്കിംഗ് പ്രതീക്ഷകൾക്ക് അതീതമാണെന്നും ഈ ഉത്സവ സീസണിലെ ഉപഭോക്തൃ ഡെലിവറികൾക്കായി ഡീലർമാരുടെ അയക്കൽ ആരംഭിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൂരം കൊടിയേറി മക്കളേ; വിൽപ്പനയിൽ ഹിറ്റടിച്ച് ടൊയോട്ട

പുതിയ തലമുറ അർബൻ ക്രൂയിസർ ഈ കലണ്ടർ വർഷാവസാനത്തിന് മുമ്പ് വിപണിയിലെത്തുമെന്നുളളത് കൊണ്ട് വരും മാസങ്ങളിൽ ടൊയോട്ടയുടെ വിൽപ്പന എണ്ണം ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഏറ്റവും പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് (ഇന്തോനേഷ്യയിലെ സെനിക്സ്) നവംബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും, 2023-ന്റെ തുടക്കത്തിൽ ഇത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

പൂരം കൊടിയേറി മക്കളേ; വിൽപ്പനയിൽ ഹിറ്റടിച്ച് ടൊയോട്ട

ഹൈറൈഡർ മോഡലിന്റെ മൈൽഡ് ഹൈബ്രിഡ് പതിപ്പ് 4 ട്രിം ലെവലുകളിലും ആകെ 8 വേരിയന്റുകളിലും ലഭ്യമാണ്. മാനുവൽ പതിപ്പിന് 10.48 ലക്ഷം മുതൽ 17.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം ഓട്ടോമാറ്റിക് പതിപ്പിന്റെ S 2WD പതിപ്പിന് 13.48 ലക്ഷം രൂപയും V ഓട്ടോമാറ്റിക് 2WD പതിപ്പിന് 17.09 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

പൂരം കൊടിയേറി മക്കളേ; വിൽപ്പനയിൽ ഹിറ്റടിച്ച് ടൊയോട്ട

ഇനി ടൊയോട്ട ഹൈറൈഡർ സ്ട്രോംഗ് ഹൈബ്രിഡ് മോഡലിന്റെ വിലകളിലേക്ക് നോക്കിയാൽ S, G, V എന്നീ മൂന്ന് വേരിയന്റുകളിൽ നൽകുന്ന വേരിയന്റുകൾക്ക് യഥാക്രമം 15.11 ലക്ഷം, 17.49 ലക്ഷം, 18.99 ലക്ഷം എന്നിങ്ങനെയാണ് വില. ഹൈറൈഡറും പുതുതായി പുറത്തിറക്കിയ മാരുതി ഗ്രാൻഡ് വിറ്റാരയും സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പൂരം കൊടിയേറി മക്കളേ; വിൽപ്പനയിൽ ഹിറ്റടിച്ച് ടൊയോട്ട

പ്ലാറ്റ്‌ഫോം മാത്രമല്ല, ഗ്രാൻഡ് വിറ്റാരയുമായി ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനുകളും ഹൈറൈഡർ പങ്കിടുന്നുവെന്നതും ഏവർക്കും അറിയാവുന്ന കാര്യമാണ്. അതേസമയം ഗ്രാൻഡ് വിറ്റാരയുടെ കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിൻ ടൊയോട്ടയിൽ നിന്നാണ്. എന്നിരുന്നാലും, ഇത് സുസുക്കി എഞ്ചിനീയർമാർ റീട്യൂൺ ചെയ്തിട്ടുണ്ട്.

പൂരം കൊടിയേറി മക്കളേ; വിൽപ്പനയിൽ ഹിറ്റടിച്ച് ടൊയോട്ട

ടൊയോട്ട ഹൈറൈഡറിന്റെ സ്ട്രോംഗ് ഹൈബ്രിഡ് മോഡലിലെ 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പെട്രോൾ എഞ്ചിൻ 92 bhp കരുത്തിൽ 122 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഇലക്ട്രിക് മോട്ടോർ 7 9bhp, 141 Nm torque എന്നിങ്ങനെയും നൽകുന്നു. അങ്ങനെ വാഹനത്തിന്റെ സംയോജിത പവർ ഔട്ട്പുട്ട് 114 bhp ആയി മാറുന്നു. എന്നാൽ പരമാവധി ഉപയോഗിക്കാവുന്ന ടോർക്ക് 122 Nm ആണ്.

പൂരം കൊടിയേറി മക്കളേ; വിൽപ്പനയിൽ ഹിറ്റടിച്ച് ടൊയോട്ട

ഈ സജ്ജീകരണത്തിൽ 177.6V ലിഥിയം-അയൺ ബാറ്ററിയും ഉൾപ്പെടുമ്പോൾ ഇത് 27.97 കിലോമീറ്റർ മൈലേജ് വരെ വാഗ്ദാനം ചെയ്യാൻ ശേഷിയുള്ളതാണെന്ന് ടൊയോട്ട അവകാശപ്പെടുന്നു. അതേസമയം ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിലെ മൈൽഡ് ഹൈബ്രിഡ് പതിപ്പിന് കരുത്ത് പകരുന്നത് സുസുക്കിയുടെ 1.5 ലിറ്റർ K15C എഞ്ചിനാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota crossed 66 percentage growth in september innova glanza fortuner
Story first published: Saturday, October 1, 2022, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X