Glanza സിഎന്‍ജി അവതരിപ്പിച്ച് Toyota; എഞ്ചിന്‍, മൈലേജ്, ഫീച്ചര്‍ വിവരങ്ങള്‍ ഇതാ
പുതിയ ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎന്‍ജി വകഭേദങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ടൊയോട്ട. മിഡ്-സ്‌പെക്ക് S, G വേരിയന്റുകളിലാണ് സിഎന്‍ജി മോഡലുകള്‍ ലഭിക്കുന്നത്.

ഗ്ലാന്‍സ E-സിഎന്‍ജിയുടെ പ്രാരംഭ പതിപ്പിന് 8.43 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഉയര്‍ന്ന വേരിയന്റിന് 9.46 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ കോംപാക്ട് എസ്‌യുവിയുടെ സിഎന്‍ജി വേരിയന്റുകളും അധികം വൈകാതെ വിപണിയില്‍ എത്തുമെന്നും കമ്പനി സ്ഥിരീകരിച്ചു.

എന്നാല്‍ ഇതിന്റെ വില പിന്നീട് മാത്രമാകും പ്രഖ്യാപിക്കുക. രണ്ട് മോഡലുകള്‍ക്കുമുള്ള ബുക്കിംഗ് ടൊയോട്ട ഇന്ന് മുതല്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ ഗ്ലാന്‍സയില്‍ നിന്നുള്ള ഭൂരിഭാഗം ഫീച്ചറുകളും സവിശേഷതകളും മുന്നോട്ട് കൊണ്ടുപോകുന്ന വേരിയന്റുകളുള്ള സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ മോഡലിനേക്കാള്‍ ഏകദേശം 95,000 രൂപ കൂടുതലാണ് ഗ്ലാന്‍സ E-സിഎന്‍ജി മോഡലുകള്‍.

ടൊയോട്ടയില്‍ നിന്നുള്ള ആദ്യത്തെ മോഡലും ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റുമായി സജ്ജീകരിച്ചിരിക്കുന്ന അതിന്റെ ക്ലാസിലെ രണ്ടാമത്തെ പ്രീമിയം ഹാച്ച്ബാക്കും ആണ് ഗ്ലാന്‍സ. പുതിയ സിഎന്‍ജി മോഡല്‍ കൂടി എത്തുന്നതോടെ ഗ്ലാന്‍സയുടെ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയാണ് ജാപ്പനീസ് ബ്രാന്‍ഡിനുള്ളത്.

സ്റ്റാന്‍ഡേര്‍ഡ് കാറിനും മാരുതി സുസുക്കി ബലേനോയ്ക്കും കരുത്ത് പകരുന്ന അതേ 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ഗ്ലാന്‍സ സിഎന്‍ജിക്കും കരുത്ത് നല്‍കുന്നത്. വിപണിയിലെ ഒട്ടുമിക്ക സിഎന്‍ജി മോഡലുകള്‍ക്കും സമാനമായി, ഗ്ലാന്‍സ സിഎന്‍ജിയും 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ ലഭ്യമാകൂ.

പെട്രോള്‍-മാത്രം മോഡില്‍, എഞ്ചിന്‍ 90 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും നല്‍കുമ്പോള്‍, സിഎന്‍ജി മോഡില്‍ പവര്‍ ഔട്ട്പുട്ട് 77 bhp-യിലേക്കും ടോര്‍ക്ക് 98.5 Nm-ലേക്കും കുറയുന്നു. പ്രീമിയം ഹാച്ച്ബാക്ക് കിലോഗ്രാമിന് 30.61 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

ടെയില്‍ഗേറ്റിലെ സിഎന്‍ജി ബാഡ്ജിംഗിന് പുറമെ, ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി അതിന്റെ പെട്രോള്‍ പതിപ്പിന്റെ അതേ എക്‌സ്റ്റീരിയര്‍ രൂപകല്‍പ്പനയും സവിശേഷതകളും നിലനിര്‍ത്തുന്നു. ടൊയോട്ട ബൂട്ടില്‍ 55-ലിറ്റര്‍ സിഎന്‍ജി ടാങ്ക് ഘടിപ്പിച്ചിരിക്കുന്നു, ഇത് പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് സ്‌റ്റോറേജ് കവര്‍ന്നെടുക്കുന്നു.

ബലെനോയുടെ അതേ സ്വിച്ച് ഗിയറും സ്റ്റിയറിംഗ് വീലും അടങ്ങുന്ന ഗ്ലാന്‍സ സിഎന്‍ജിയുടെ ഡ്യുവല്‍ ടോണ്‍ ഇന്റീരിയറിലും മാറ്റങ്ങളൊന്നും കാണുന്നില്ല.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 16 ഇഞ്ച് അലോയ്കള്‍, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വോയ്സ് അസിസ്റ്റന്റ്, OTA അപ്ഡേറ്റുകളുള്ള കണക്റ്റഡ് കാര്‍ ടെക്നോളജി, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, ആറ് എയര്‍ബാഗുകള്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങള്‍ G ട്രിമ്മിലുള്ള ഗ്ലാന്‍സ സിഎന്‍ജിക്ക് ലഭിക്കുന്നു.

അടുത്തിടെ പുറത്തിറക്കിയ ബലേനോ സിഎന്‍ജിയുമായി ഗ്ലാന്‍സ സിഎന്‍ജി മത്സരിക്കുന്നു. മറ്റ് പ്രീമിയം ഹാച്ച്ബാക്കുകളായ ടാറ്റ ആള്‍ട്രോസ്, മാരുതി സുസുക്കി ബലേനോ, നിലവില്‍ സിഎന്‍ജി ഓപ്ഷന്‍ ഇല്ലാത്ത ഹ്യുണ്ടായി i20 എന്നിവയുമായും ഇത് മത്സരിക്കുന്നു.


Click it and Unblock the Notifications








