Toyota Glanza E-സിഎന്‍ജി; അറിഞ്ഞിരിക്കേണ്ട സവിശേഷതകളും ഹൈലൈറ്റുകളും
അടുത്ത കാലത്തായി, റീബാഡ്ജ് ചെയ്ത മാരുതി സുസുക്കി കാറുകളാണ് ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. മാത്രമല്ല, റീബാഡ്ജ് ചെയ്ത കാറുകളുടെ മാന്യമായ പ്രതിമാസ വില്‍പ്പന കണക്കുകളുള്ള ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് ഈ തന്ത്രം വളരെ അനുകൂലമാണ്.

ടൊയോട്ട അടുത്തിടെ അര്‍ബന്‍ ക്രൂയിസര്‍ എസ്‌യുവി (മരുതി സുസുക്കി ബ്രെസ റീബാഡ് ചെയ്തത്) വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തപ്പോള്‍, മാരുതി സുസുക്കി ബലെനോ ഹാച്ച്ബാക്കിന്റെ സിഎന്‍ജി വേരിയന്റ് പുറത്തിറക്കിയതിന് പിന്നാലെ ടൊയോട്ട ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ (മാരുതി സുസുക്കി ബലേനോ റീബാഡ് ചെയ്തത്) സിഎന്‍ജി വേരിയന്റ് രാജ്യത്ത് അവതരിപ്പിച്ചു.

അതിനാല്‍, ടൊയോട്ട ഗ്ലാന്‍സ E-സിഎന്‍ജിയുടെ സമാരംഭത്തോടെ, ജാപ്പനീസ് വാഹന നിര്‍മാതാവ് ഇന്ത്യയില്‍ വളരുന്ന സിഎന്‍ജി വിഭാഗത്തിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തിയിരിക്കുകയാണ്. അതുപോലെ, പുതുതായി പുറത്തിറക്കിയ ടൊയോട്ട ഗ്ലാന്‍സ E-സിഎന്‍ജിയെക്കുറിച്ചുള്ള കുറച്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

വേരിയന്റ് & വില
പുതുതായി പുറത്തിറക്കിയ ടൊയോട്ട ഗ്ലാന്‍സ E-സിഎന്‍ജി പ്രീമിയം ഹാച്ച്ബാക്ക് G, S എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇതില്‍ അടിസ്ഥാന 'G' വേരിയന്റിന് 8.43 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

അതേസമയം 'S' വേരിയന്റിന് 9.46 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ഇതിനര്‍ത്ഥം, പുതുതായി പുറത്തിറക്കിയ ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ രണ്ട് സിഎന്‍ജി വേരിയന്റുകളുടെയും വില 15,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

എഞ്ചിന്‍ & ഗിയര്‍ബോക്‌സ്
പവര്‍ട്രെയിനിന്റെ കാര്യത്തില്‍, മാരുതി സുസുക്കി ബലേനോ S-സിഎന്‍ജി മോഡലിന് കരുത്ത് പകരുന്ന അതേ 1.2-ലിറ്റര്‍, 4-സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് സിഎന്‍ജി-അനുയോജ്യമായ എഞ്ചിനാണ് ടൊയോട്ട ഗ്ലാന്‍സ E-സിഎന്‍ജി പ്രീമിയം ഹാച്ച്ബാക്ക് നല്‍കുന്നത്.

ഈ എഞ്ചിന്‍ സിഎന്‍ജി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 76 bhp പവറും 98.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, അതേസമയം പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുമ്പോള്‍, ഈ എഞ്ചിന്‍ വളരെ മികച്ച 89 bhp പീക്ക് പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

എന്നിരുന്നാലും, ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമായി, പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎന്‍ജി വകഭേദങ്ങള്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രമായിട്ടാണ് ജോടിയാക്കുന്നത് - മാരുതി സുസുക്കി ബലേനോ ഹാച്ച്ബാക്കിന്റെ സിഎന്‍ജി വകഭേദങ്ങള്‍ പോലെ തന്നെയാണിത്.

ഫ്യുവല്‍ ഇക്കോണമി
5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ ടൊയോട്ട ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍-പവര്‍ വേരിയന്റ് 22.35km എന്ന ARAI റേറ്റുചെയ്ത ഇന്ധനക്ഷമതാ കണക്കുമായി വരുന്നു. താരതമ്യപ്പെടുത്തുമ്പോള്‍, ടൊയോട്ട ഗ്ലാന്‍സ E-സിഎന്‍ജി ഹാച്ച്ബാക്കിന്റെ പുതുതായി പുറത്തിറക്കിയ സിഎന്‍ജി വേരിയന്റ് 30.61km/kg ഇന്ധനം നല്‍കുമെന്ന് അവകാശപ്പെടുന്നു.

സവിശേഷതകള്‍
ഫീച്ചറുകളുടെ കാര്യത്തില്‍, പുതുതായി പുറത്തിറക്കിയ ടൊയോട്ട ഗ്ലാന്‍സ E-സിഎന്‍ജി പ്രീമിയം ഹാച്ച്ബാക്ക് ധാരാളം ഫീച്ചറുകളോടെയാണ് വരുന്നത്.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, OTA അപ്ഡേറ്റുകള്‍, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, പവര്‍ വിന്‍ഡോകള്‍, വോയ്സ് അസിസ്റ്റന്‍സ്, കണക്റ്റഡ് കാര്‍ ടെക്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍ എന്നിവയും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

സുരക്ഷ
ഗ്ലാന്‍സ E-സിഎന്‍ജി സുരക്ഷാ ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റുമായിട്ടാണ് വരുന്നത്. ഇതില്‍ 6 എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX സീറ്റുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, റിയര്‍-വ്യൂ ക്യാമറ, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

ടൊയോട്ട ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ സിഎന്‍ജി വേരിയന്റ് പുറത്തിറക്കിയതോടെ ജാപ്പനീസ് വാഹന നിര്‍മാതാവ് ഇന്ത്യയിലെ വില്‍പ്പനയില്‍ കൂടുതല്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. അതിനുപുറമെ, ഈ ഏറ്റവും പുതിയ ലോഞ്ച് ഇന്ത്യയിലെ സിഎന്‍ജി വിഭാഗത്തിലേക്കുള്ള കമ്പനിയുടെ മുന്നേറ്റത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.


Click it and Unblock the Notifications








