Just In
- 1 hr ago
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- 2 hrs ago
കുറച്ച് എക്സ്ട്രാ കിട്ടിയാൽ ആരാണ് സന്തോഷിക്കാത്തത്, K10 ഹാച്ചിന് പുത്തൻ വേരിയൻ്റുമായി മാരുതി
- 3 hrs ago
എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം
- 6 hrs ago
കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ
Don't Miss
- Movies
മീനൂട്ടിയെ ആദ്യം കണ്ടപ്പോള്‍ എന്തൊരു ജാഡ എന്ന് പറഞ്ഞ് മുഖം തിരിച്ചു! കൂട്ടായ കഥ പറഞ്ഞ് നമിത
- Sports
IND vs AUS: ഞാന്‍ റെഡി, ടീമിലെടുക്കൂയെന്ന് സഞ്ജു! മടങ്ങിവരവ് മാര്‍ച്ചില്‍?
- News
'തലമറന്ന് എണ്ണതേക്കുകയാണ് മുഖ്യമന്ത്രി':സംസ്ഥാന സർക്കാർ ധവളപത്രമിറക്കണമെന്ന് കെ സുരേന്ദ്രൻ
- Lifestyle
ഫെബ്രുവരി 2023: സംഖ്യാശാസ്ത്രത്തില്‍ ശനി അനുകൂലഭാവം നല്കി അനുഗ്രഹിക്കുന്നവര്‍
- Finance
ഈ നിക്ഷേപങ്ങൾ പാതി വഴിയിൽ അവസാനിപ്പിച്ചോ? ആദായ നികുതി ബാധ്യത വരും; ശ്രദ്ധിക്കാം
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ആഗോള വിൽപ്പനയിൽ ടൊയോട്ട വേറെ ലെവലാണ് മച്ചാനേ
ടൊയോട്ട മോട്ടോർ കോർപ്പറേഷൻ ചൊവ്വാഴ്ച ഒക്ടോബറിൽ ആഗോള വാഹന ഉൽപ്പാദനത്തിൽ 23 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്, തുടർച്ചയായ മൂന്നാം മാസവും കൂടുതൽ വിൽപ്പനയിലൂടെ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തിയ ചിപ്പ് ക്ഷാമം നേരിടാൻ കമ്പനി കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.
ജാപ്പനീസ് വാഹന നിർമ്മാതാവ് ഒക്ടോബറിൽ ആഗോളതലത്തിൽ 771,382 വാഹനങ്ങൾ ഉൽപ്പാദിപ്പിച്ചു, ഇത് 750,000 യൂണിറ്റുകളുടെ തരംതാഴ്ത്തിയ ടാർഗെറ്റിനു മുകളിലാണ്, മുൻ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 23% വർധിച്ചു. എന്നാൽ സെപ്റ്റംബറിൽ നിർമ്മിച്ച 887,000 കാറുകളുടെ റെക്കോർഡ് പ്രതിമാസ ഉൽപ്പാദനത്തിൽ നിന്ന് വളർച്ച മന്ദഗതിയിലായി, കൂടാതെ ചൈന രാജ്യവ്യാപകമായി COVID-19 പൊട്ടിപ്പുറപ്പെടുന്നതിനെതിരെ പോരാടുകയും നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും നടപ്പിലാക്കുകയും ചെയ്യുന്നതിനാൽ ടൊയോട്ട വിതരണ ശൃംഖല തടസ്സങ്ങൾ നേരിടുന്നത് തുടരുന്നു.
കോവിഡ് ലോക്ക്ഡൗൺ കാരണം ചൈനയിലെ ചില പ്രവർത്തനങ്ങൾ ക്രമീകരിക്കുകയാണെന്ന് കമ്പനി ചൊവ്വാഴ്ച അറിയിച്ചു. ഈ മാസം ആദ്യം ടൊയോട്ട അതിന്റെ വാർഷിക ഉൽപ്പാദന ലക്ഷ്യം വെട്ടിക്കുറച്ചിരുന്നു, കാരണം അത് വർദ്ധിച്ചുവരുന്ന മെറ്റീരിയൽ ചെലവുകളും നിരന്തരമായ ചിപ്പ് ക്ഷാമവും നേരിടുന്നു. ചിപ്പ് നിർമ്മാതാക്കൾ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കായുള്ള വിതരണത്തിന് മുൻഗണന നൽകിയതിനാൽ ആഗോള ഓട്ടോ ചിപ്പ് ക്ഷാമം തുടരുമെന്ന് കമ്പനിയിൽ നിന്ന് അറിയിച്ചിട്ടുണ്ട്.അതേസമയം പ്രകൃതി ദുരന്തങ്ങളും കൊവിഡ് ലോക്ക്ഡൗണുകളും ഫാക്ടറി തടസ്സങ്ങളും ഓട്ടോ ചിപ്പ് വിതരണത്തിലെ വീണ്ടെടുക്കൽ മന്ദഗതിയിലാക്കി.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്നോവ ക്രിസ്റ്റ വീണ്ടും എത്തുമ്പോൾ പ്രൈവറ്റ്, ഫ്ലീറ്റ് ഉപഭോക്താക്കൾക്കായി G, G പ്ലസ്, GX എന്നീ സാധ്യതയുള്ള താഴ്ന്ന വേരിയന്റുകളായിരിക്കും ഈ മൾട്ടി പർപ്പസ് വാഹനം വാഗ്‌ദാനം ചെയ്യുക. ടോപ്പ് എൻഡ് VX, ZX ഗ്രേഡുകളാണ് ടൊയോട്ട നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, ഭാവിയിൽ, ക്രിസ്റ്റ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ മാത്രമുള്ള മോഡലായി തുടരുകയും പെട്രോൾ വകഭേദങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്യും.
വെബ്സൈറ്റിൽ നിന്നും ഡീലിസ്‌റ്റുചെയ്യുന്നതിന് മുമ്പ് എംപിവിക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. അതിൽ 2.7 ലിറ്റർ പെട്രോൾ എഞ്ചിന് 166 bhp കരുത്തിൽ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഇന്നോവ ക്രിസ്റ്റയിലെ 2.4 ലിറ്റർ ഡീസൽ ഓപ്ഷന് 150 bhp പവറിൽ 360 Nm torque വരെയും നൽകാൻ കഴിയും. ഉപഭോക്തൃ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്‌സിലാണ് ടൊയോട്ട വാഹനത്തെ വിപണിയിൽ എത്തിച്ചിരുന്നത്.
പുതുതലമുറ ഇന്നോവ ഹൈക്രോസിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ നൽകിയിരിക്കുന്നത് എന്നതിനാൽ മാനുവൽ പ്രേമികൾക്ക് അതൊരു കനത്ത നഷ്‌ടമാവും. എങ്കിലും അത്തരക്കാർക്ക് വീണ്ടും ക്രിസ്റ്റയിലേക്ക് നീങ്ങാനുള്ള അവസരമാണ് ടൊയോട്ട ഒരുക്കുന്നത്. ഇപ്പോൾ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്ന ക്രിസ്റ്റയുടെ ടോപ്പ് എൻഡ് വേരിയന്റുകൾ തരക്കേടില്ലാത്ത ഫീച്ചറുകളാൽ സമ്പന്നവുമായിരുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഈ പതിപ്പുകളിൽ ലഭ്യമായിരുന്നു.
ഇതിനു പുറമെ ക്രൂയിസ് കൺട്രോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ടോടു കൂടിയ കീലെസ് എൻട്രി എന്നിവയും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ VX, ZX വേരിയന്റുകളിൽ ലഭ്യമായിരുന്നു. ഇനി സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും കമ്പനി അണിനിരത്തിയിരുന്നു.
2023 ഫെബ്രുവരി മുതൽ ഇന്നോവ ക്രിസ്റ്റ ഡീസൽ ഉൽപ്പാദനം ടൊയോട്ട ആരംഭിക്കുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നത്. എംപിവിയുടെ ഏകദേശം 2,000 മുതൽ 2,500 യൂണിറ്റുകൾ വരെ പ്രതിവർഷം നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഇന്ത്യൻ റിയൽ ഡ്രൈവ് എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ടൊയോട്ടയ്ക്ക് ഡീസൽ എഞ്ചിൻ നവീകരിക്കേണ്ടി വരും. ഫോർച്യൂണറും ഇന്നോവ ക്രിസ്റ്റയും ഡീസൽ എഞ്ചിൻ ഓപ്ഷനിൽ തുടർന്നും ലഭിക്കും. എംപിവി സെഗ്‌മെന്റിൽ 50 ശതമാനത്തിലധികം വിൽപ്പനയും ഡീസലിന്റേതാണ്.