വൻ ഡിമാൻഡ്! Hilux പിക്കപ്പിന്റെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവെച്ച് Toyota
അടുത്തിടെ വെളിപ്പെടുത്തിയ ഹൈലക്സ് പിക്കപ്പിന്റെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചതായി ടൊയോട്ട അറിയിച്ചു. വാഹനത്തിനുള്ള ഉയർന്ന ഡിമാൻഡാണ് ഈ താൽകാലിക ഹോൾഡിന്റെ കാരണം. നിർമ്മാതാക്കളുടെ സപ്ലൈ ചെയിന് ഡിമാൻഡിനൊപ്പം പിടിച്ച് നിൽക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാർ ലോകത്തെ ഏറ്റവും ആദരണീയമായ നെയിപ്ലേറ്റുകളിലൊന്നാണ് ടൊയോട്ട ഹൈലക്സ്. ഇതൊരു ഐതിഹാസിക ബ്രാൻഡാണ്, ലോകത്തിലെ ഏറ്റവും കഴിവുള്ള വാഹനങ്ങളിൽ ഒന്നാണ് ഹൈലക്സ്. ഇന്ത്യയിൽ ടൊയോട്ട ഹൈലക്സ് ലോഞ്ച് ചെയ്യുന്നതിനായി ആകാംക്ഷയോടെ ഉപഭോക്താക്കൾ കാത്തിരിക്കുകയാണ്, നിലവിൽ ഇന്ത്യൻ ഝനത ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നായി ഹൈലക്സ് മാറി.

2022 ജനുവരി 20 -ന്, ടൊയോട്ട ഇന്ത്യൻ വിപണിയിൽ ഹൈലക്സ് വെളിപ്പെടുത്തുകയും അതിനുള്ള ബുക്കിംഗ് തുറക്കുകയും ചെയ്തു. പിക്കപ്പ് ട്രക്കിനായി കാത്തിരിക്കുന്ന ആളുകളുടെ എണ്ണം കാരണം ഇതിന് ആവശ്യക്കാർ ഏറെയാണെന്ന് വ്യക്തമായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈൽ പിക്കപ്പ് വിഭാഗം വളരെയധികം വളർന്നു. 2005 -ൽ ടാറ്റ TL 4x4 ലോഞ്ച് ചെയ്തതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. എന്നിരുന്നാലും, അക്കാലത്ത് പരുക്കൻ പിക്കപ്പിനായി അധികം ആരും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് മഹീന്ദ്ര സ്കോർപിയോ ഗെറ്റെവേയും ടാറ്റ സെനോണും വന്നു.

ഇവ മികച്ച പിക്കപ്പ് ട്രക്കുകളാണെങ്കിലും, ലൈഫ്‌സ്‌റ്റൈൽ ഓഡിയൻസിനെ ശരിക്കും ആകർഷിച്ചില്ല. ഉപകരണങ്ങളും മറ്റ് സാധനങ്ങളും ട്രാൻസ്പോർട്ട് ചെയ്യുന്നതിനുള്ള വർക്ക്‌ഹോഴ്‌സുകളായി അവ ഇപ്പോഴും ഉപയോഗിക്കുന്നു. 2016 -ൽ ഇസൂസു D-മാക്‌സ് V-ക്രോസ് പുറത്തിറക്കിയതോടെയാണ് കാര്യങ്ങൾ ശരിക്കും മാറിയത്. ആളുകൾ പിക്കപ്പ് ട്രക്കിനെ ഒരു യൂട്ടിലിറ്റി വാഹനമായി മാത്രമല്ല, ലൈഫ്‌സ്റ്റൈൽ വാഹനമായി സ്വീകരിക്കാൻ തുടങ്ങിയത് അപ്പോഴാണ്.

നിർഭാഗ്യവശാൽ, മഹീന്ദ്ര സ്കോർപ്പിയോ ഗെറ്റെവേ അപ്പോഴേക്കും നിർത്തലാക്കി, ടാറ്റ സെനോണും പിൻവലിച്ചിരുന്നു. 2016 മുതൽ, നിങ്ങൾ ഒരു പിക്കപ്പ് ട്രക്കിനായി ഇന്ത്യൻ വിപണിയിൽ തെരകുയാണെങ്കിൽ, ഇസൂസു D-മാക്‌സ് V-ക്രോസ് മാത്രമായിരുന്നു ഒരേയൊരു ഓപ്ഷൻ.

ഇസൂസു മൂന്നാം തലമുറ V-ക്രോസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനായി ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ഇസൂസു രണ്ടാം തലമുറയുടെ ഫേസ്‌ലിഫ്റ്റ് മാത്രമാണ് ബിഎസ് VI മോഡലായി പുറത്തിറക്കിയത്.

ഇന്ത്യയിലെ പിക്കപ്പ് സെഗ്‌മെന്റിൽ ഇതെല്ലാം സംഭവിക്കുമ്പോൾ, 2018 -ന്റെ തുടക്കത്തിൽ തന്നെ, ടൊയോട്ട ഇന്ത്യയിൽ ഹൈലക്‌സിനെ അവതരിപ്പിക്കുമെന്ന് നിശബ്ദമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, 2021 വരെ ഇതേക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ, 2022 -ൽ, വാഹനം വെളിപ്പെടുത്തുകയും ബ്രാൻഡ് ബുക്കിംഗ് തുറക്കുകയും ചെയ്തു.

വിപണിയിൽ മറ്റ് ഓപ്ഷനുകളുടെ ലഭ്യതക്കുറവും പ്രധാനമായും ഐതിഹാസികമായ 'ഹൈലക്സ്' ബ്രാൻഡ് നേമും കാരണം, ഹൈലക്സിന്റെ ആവശ്യം വളരെ ഉയർന്നതായി തോന്നുന്നു. ഇത് കാരണം ഹൈലക്‌സിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് താൽക്കാലികമായി ടൊയോട്ടയ്ക്ക് നിർത്തേണ്ടി വന്നിരിക്കുകയാണ്.

തങ്ങളുടെ വിതരണത്തെ ബാധിക്കുന്ന വിവിധ ഘടകങ്ങളുടെ വെളിച്ചത്തിൽ, ഉയർന്ന ഡിമാൻഡ് നിറവേറ്റാൻ തങ്ങൾക്ക് കഴിയുന്നില്ല. അതിനാൽ, കൂടുതൽ അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനായി ഹൈലക്സിനുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചതിൽ തങ്ങൾ ഖേദിക്കുന്നു എന്ന് ടൊയോട്ട പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ ഉപഭോക്താക്കൾ, ഏറ്റവും മികച്ച കസ്റ്റമർ എക്സ്പീരിയൻസ് നൽകുകയെന്ന ലക്ഷ്യത്തോടെ, കഴിവതും നേരത്തെ ഹൈലക്സ് ബുക്കിംഗ് പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ തങ്ങൾ തുടരും എന്നും ജാപ്പനീസ് ബ്രാൻഡ് കൂട്ടിച്ചേർത്തു.

2.8 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് ഇന്ത്യയിലെ ടൊയോട്ട ഹൈലക്‌സിന് കരുത്തേകുന്നത്. മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിൽ ഇത് 200 bhp കരുത്തും 420 Nm torque ഉം പുറപ്പെടുവിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റിന് 500 Nm ഉയർന്ന torque ഔട്ട്പുട്ടുമുണ്ട്! ഈ സെഗ്‌മെന്റിൽ ഏറ്റവും ഉയർന്ന ടോർക്ക് ഔട്ട്‌പുട്ടുള്ള വാഹനമായി ഹൈലക്സ് മാറുന്നു.

എൽഇഡി ലൈറ്റിംഗ്, സ്റ്റൈലിഷ് അലോയി വീലുകൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കുകൾ, ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളാൽ പിക്കപ്പ് ട്രക്ക് സ്റ്റഫ് ചെയ്തിരിക്കുന്നു.


Click it and Unblock the Notifications








