കാത്തിരിപ്പ് ഇനിയും നീളും; Hilux പിക്കപ്പ് ട്രക്കിന്റെ ഇന്ത്യൻ ലോഞ്ച് വൈകും എന്ന് Toyota

വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം പിക്കപ്പ് ട്രക്കിന്റെ ഇന്ത്യൻ ലോഞ്ച് വൈകിയതിനാൽ ടൊയോട്ട ഹൈലക്സ് കൈയ്യിൽ കിട്ടാൻ ആവലോടെ നോക്കി ഇരിക്കുന്നവർ കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും.

കാത്തിരിപ്പ് ഇനിയും നീളും; Hilux പിക്കപ്പ് ട്രക്കിന്റെ ഇന്ത്യൻ ലോഞ്ച് വൈകും എന്ന് Toyota

ഔദ്യോഗിക കമ്മ്യൂണിക്കേഷൻ പ്രകാരം പിക്കപ്പ് ട്രക്ക് മാർച്ചോടെ വിൽപ്പനയ്‌ക്കെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഇത് വരും ആഴ്ചകളിലോ, ഒരുപക്ഷേ മെയ് മാസത്തോടെയോ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കാത്തിരിപ്പ് ഇനിയും നീളും; Hilux പിക്കപ്പ് ട്രക്കിന്റെ ഇന്ത്യൻ ലോഞ്ച് വൈകും എന്ന് Toyota

നേരത്തെ ഫെബ്രുവരിയിൽ പിക്കപ്പ് ട്രക്കിനുള്ള ബുക്കിംഗ് ടൊയോട്ട നിർത്തിയിരുന്നു. ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത് അനുസരിച്ച്, സപ്ലൈയെ ബാധിക്കുന്ന വിവിധ ഘടകങ്ങളാണ് ലോഞ്ച് വൈകുന്നതിന്റെ കാരണമായി ടൊയോട്ട ഉദ്ധരിക്കുന്നത്.

കാത്തിരിപ്പ് ഇനിയും നീളും; Hilux പിക്കപ്പ് ട്രക്കിന്റെ ഇന്ത്യൻ ലോഞ്ച് വൈകും എന്ന് Toyota

ചൈനയിലെ മഹാമാരിയുടെ കുതിച്ചുചാട്ടം, ആഗോള സെമികണ്ടക്ടർ ക്ഷാമം, ഉക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ കാരണം മറ്റ് കാർ നിർമ്മാതാക്കളും സപ്ലൈ പ്രശ്നങ്ങൾ നേരിടുന്നു. ടൊയോട്ടയ്ക്ക് തന്നെ അതിന്റെ ജാപ്പനീസ് സൗകര്യങ്ങളിൽ ഉൽപ്പാദനം താൽക്കാലികമായി നിർത്തേണ്ടി വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കാത്തിരിപ്പ് ഇനിയും നീളും; Hilux പിക്കപ്പ് ട്രക്കിന്റെ ഇന്ത്യൻ ലോഞ്ച് വൈകും എന്ന് Toyota

ടൊയോട്ട ഹൈലക്സ് കർണാടകയിൽ കുറഞ്ഞ തോതിൽ (30 ശതമാനം വരെ) പ്രാദേശികവൽക്കരണത്തോടെ അസംബിൾ ചെയ്യുന്നതിനാൽ, പിക്കപ്പ് ട്രക്കിന്റെ ഉൽപ്പാദനം ആഗോള വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾക്ക് കൂടുതൽ ഇരയാകുന്നു. അതിനാൽ, വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളായിരിക്കാം വാഹനത്തിന്റെ ലോഞ്ച് വൈകുന്നതിന് പിന്നിൽ എന്ന് തന്നെ വിശ്വസിക്കാം.

കാത്തിരിപ്പ് ഇനിയും നീളും; Hilux പിക്കപ്പ് ട്രക്കിന്റെ ഇന്ത്യൻ ലോഞ്ച് വൈകും എന്ന് Toyota

എന്നിരുന്നാലും, വിതരണ ശൃംഖല പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ ടൊയോട്ട ബുക്കിംഗ് പുനരാരംഭിക്കും, കൂടാതെ കഴിയുന്ന അത്ര വേഗത്തിൽ ഹൈലക്സിന്റെ ബുക്കിംഗ് പുനരാരംഭിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾ തങ്ങൾ തുടരും എന്നും ടൊയോട്ട അധികൃതർ പറഞ്ഞു.

കാത്തിരിപ്പ് ഇനിയും നീളും; Hilux പിക്കപ്പ് ട്രക്കിന്റെ ഇന്ത്യൻ ലോഞ്ച് വൈകും എന്ന് Toyota

ടൊയോട്ട ഹൈലക്സ് ഫോർ വീൽ ഡ്രൈവ് (4WD) പിക്കപ്പ് ട്രക്ക് ആണ്, ഇത് ഫോർച്യൂണർ എസ്‌യുവിയുടെ സമാന പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 204 bhp പവറും 420 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

കാത്തിരിപ്പ് ഇനിയും നീളും; Hilux പിക്കപ്പ് ട്രക്കിന്റെ ഇന്ത്യൻ ലോഞ്ച് വൈകും എന്ന് Toyota

ഒരു ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് വാഹനത്തിൽ സ്റ്റാൻഡേർഡ് ആയിരിക്കും, കൂടാതെ ആറ് സ്പീഡ് torque കൺവെർട്ടർ ഉയർന്ന 500 Nm എഞ്ചിൻ ഔട്ട്‌പുട്ടിനൊപ്പം ഓഫർ ചെയ്യും

കാത്തിരിപ്പ് ഇനിയും നീളും; Hilux പിക്കപ്പ് ട്രക്കിന്റെ ഇന്ത്യൻ ലോഞ്ച് വൈകും എന്ന് Toyota

പിൻ എസി വെന്റുകൾ, 8.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ആറ് സ്പീക്കർ ഓഡിയോ സിസ്റ്റം, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഹീറ്റ് ഷീൽഡിംഗ് ഗ്ലാസ്, മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഇന്റീരിയർ ഫീച്ചറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളിൽ ഇത് ഏഴ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയുമായി വരും.

കാത്തിരിപ്പ് ഇനിയും നീളും; Hilux പിക്കപ്പ് ട്രക്കിന്റെ ഇന്ത്യൻ ലോഞ്ച് വൈകും എന്ന് Toyota

ടൊയോട്ട ഹൈലക്‌സിന് 30 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) അടിസ്ഥാന വില നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇസൂസു V-ക്രോസ് പിക്കപ്പ് ട്രക്കിന് ഒരു പ്രീമിയം ബദലായിരിക്കും ഇത് എന്നതിൽ സംശയമില്ല.

Article Published On: Wednesday, March 30, 2022, 8:30 [IST]
English summary
Toyota hilux pickup truck launch delayed in india due to supply chain issues
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X