HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

ടൊയോട്ട ഇന്ത്യയിൽ അർബൻ ക്രൂയിസർ ഹൈറൈഡർ അനാച്ഛാദനം ചെയ്‌തിരിക്കുകയാണ്, ഇത് വളർന്നുവരുന്ന മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള ബ്രാൻഡിന്റെ ആദ്യ ചുവടു വെയ്പ്പാമാണ്.

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

മാരുതി സുസുക്കിയുമായി സഹകരിച്ചാണ് ഹൈറൈഡർ വികസിപ്പിച്ചിരിക്കുന്നത്, ഈ മാസാവസാനം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഒരു സഹോദര മോഡൽ മാരുതി സുസുക്കിക്കുമുണ്ട്. ഈ സെഗ്‌മെന്റിൽ ഹൈറൈഡറിന് സവിശേഷമായ ഒരു വേർതിരിവ് നൽകുന്നത് ശക്തമായ-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷൻ ലഭിക്കുന്ന ആദ്യത്തെ മോഡൽ എന്നതാണ്.

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

ഇത് പ്യുവർ-ഇവി മോഡിൽ പ്രവർത്തിക്കാൻ വാഹനത്തെ പ്രാപ്തമാക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ക്ലാസിൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം അവതരിപ്പിക്കുന്ന ആദ്യത്തെ എസ്‌യുവി കൂടിയാണിത്.

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

അടുത്ത മാസം ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വേരിയൻറ് ലൈനപ്പിനൊപ്പം പൂർണ്ണമായ ഫീച്ചർ ലിസ്റ്റും വെളിപ്പെടുത്തി. അതിന്റെ ഒരു റൺ-ഡൗൺ ഇതാ.

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിനെ E, S, G, V നാല് ട്രിം ലെവലുകളിൽ വാഗ്ദാനം ചെയ്യും. ഓഫറിലുള്ള രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ, മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 103 bhp 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മോഡൽ നിരയിൽ ഉടനീളം സ്റ്റാൻഡേർഡ് ആയിരിക്കും.

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

ടൊയോട്ടയിൽ നിന്നുള്ള സ്ട്രോംഗ് ഹൈബ്രിഡ് ടെക് സജ്ജീകരിച്ച 115 bhp, 1.5 ലിറ്റർ TNGA അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ, ഹൈറൈഡറിന്റെ S, G, V ട്രിമ്മുകളിൽ ലഭിക്കും.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിലെ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകൾ നമുക്ക് നോക്കാം:

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ E

പവർട്രെയിൻ - 1.5 ലിറ്റർ പെട്രോൾ, മാനുവൽ ട്രാൻസ്മിഷനൊപ്പം.

• LED ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ

• LED ടെയിൽ ലാമ്പുകൾ

• വീൽ കവറുള്ള 17 ഇഞ്ച് സ്റ്റീൽ വീലുകൾ

• റൂഫ് എൻഡ് സ്‌പോയിലർ

• ഇലക്ട്രിക് ഫോൾഡിംഗ് വിംഗ് മിററുകൾ

• ബ്ലാക്ക് ഇന്റീരിയർ തീം

• ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 4.2 ഇഞ്ച് TFT ഡിസ്പ്ലേ

• ഫ്രണ്ട് സ്ലൈഡിംഗ് ആം റെസ്റ്റ്

• ടിൽറ്റ്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ

• ഓട്ടോ എയർകണ്ടീഷണർ

• റിയർ എസി വെന്റുകൾ

• റിക്ലൈനിംഗ് പിൻസീറ്റുകൾ

• കീലെസ് എൻട്രി ആൻഡ് ഗോ

• ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ

• ABS വിത്ത് EBD

• വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC)

• ഹിൽ ഹോൾഡ് കൺട്രോൾ

• റിയർ പാർക്കിംഗ് സെൻസറുകൾ

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ S

പവർട്രെയിൻ - 1.5 പെട്രോൾ മൈൽഡ് ഹൈബ്രിഡ് MT/AT ട്രാസ്മിഷനും, 1.5 പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് e-CVT ട്രാൻസ്മിഷനും വരുന്നു.

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

E വേരിയന്റിൽ വരുന്നതിനൊപ്പം

• ക്രിസ്റ്റൽ അക്രിലിക് ഗ്രില്ല് (സ്ട്രോംഗ് ഹൈബ്രിഡ്)

• ബ്ലാക്ക് & ബ്രൗൺ ഇന്റീരിയർ (സ്ട്രോംഗ് ഹൈബ്രിഡ്)

• 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം

• 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ (സ്ട്രോംഗ് ഹൈബ്രിഡ്)

• ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ

• അലക്സ, ഗൂഗിൾ അസിസ്റ്റൻസ്

• നാല് സ്പീക്കർ സൗണ്ട് സിസ്റ്റം

• കണക്റ്റഡ് കാർ ഫീച്ചറുകൾ

• ക്രൂയിസ് കൺട്രോൾ

• സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ

• പാഡിൽ ഷിഫ്റ്ററുകൾ (AT മാത്രം)

• റിവേഴ്സ് പാർക്കിംഗ് ക്യാമറ

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ G

പവർട്രെയിൻ - 1.5 പെട്രോൾ മൈൽഡ് ഹൈബ്രിഡ് MT/AT ഗിയർബോസ്കും, 1.5 പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് e-CVT ഗിയർബോക്സും ലഭിക്കും.

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

S വേരിയന്റിൽ വരുന്നതിനൊപ്പം

• ഫുൾ LED ഹെഡ്‌ലാമ്പുകൾ

• 17 ഇഞ്ച് അലോയി വീലുകൾ

• റിയർ വൈപ്പറും വാഷറും

• ഓട്ടോ ഫോൾഡിംഗ് ഔട്ട്സൈഡ് വിംഗ് മിററുകൾ

• ക്രോം വിൻഡോ ലൈൻ ഗാർണിഷ്

• 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്

• ആറ് സ്പീക്കർ അർകാമിസ് സൗണ്ട് സിസ്റ്റം

• ആംബിയന്റ് ഇന്റീരിയർ ലൈറ്റിംഗ്

• പനോരമിക് സൺറൂഫ് (സ്ട്രോംഗ് ഹൈബ്രിഡ്)

• ഹെഡ് അപ്പ് ഡിസ്പ്ലേ (സ്ട്രോംഗ് ഹൈബ്രിഡ്)

• വയർലെസ് ചാർജിംഗ് (സ്ട്രോംഗ് ഹൈബ്രിഡ്)

• സൈഡ് & കർട്ടൻ എയർബാഗുകൾ

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ V

പവർട്രെയിൻ - 1.5 പെട്രോൾ മൈൽഡ് ഹൈബ്രിഡ് MT/AT ഗിയർബോക്സ്, 1.5 പെട്രോൾ മൈൽഡ് ഹൈബ്രിഡ് MT AWD, 1.5 പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് e-CVT ട്രാസ്മിഷനുമായി വരുന്നു.

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

G വേരിയന്റിൽ വരുന്നതിനൊപ്പം

• റൂഫ് റെയിലുകൾ

• ആർക്കാമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം

• ലെതറെറ്റ് സീറ്റുകൾ

• തുകൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ

• സാധാരണ പനോരമിക് സൺറൂഫ്

• ഡ്രൈവ് മോഡുകൾ (AWD)

• 360-ഡിഗ്രി ക്യാമറ

• ടയർ പ്രഷർ മോണിറ്റർ (ശക്തമായ ഹൈബ്രിഡ്)

• ഹിൽ ഡിസെന്റ് കൺട്രോൾ (AWD)

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

25,000 രൂപ ടോക്കൺ തുകയ്ക്ക് ഹൈറൈഡറിനായി ടൊയോട്ട ഇതിനകം ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ടൊയോട്ട ഡീലർഷിപ്പുകളിലും ഓൺലൈനിലും ബുക്കിംഗ് ഔദ്യോഗികമായി തുറന്നിരിക്കുന്നു, അടുത്ത മാസം വാഹനത്തിന്റെ വില പ്രഖ്യാപനം ഉണ്ടാകും.

HyRyder മിഡ് സൈസ് എസ്‌യുവി; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകളും സവിശേഷതകളും

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയും ഈ ഉത്സവ സീസണിൽ വിൽപ്പനയ്‌ക്കെത്തുന്ന മാരുതി സുസുക്കിയുടെ ഹൈറൈഡറിന്റെ സഹോദര പതിപ്പും ടൊയോട്ട ഹൈറൈഡറിന്റെ പ്രധാന എതിരാളികളിൽ ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Saturday, July 2, 2022, 11:49 [IST]
English summary
Toyota hyryder mid size suv variant wise features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X