അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

ഇന്ത്യൻ വിപണികയിൽ മികച്ച വിജയം കൈവരിച്ച കോംപാക്ട് എസ്‌യുവി വിഭാഗം ടൊയോട്ടയിൽ നിന്നും മാരുതി സുസുക്കിയിൽ നിന്നുമുള്ള രണ്ട് മികച്ച ലോഞ്ചുകളിലൂടെ ശക്തമാകാൻ ഒരുങ്ങുകയാണ്.

അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

മാരുതി YFG, ടൊയോട്ട D 22 എന്നീ കോഡ്നേമുകളിലാണ് ഇവ നിലവിൽ അറിയപ്പടുന്നത്. ഇവയിൽ D 22, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറായി 2022 ജൂലൈ 1 -ന് അരങ്ങേറ്റം കുറിക്കും, അതേസമയം അതിന്റെ മാരുതി സുസുക്കി കൗണ്ടർ പാർട്ട് പിന്നീട് അവതരിപ്പിക്കും.

അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

സുസുക്കി-ടൊയോട്ട ആഗോള പങ്കാളിത്തത്തിന് കീഴിൽ ഇന്ത്യയിൽ വിൽക്കുന്ന മൂന്നാമത്തെ ഉൽപ്പന്നമായിരിക്കും ഇത്. ആദ്യത്തെ രണ്ടെണ്ണം ഗ്ലാൻസ (റീബാഡ്ജ്ഡ് ബലേനോ), അർബൻ ക്രൂയിസർ (ബ്രെസ) എന്നിവയാണ്. ആദ്യ രണ്ടിൽ നിന്ന് വ്യത്യസ്തമായി, അടുത്തത് റീബാഡ്ജ് മോഡൽ ആയിരിക്കില്ല.

അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

വാഹനത്തിന് അതിന്റേതായ തനതായ ശൈലി ഉണ്ടായിരിക്കും. മാരുതിയിൽ നിന്നും ടൊയോട്ടയിൽ നിന്നുമുള്ള പുതിയ കോംപാക്ട് എസ്‌യുവികൾ ഹ്യുണ്ടായിയും കിയയും ക്രെറ്റയും സെൽറ്റോസുമായി ചെയ്‌തതുപോലെ ഭാഗങ്ങൾ, എഞ്ചിനുകൾ മുതലായവ പങ്കിടുമ്പോൾ തന്നെ സ്വന്തം ഡിസൈനും ഇന്റീരിയറും വാഗ്ദാനം ചെയ്യാം.

അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

2022 ജൂലൈ 1 -ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി, പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ലീക്കായിരിക്കുകയാണ്. വരാനിരിക്കുന്ന ടൊയോട്ട കോംപാക്ട് എസ്‌യുവിയെ പൂർണ്ണമായും മറയ്ക്കാത്ത അവതാറിൽ കാണുന്നത് ഇതാദ്യമാണ്. ഇവിടെ കാണുന്നത് ഒരുപക്ഷേ ടോപ്പ് ഓഫ് ദി ലൈൻ വേരിയന്റാണ് എന്ന് തോന്നുന്നു. ബ്ലാക്ക് റൂഫുള്ള റെഡ് കളറിന്റെ ഡ്യുവൽ ടോൺ ഫിനിഷിലാണ് വാഹനം വരുന്നത്.

അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

ഈ ചിത്രങ്ങൾ ലീക്ക് ആവുന്നതിന് മുമ്പുതന്നെ, വരാനിരിക്കുന്ന എസ്‌യുവിക്ക് ഹൈറൈഡർ എന്ന് പേര് നൽകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ടൊയോട്ട ഇതിന് അർബൻ ക്രൂയിസർ എന്ന പ്രിഫിക്‌സും നൽകുന്നുണ്ട്.

അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

മുൻവശത്ത്, പുതിയ ടൊയോട്ട ഹൈറൈഡർ എസ്‌യുവിക്ക് ഒരു വലിയ ഗ്രില്ല് ലഭിക്കുന്നു, ബ്ലാക്ക് സറൗണ്ടിൽ ബോക്‌സ് ചെയ്ത ഹെഡ്‌ലൈറ്റുകൾ ഇരു വശത്തും സ്ഥാപിച്ചിരിക്കുന്നു.

അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

അതിന് മുകളിൽ ഓരോ വശത്തും ഇരട്ട എൽഇഡി DRL സജ്ജീകരണമുണ്ട്, DRL-കളെ ബന്ധിപ്പിക്കുന്ന കട്ടിയുള്ള ക്രോം സ്ട്രിപ്പും മധ്യഭാഗത്ത് ഒരു ടൊയോട്ട ലോഗോയും വാഹനത്തിന് ലഭിക്കുന്നു. പിയാനോ ബ്ലാക്ക് ഫിനിഷിൽ സ്ഥാപിച്ചിരിക്കുന്ന ക്രോം സ്ട്രിപ്പ് കൂടുതൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു. സൈഡ് ആൻഡ് റിയർ പ്രൊഫൈൽ ഇതുവരെ ലഭ്യമായിട്ടില്ല.

അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളോട് കൂടിയ, എന്നാൽ A-ക്രോസ് ശൈലിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ, അല്പം വ്യത്യസ്തമായ ഫ്രണ്ട് ലുക്ക് ഇതിന്റെ മാരുതി കൗണ്ടർപാർട്ടിൽ വരും. പുതിയ ബലേനോയിലും എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിലും കാണുന്നത് പോലെ ഫ്രണ്ട് ഗ്രില്ലും സമാനമായ രൂപകൽപ്പനയിലാണ്, ഗ്രില്ലിന്റെ മധ്യഭാഗത്ത് വലിയ സുസുക്കി ലോഗോ സ്ഥാപിച്ചിരിക്കുന്നു.

അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

മാരുതി YFG -യും ന്യൂ ടൊയോട്ട ഹൈറൈഡർ എസ്‌യുവിയും തമ്മിൽ ഡിസൈനിലും എഞ്ചിൻ സവിശേഷതകളിലും നിരവധി സമാനതകൾ ഉണ്ടാകും, എന്നാൽ പരസ്പരം വ്യത്യസ്തമാക്കാൻ ചില ഡിസ്റ്റിംഗ്റ്റീവ് ഡിസൈനുകൾ ഇവയ്ക്കുണ്ട്. ടൊയോട്ടയുടെ കർണാടകയിലെ ബിഡാദി പ്ലാന്റ് നമ്പർ 2 -ലാണ് ഇവ നിർമ്മിക്കുന്നത്. ഇവ രണ്ടും ടൊയോട്ടയുടെ TNGA-B (അല്ലെങ്കിൽ DNGA) മോഡുലാർ മോണോകോക്ക് പ്ലാറ്റ്‌ഫോമിന്റെ പ്രാദേശികവൽക്കരിച്ച പതിപ്പിലാവും ഒരുങ്ങുന്നത്.

അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറൻസ്, സ്‌ക്വയർ ഓഫ് വീൽ ആർച്ചുകൾ, 17 ഇഞ്ച് അലോയി വീലുകൾ എന്നിവയിൽ സമാനതകൾ കാണാം. ഒന്നിലധികം കണക്റ്റഡ് കാർ സവിശേഷതകൾ, പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ഫോൺ ചാർജർ, ഹെഡ് അപ്പ് ഡിസ്‌പ്ലേ യൂണിറ്റ്, സൺറൂഫുകൾ, ഡ്രൈവ് മോഡുകൾ എന്നിവ പോലെയുള്ള ചില ഇന്റീരിയർ എക്യുപ്മെന്റുകൾ ഇരു കാറുകളും പങ്കിടാൻ പദ്ധതിയിട്ടിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയാണ് വാഹനങ്ങളിലെ സുരക്ഷ സവിശേഷതകൾ.

അരങ്ങേറ്റത്തിന് മുമ്പ് TVC ഷൂട്ടിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി Toyota HyRyder എസ്‌യുവി

പുതിയ ടൊയോട്ട ഹൈറൈഡർ എസ്‌യുവിയും മാരുതി YFG -യും ഏകദേശം 10 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ വരും. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാഖ്, VW ടൈഗൂൺ, എംജി ആസ്റ്റർ എന്നിവയ്‌ക്കൊപ്പം ഇവ ഹ്യുണ്ടായി ക്രെറ്റയെ നേരിടും. 2022 ജൂലൈ 1 -ന് നടക്കുന്ന ഗ്ലോബൽ അൺവെയിൽ ചടങ്ങിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തും.

Source: Team BHP

More from DriveSpark

Article Published On: Monday, June 13, 2022, 15:12 [IST]
English summary
Toyota hyryder suv caught in camera during tvc shoot
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X