പുതുതലമുറ മോഡലുകൾ എത്തും മുമ്പേ Glanza -യ്ക്കും Urban Cruiser -നും വില വർധിപ്പിച്ച് Toyota
ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യൻ വിപണിയിൽ ഗ്ലാൻസയുടെയും അർബൻ ക്രൂയിസറിന്റെയും വില നിശബ്ദമായി അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ മാസം, നിർമ്മാതാക്കൾ ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ എന്നിവയുടെ വില വർധിപ്പിച്ചിരുന്നു, ഈ മാസം അതിന്റെ ഹാച്ച്ബാക്കിന്റെയും കോംപാക്റ്റ് എസ്‌യുവിയുടെയും ഊഴമാണ്. ഇവ രണ്ടിന്റെയും ഇടയിൽ, വിലയിൽ വലിയ വർധനവ് കണ്ടത് ഗ്ലാൻസയാണ്.
| Toyota Glanza | |
| Variant | New Price |
| G MT | ₹7,70,000 |
| V MT | ₹8,46,000 |
| G Smart Hybrid MT | ₹8,59,000 |
| G CVT | ₹8,90,000 |
| V CVT | ₹9,66,000 |

ടൊയോട്ട ഹാച്ച്ബാക്കിൽ 'G സ്മാർട്ട് ഹൈബ്രിഡ്' ട്രിം ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 21,000 രൂപ വില വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം അർബൻ ക്രൂയിസറിന്റെ വില വേരിയന്റിനെ ആശ്രയിച്ച് 4,400 രൂപ മുതൽ 17,500 രൂപ വരെ കൂടിയിട്ടുണ്ട്.
| Toyota Urban Cruiser
| |
| Variant | New Price |
| Mid MT | ₹8,87,500 |
| High MT | ₹9,62,500 |
| Premium MT | ₹9,99,900 |
| Mid AT | ₹9,99,900 |
| High AT | ₹10,87,500 |
| Premium AT | ₹11,58,000 |

വില വർധനയെ തുടർന്ന് ടൊയോട്ട ഗ്ലാൻസയുടെ വില ഇപ്പോൾ അടിസാഥാന വേരിയന്റിന് 7.70 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് സ്പെക്ക് മോഡലിന് 9.66 ലക്ഷം രൂപ വരെ ഉയരുന്നു. അതേസമയം അർബൻ ക്രൂയിസറിന്റെ എക്സ്-ഷോറൂം വില നിലവിൽ ഏകദേശം 8.88 ലക്ഷം രൂപയിൽ ആരംഭിച്ച് 11.58 ലക്ഷം വരെ പോവുന്നു. പുതുക്കിയ വിലയ്ക്ക് പുറമെ ഈ രണ്ട് കാറുകളിലും മറ്റ് മാറ്റങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ് ടൊയോട്ട ഗ്ലാൻസയ്ക്ക് കരുത്തേകുന്നത്, ഇത് പരമാവധി 83 bhp പവറും 113 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

മൈൽഡ് ഹൈബ്രിഡ് സിസ്റ്റം (G സ്മാർട്ട് ഹൈബ്രിഡ് മാനുവൽ വേരിയന്റിൽ മാത്രം ലഭ്യമാണ്) ഉള്ള ഈ എഞ്ചിന്റെ ഡ്യുവൽ ജെറ്റ് പതിപ്പും വിൽപ്പനയ്ക്ക് എത്തുന്നുണ്ട്, അത് 90 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഒരു CVT ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടുന്നു.

ടൊയോട്ട അർബൻ ക്രൂയിസറിന് 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ് വരുന്നത്, ഇത് യഥാക്രമം 105 bhp കരുത്തും 138 Nm പരമാവധി torque ഉം സൃഷ്ടിക്കാൻ പ്രാപ്തമാണ്.

ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റുകളിൽ, എസ്‌യുവിക്ക് മൈൽഡ്-ഹൈബ്രിഡ് സംവിധാനവും ലഭിക്കുന്നു.

ഈ രണ്ട് വാഹനങ്ങളും ഉടൻ തന്നെ ഒരു മേജർ നവീകരണത്തിന് ഒരുങ്ങുകയാണ്. ഈ മാസം മുഖം മിനുക്കാനൊരുങ്ങുന്ന മാരുതി ബലേനോയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് ഗ്ലാൻസ. മാരുതി വിറ്റാര ബ്രെസയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് അർബൻ ക്രൂയിസർ, അതിനാൽ തന്നെ വരും മാസങ്ങളിൽ മാരുതി മോഡലുകൾക്ക് അപ്പ്ഡേറ്റ് ലഭിക്കുന്നതോടെ ടൊയോട്ട റീബാഡ്ജുകളും തലമുറ മാറ്റത്തിന് വിധേയമാകും.

അടുത്തിടെ, ഈ രണ്ട് മോഡലുകളും ഒരു ലക്ഷം സഞ്ചിത വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചു, ഗ്ലാൻസ ടൊയോട്ടയ്ക്കായി 65,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയപ്പോൾ, അർബൻ ക്രൂയിസർ 35,000 യൂണിറ്റ് വോളിയം രജിസ്റ്റർ ചെയ്തു.


Click it and Unblock the Notifications