കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

2022 ജനുവരിയിൽ ടൊയോട്ട ഇന്ത്യ 7,328 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 11,126 യൂണിറ്റുകളെ അപേക്ഷിച്ച് 34 ശതമാനം ഇടിവാണ് ഏറ്റവും പുതിയ ഡാറ്റ റിപ്പോർട്ട് ചെയ്യുന്നത്.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

അതിനുപുറമെ, ടൊയോട്ട 2021 -ൽ ന്യായമായ 10,832 യൂണിറ്റ് വിൽപ്പനയോടെ പൂർത്തിയാക്കിയതിനാൽ മുൻ മാസത്തെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ വിൽപ്പനയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ടൊയോട്ട ഫോർച്യൂണറും ഇന്ത്യയിൽ ടൊയോട്ടയ്‌ക്കായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നവരായി തുടരുമ്പോൾ, ജാപ്പനീസ് ബ്രാൻഡിനെ മാന്യമായ വിൽപ്പന അളവ് കൈവരിക്കാൻ സഹായിക്കുന്നത് ടൊയോട്ട അർബൻ ക്രൂയിസറും ടൊയോട്ട ഗ്ലാൻസയുമാണ്.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

വാസ്തവത്തിൽ, ആദ്യമായി ടൊയോട്ട വാങ്ങുന്നവരിൽ ഭൂരിഭാഗവും ടൊയോട്ട അർബൻ ക്രൂയിസറോ ടൊയോട്ട ഗ്ലാൻസയോ തെരഞ്ഞെടുക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ഈ ഉപഭോക്താക്കൾ ഇന്ത്യയിലെ ടയർ 1, ടയർ 2 നഗരങ്ങളിൽ നിന്നുള്ളവരാണ്.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

എക്സ്പ്രസ് മെയിന്റനൻസ് 60, ക്യു സർവീസ്, എക്സ്റ്റെൻഡഡ് വാറന്റി & സർവീസ് പാക്കേജുകൾ എന്നിവ പോലുള്ള കസ്റ്റമേർസിനായി പ്രത്യേകം സൃഷ്ടിച്ച മൂല്യവർധിത സർവ്വീസ് പ്രോഗ്രാമുകൾ കാരണം, ടൊയോട്ടയ്ക്ക് നിരവധി യുവ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞു.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

ഇന്ത്യയിലെ ഏതാനും ഓട്ടോമൊബൈൽ ബ്രാൻഡുകൾക്ക് പുതുവർഷം ശക്തമാണെങ്കിലും, കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ജാപ്പനീസ് ബ്രാൻഡായ ടൊയോട്ടയ്ക്ക് ആദ്യ മാസം തന്നെ വിൽപ്പന താഴേക്കാണ്.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

നേരത്തെ സൂചിപ്പിച്ചതുപോലെ, 2021 ഡിസംബറിൽ ടൊയോട്ട ഇന്ത്യ 10,832 യൂണിറ്റ് കാറുകൾ വിറ്റു, 2022 ജനുവരി മാസത്തെ ടൊയോട്ടയുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 3,504 യൂണിറ്റുകൾ കൂടുതലാണിത്. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ മാത്രം ബ്രാൻഡ് 40,192 യൂണിറ്റുകൾ വിറ്റഴിച്ചു.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

എന്നാൽ 2021 -ന്റെ രണ്ടാം പാദത്തിൽ ടൊയോട്ടയ്ക്ക് ഇതേ വേഗത നിലനിർത്താൻ കഴിഞ്ഞില്ല, അതിന്റെ ഫലമായി രണ്ടാം പാദത്തിൽ ടൊയോട്ട ഇന്ത്യയുടെ മൊത്ത വിൽപ്പന സംഖ്യ 20,000 യൂണിറ്റിൽ താഴെയായി.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

എന്നിരുന്നാലും, ടൊയോട്ട ഏറെ കാത്തിരുന്ന ടൊയോട്ട ഹൈലക്‌സ് പിക്കപ്പ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനാൽ 2022 -ൽ ടൊയോട്ടയുടെ രണ്ടാം പാദത്തിലെ പ്രകടനം മെച്ചപ്പെടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

ടൊയോട്ട ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ എന്നിവയുടെ അതേ IMV-2 പ്ലാറ്റ്‌ഫോമിലാണ് ടൊയോട്ട ഹൈലക്‌സ് നിർമ്മിച്ചതെങ്കിലും, ടൊയോട്ട ഫോർച്യൂണറിനേക്കാളും ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാളും പിക്കപ്പ് എസ്‌യുവിക്ക് അല്പം കൂടെ നീളമുണ്ട്.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

അധിക നീളത്തെ പിന്തുണയ്ക്കുന്നതിനായി, വരാനിരിക്കുന്ന ടൊയോട്ട ഹൈലക്‌സ് 3,085 mm വീൽബേസുമായി വരും, ഇത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ 335 mm നീളവും ടൊയോട്ട ഫോർച്യൂണറിനേക്കാൾ 340 mm നീളവും കൂടുതലാണ്.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ, ടൊയോട്ട ഹൈലക്‌സ് ഇസൂസു V-ക്രോസ്, ഇസൂസു ഹൈലാൻഡർ എന്നിവയ്‌ക്ക് എതിരാളിയാകും.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

വരാനിരിക്കുന്ന ടൊയോട്ട ഹൈലക്‌സ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് യൂണിറ്റ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയും മറ്റ് ചില സവിശേഷതകളും സ്‌പോർട് ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

കാര്യമായി ക്ലിക്കായില്ല 2022 ജനുവരിയിൽ വിൽപ്പന ഇടിവ് നേരിട്ട് Toyota

കൂടാതെ, ടൊയോട്ട ഫോർച്യൂണറിൽ നിന്നുള്ള 201 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.8 ലിറ്റർ ഡീസൽ യൂണിറ്റാണ് ടൊയോട്ട ഹൈലക്‌സിന് ശക്തി പകരുന്നത്.

More from DriveSpark

Article Published On: Thursday, February 3, 2022, 8:30 [IST]
English summary
Toyota india posts 34 percent degrowth in 2022 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X