2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

നിലവില്‍ ആഗോള വിപണിയിലെ ഏറ്റവും ജനപ്രിയമായ പിക്കപ്പ് ട്രക്കുകളില്‍ ഒന്നാണ് ടൊയോട്ടയുടെ ഹൈലക്‌സ്. പിക്കപ്പ് ട്രക്ക് വിപണി ഇന്ത്യയില്‍ ശക്തമായിരിക്കില്ലെങ്കിലും ചില വിദേശ വിപണികളില്‍ പിക്കപ്പ് ട്രക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

നിരവധി സമകാലിക പിക്കപ്പ് ട്രക്കുകള്‍ ലോകമെമ്പാടുമുള്ള വിവിധ വെല്ലുവിളി നിറഞ്ഞ റാലികളില്‍ പോലും പങ്കെടുക്കുന്നു, ഡാകര്‍ റാലി അതിലൊന്നാണ്. ജാപ്പനീസ് കാര്‍ നിര്‍മാതാവ് ഇപ്പോള്‍ ഹൈലക്സിന്റെ ഒരു സ്പോര്‍ട്ടിയര്‍ ആവര്‍ത്തനത്തെ ഒരു ടോപ്പ്-സ്‌പെക്ക് GR സ്പോര്‍ട്ട് എഡിഷന്റെ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

ഡാകര്‍ റാലിയിലെ ബ്രാന്‍ഡിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹൈലക്സിന്റെ GR സ്പോര്‍ട് എഡിഷന്‍ എന്ന് പറയപ്പെടുന്നു. ഈ പ്രത്യേക ട്രിം ചില പുതിയ ഫീച്ചറുകള്‍ക്കും ഫങ്ഷണല്‍ അപ്ഗ്രേഡുകള്‍ക്കും പുറമെ നിരവധി ബാഹ്യ, ഇന്റീരിയര്‍ ഡിസൈന്‍ അപ്ഡേറ്റുകളും അവതരിപ്പിക്കുന്നുവെന്ന് കമ്പനി പറയുന്നു.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

ഹൈലക്സിന്റെ GR സ്പോര്‍ട് എഡിഷന്റെ എക്‌സ്റ്റീരിയറില്‍ നിന്ന് ആരംഭിച്ചാല്‍, പുതിയതും വലുതുമായ ഫോഗ് ലാമ്പ് എന്‍ക്ലോസറുകള്‍ക്കൊപ്പം വലിയ സൈഡ് എയര്‍ ഇന്‍ടേക്കുകളും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ഫ്രണ്ട് ബമ്പറാണ് വാഹനത്തിന് ലഭിക്കുന്നത്.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

പൂര്‍ണ്ണമായും ഇരുണ്ട ബാഹ്യ തീം അതിന്റെ സ്‌പോര്‍ട്ടി ആകര്‍ഷണത്തിന് പ്രാധാന്യം നല്‍കുന്നു. ബോഡിയിലുടനീളം ഗ്ലോസ് ബ്ലാക്ക് ട്രിമ്മുകളും ബോഡി-നിറമുള്ള സ്‌കിഡ് പ്ലേറ്റും മറ്റ് ചില ശ്രദ്ധേയമായ അപ്ഡേറ്റുകളാണ്.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

17 ഇഞ്ച് അലോയ് വീലുകളില്‍ കറുപ്പും മെഷീന്‍ ഫിനിഷും ഉള്ള ഈ പിക്കപ്പ് ട്രക്ക് ഓള്‍-ടെറൈന്‍ ടയറുകളോട് കൂടിയതാണ്. കൂടാതെ, GR സ്പോര്‍ട് ലോഗോകള്‍ ഫ്രണ്ട് ഗ്രില്ലിലും ടെയില്‍ഗേറ്റിലും മറ്റ് ലൈനപ്പില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഇടംപിടിച്ചിട്ടുണ്ട്. ബ്ലാക്ക്ഡ് ഔട്ട് ഡോര്‍ മിറര്‍ കേസിംഗുകള്‍, സൈഡ് സ്റ്റെപ്പുകള്‍, ടെയില്‍ഗേറ്റ് ഹാന്‍ഡില്‍, പ്ലാസ്റ്റിക് ഫെന്‍ഡര്‍ എക്‌സ്റ്റെന്‍ഡറുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഹൈലൈറ്റുകള്‍.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

എക്‌സ്റ്റീരിയര്‍ പോലെ തന്നെ ഇന്റീരിയറും ഡാര്‍ക്ക് തീമിലാണ് ഒരുങ്ങിയിരിക്കുന്നത്. കൂടാതെ സിന്തറ്റിക് സ്വീഡിനൊപ്പം ബ്ലാക്ക് തുകല്‍ അപ്‌ഹോള്‍സ്റ്ററിയും ഫീച്ചര്‍ ചെയ്യുന്നു. കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ് ക്യാബിന് സ്‌പോര്‍ട്ടിനെസ് കൂട്ടുന്നു.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

ഡാഷ്ബോര്‍ഡിലെയും സെന്റര്‍ കണ്‍സോളിലെയും കാര്‍ബണ്‍ ഫൈബര്‍ ഇന്‍സെര്‍ട്ടുകള്‍ പ്രീമിയം ആകര്‍ഷണീയതയുടെ സ്പര്‍ശം നല്‍കുന്നു, അതേസമയം ഇന്‍സ്ട്രുമെന്റ് പാനലിന്റെ വീതിക്ക് കുറുകെയുള്ള ഒരു റെഡ് ഡെക്കോ ലൈന്‍ കോസ്‌മെറ്റിക് ലുക്ക് വര്‍ധിപ്പിക്കുന്നു.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

GR സ്പോര്‍ട് എഡിഷന്‍ ആയതിനാല്‍, സീറ്റ് ബാക്കുകളില്‍ GR SPORT ബ്രാന്‍ഡിംഗ്, കാര്‍പെറ്റ് മാറ്റുകള്‍, സ്റ്റാര്‍ട്ടര്‍ ബട്ടണ്‍, ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ആനിമേഷന്‍ ഗ്രാഫിക് എന്നിവ ഇതിന്റെ സവിശേഷതയാണ്.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

അലുമിനിയം പെഡലുകള്‍, ബ്ലൂ ഡോര്‍ പാനല്‍ പ്രകാശം, മാനുവല്‍ ഗിയര്‍ ഷിഫ്റ്റുകള്‍ക്കായി സ്റ്റിയറിംഗ് വീലിന് പിന്നിലെ പാഡില്‍ എന്നിവ ക്യാബിനിലെ മറ്റ് പ്രത്യേക ഹൈലൈറ്റുകളാണ്. ജെബിഎല്‍ സൗണ്ട് സിസ്റ്റം, നാവിഗേഷന്‍, ഹീറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും ക്യാബിനില്‍ ഇടംപിടിച്ചിട്ടുണ്ട്.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

ദൃശ്യപരമായ മാറ്റങ്ങള്‍ കൂടാതെ, ഹൈലക്‌സിന്റെ ഈ GR സ്പോര്‍ട് പതിപ്പില്‍ ടൊയോട്ട ചില പ്രവര്‍ത്തനപരമായ നവീകരണങ്ങളും നടത്തിയിട്ടുണ്ട്. മോണോട്യൂബ് ഷോക്ക് അബ്‌സോര്‍ബറുകള്‍ ഉപയോഗിച്ച് മുന്‍വശത്ത് കോയില്‍ സ്പ്രിംഗ് ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടുന്ന സസ്‌പെന്‍ഷന്‍ സെറ്റപ്പിലെ ക്രമീകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

പിന്‍ഭാഗം പരമ്പരാഗത ലീഫ്-സ്പ്രിംഗ് കോണ്‍ഫിഗറേഷന്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഈ നവീകരണങ്ങള്‍ മികച്ച ഡാംപിംഗ്, മികച്ച നേര്‍രേഖ പ്രകടനം, കൈകാര്യം ചെയ്യല്‍, മികച്ച ഗ്രീപ്പ് എന്നിവയ്ക്ക് കാരണമാകുന്നുവെന്നും കമ്പനി പറയുന്നു.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

വാഹനത്തിന്റെ പവര്‍ട്രെയിനില്‍ ടൊയോട്ട അപ്ഡേറ്റുകളൊന്നും നടത്തിയിട്ടില്ല. 201 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ നിന്നാണ് പിക്കപ്പ് ട്രക്ക് പവര്‍ എടുക്കുന്നത്.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

ഓയില്‍ ബര്‍ണര്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നു, ഇത് ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കെയ്‌സുള്ള 4WD സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. ഒരു ഓട്ടോമേറ്റഡ് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ നല്‍കുന്നതിലൂടെ ഓഫ്-റോഡിംഗ് മികവ് കൂടുതല്‍ മെച്ചപ്പെടുത്തുന്നുവെന്നും കമ്പനി പറയുന്നു.

2022 Hilux GR സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് Toyota; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

അതേസമയം പുതിയ ഹൈലക്സ് പിക്കപ്പ് ട്രക്ക് ഇന്ത്യയിലും അവതരിപ്പിക്കാനൊരുങ്ങുകയാണ് ടൊയോട്ട. 2022 ജനുവരി 23-ന് ഇന്ത്യന്‍ വിപണിയില്‍ മോഡലിനെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ജനപ്രീയ മോഡലായ ലൈഫ്-സ്‌റ്റൈല്‍ മോഡലിനെ ഏറെ ആകാംക്ഷയോടെയാണ് വാഹന ലോകം കാത്തിരിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota introduced 2022 hilux gr sport find here changes and updates
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X