Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

പുതിയ തലമുറ മാരുതി സുസുക്കി ബലേനോയുടെ ലോഞ്ചിന് ശേഷം ടൊയോട്ട ഇന്ത്യ തങ്ങളുടെ പുതിയ ഗ്ലാൻസ പ്രീമിയം ഹാച്ചിനെ പുറത്തിറക്കി.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

പുതിയ ഗ്ലാൻസ ബലേനോയുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ ഇത് മുൻ പതിപ്പിൽ നിന്ന് വളരെ വ്യത്യസ്തമാണ്. 6.39 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ന്യൂ ജെൻ ഗ്ലാൻസ ഏഴ് വേരിയന്റുകളിൽ ലഭ്യമാണ്.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

വിശദമായ വില പട്ടിക ഇതാ:

Toyota Glanza MT AMT
E ₹6,39,000 -
S ₹7,29,000 ₹7,79,000
G ₹8,24,000 ₹8,74,000
V ₹9,19,000 ₹9,69,000
Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

ബലേനോയെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഫേയ്സാണ് പുതിയ ഗ്ലാൻസയ്ക്ക് ലഭിക്കുന്നത്. ടൊയോട്ട ഫാമിലി എന്ന പോലെ തോന്നിപ്പിക്കുന്ന ഒരു പുതിയ ഗ്രില്ല് പ്രീമിയം ഹാച്ചിന് ലഭിക്കുന്നു.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

കൂടാതെ ഹെഡ്‌ലാമ്പുകളും ടൊയോട്ട കാര്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ ഹാച്ച്ബാക്കിന് യുണീക്ക് ഐഡന്റിറ്റി നൽകുന്ന L ആകൃതിയിലുള്ള ഡിആർഎല്ലുകളാണ് ഗ്ലാൻസയുടെ ഹെഡ്‌ലാമ്പുകൾക്കൊപ്പം വരുന്നത്.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

ടൊയോട്ട ഗ്ലാൻസയിൽ പുതിയ അലോയി വീലുകളും ബ്രാൻഡ് ചേർത്തിട്ടുണ്ട്. ഇതുകൂടാതെ, ഗ്ലാൻസയുടെ പിൻ വശത്ത് ബലേനോയ്ക്ക് സമാനമായ പുതിയ സ്പ്ലിറ്റ് ടെയിൽ ലാമ്പുകളും വരുന്നു. കാറിൽ മറ്റ് പ്രധാന മാറ്റങ്ങളൊന്നും തന്നെയില്ല. ന്യൂ ഏജ് ബലേനോയെ പോലെ തന്നെ, മുൻ തലമുറ ഹാച്ച്ബാക്കിൽ നിന്ന് രൂപകല്പനയുടെ ഒരു പരിണാമമാണിത് എന്ന് പറയാം.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

ഗ്ലാൻസയുടെ ഇന്റീരിയർ ബലെനോയുമായി വളരെ സാമ്യമുള്ളതാണ്. ഇതിന് അല്പം മാറ്റങ്ങൾ ലഭിക്കുമെങ്കിലും ഫീച്ചറുകളുടെ ലിസ്റ്റ് അതേപടി തുടരുന്നു. ടൊയോട്ട ഗ്ലാൻസയ്ക്ക് ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡും സീറ്റുകളും ലഭിക്കുന്നു.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

പുതിയ ക്ലൈമറ്റ് കൺട്രോൾ സ്വിച്ചുകളും ഹാച്ചിൽ വരുന്നു. 2022 ഗ്ലാൻസയ്ക്ക് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ രണ്ട് അനലോഗ് ഡയലുകളും ഒരു MID -യും ലഭിക്കുന്നു. അതോടൊപ്പം ഹെഡ്-അപ്പ് ഡിസ്‌പ്ലേയും 360 ഡിഗ്രി ക്യാമറയും നിർമ്മാതാക്കൾ അപ്പ്ഡേറ്റ് ചെയ്ത മോഡലിൽ ഒരുക്കിയിരിക്കുന്നു.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

9.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന് വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ സംവിധാനവും ലഭിക്കും. ബലേനോയ്‌ക്കൊപ്പം ലഭ്യമായ അക്രാമിസ് ട്യൂൺ ചെയ്ത സൗണ്ട് സിസ്റ്റവും ടൊയോട്ട വാഹനത്തിൽ ചേർത്തിട്ടുണ്ട്.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന് ടൊയോട്ട ഐ-കണക്റ്റ് ലഭിക്കുന്നു, അത് റിമോട്ട് ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ആക്സസ് ചെയ്യാൻ അനുവദിക്കുന്നു. പുതിയ സംവിധാനം സ്മാർട്ട് വാച്ചുമായും കണക്ട് ചെയ്തിരിക്കുന്നു.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

മാരുതി സുസുക്കി ബലേനോയെ പോലെ തന്നെ 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനിലാണ് പുതിയ ഗ്ലാൻസയും എത്തുന്നത്. എഞ്ചിൻ പരമാവധി 90 bhp കരുത്തും 113 Nm പീക്ക് torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് AMT ട്രാൻസ്മിഷനും ഗ്ലാൻസയിൽ ലഭ്യമാകും.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

മാനുവൽ പതിപ്പിൽ ഗ്ലാൻസയ്ക്ക് ലിറ്ററിന് പരമാവധി 22.3 കിലോമീറ്റർ മൈലേജ് ലഭിക്കുന്നു, AMT ഓപ്ഷനിൽ ഇത് ലിറ്ററിന് 22.9 കിലോമീറ്ററായി മാറുന്നു. ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗ്ലാൻസയിൽ മൈലേജ് നേരിയ തോതിൽ കുറയുന്നു.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

പുതിയ ഗ്ലാൻസ ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് എന്നിവയ്ക്കെതിരെ മത്സരിക്കും. പുതിയ ഗ്ലാൻസയ്‌ക്കൊപ്പം ടൊയോട്ട ഓഫറിലെ വേരിയന്റുകളുടെ എണ്ണം ഉയർത്തിയിട്ടുണ്ട്. ടൊയോട്ട രണ്ട് ട്രിമ്മുകൾ മാത്രം നൽകിയിരുന്ന കഴിഞ്ഞ പതിപ്പിൽ നിന്ന് വ്യത്യസ്തമായി പുതിയ ഗ്ലാൻസയ്ക്ക് നാല് ട്രിമ്മുകളും ഏഴ് വേരിയന്റുകളും ലഭ്യമാണ്.

Baleno -യ്ക്ക് പിന്നാലെ 2022 Glanza ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി Toyota; വില 6.39 ലക്ഷം രൂപ

മൊത്തത്തിലുള്ള കവറേജ് അഞ്ച് വർഷമോ 2.2 ലക്ഷം കിലോമീറ്ററോ ആയി വർദ്ധിപ്പിക്കുന്ന എക്സ്റ്റെൻഡഡ് വാറന്റി പാക്കേജ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. യുവതലമുറ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ടൊയോട്ട എക്‌സ്‌പ്രസ് സർവ്വീസ് പോലുള്ള നിരവധി ആഫ്റ്റർ സെയിൽസ് സേവന സൗകര്യങ്ങളും വാഹനത്തിനൊപ്പം ചേർത്തിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, March 15, 2022, 12:30 [IST]
English summary
Toyota launched updated 2022 glanza facelift in india at 6 39 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X