അവതരണത്തിന് മുമ്പ് Toyota-Maruti C-സെഗ്മെന്റ് എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്
ലോകമെമ്പാടുമുള്ള ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജൻ പവർട്രെയിനുകളിൽ മുൻനിരക്കാരാണ് ടൊയോട്ട. എന്നാൽ ഇന്ത്യയിൽ ഫോർച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വിജയ തരംഗത്തിലാണ് കമ്പനി കുതിക്കുന്നത്. റീബാഡ്ജ് ചെയ്ത മാരുതി സുസുക്കി കാറുകളിലും ബ്രാൻഡ് ഒരുപാട് വിജയം കൈവരിച്ചിട്ടുണ്ട്.

എന്നാൽ ശരിയായ ടൊയോട്ട കാറുകൾ ഇന്ത്യയിൽ കുറവാണ്. ഹൈലക്‌സ് പിക്കപ്പ് ട്രക്കും വരാനിരിക്കുന്ന ഇന്നോവയും പോലുള്ള ലോഞ്ചുകളിലൂടെ അത് പരിഹരിക്കാൻ ടൊയോട്ട ഒരുങ്ങുന്നു.

ഒറിജിനൽ ടൊയോട്ട കാറുകൾ അവതരിപ്പിക്കുന്നതിന്റെ പാതയിൽ, ഇന്ത്യയിലെ ഇവി, ഹൈബ്രിഡ് സ്‌പെയ്‌സിൽ ഒരു പ്രധാന പങ്കാളിയാകാനും കമ്പനി ലക്ഷ്യമിടുന്നു.

ഇന്ത്യയിലെ ഇവി, ഹൈബ്രിഡ് ഇലക്ട്രിക് കംപോണന്റുകൾ എന്നിവയുടെ നിർമ്മാണത്തിൽ ടൊയോട്ട കിർലോസ്‌കറിന്റെ സമീപകാല ശ്രമങ്ങളിൽ ഇത് പ്രതിഫലിക്കുന്നു. ഈ നീക്കത്തിലൂടെ, ടൊയോട്ട തങ്ങൾക്കും മറ്റ് OEM -കൾക്കുമായി ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഘടകങ്ങൾ നിർമ്മിക്കുന്നു.

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിയുമായി സഹകരിച്ച് C-സെഗ്‌മെന്റ് എസ്‌യുവി വികസിപ്പിക്കുകയാണ് ടൊയോട്ട. എസ്‌യുവിയുടെ ടൊയോട്ട ഡെറിവേറ്റീവ് D22 എന്ന രഹസ്യനാമത്തിലും മാരുതി സുസുക്കിയുടെ പതിപ്പ് YFG എന്നും നിലവിൽ വിളിക്കപ്പെടും. രണ്ട് എസ്‌യുവികളുടെയും ഒന്നിലധികം ടെസ്റ്റ് മ്യൂളുകൾ നാം ഇതിനോടകം കണ്ടിട്ടുണ്ട്.

കർണാടകയിലെ ബിദാദിയിലുള്ള ഹൈടെക് നിർമ്മാണ കേന്ദ്രത്തിൽ രണ്ട് എസ്‌യുവികളുടെയും നിർമ്മാണ ചുമതല ടൊയോട്ട കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈബ്രിഡ് പവർട്രെയിനുകൾക്ക് ആവശ്യമായ എല്ലാ ഇലക്ട്രിക്, ഇലക്ട്രോണിക് ഘടകങ്ങളും ടൊയോട്ട നൽകും.

മാരുതി സുസുക്കിയും ടൊയോട്ടയും മുമ്പ് ചില വാഹനങ്ങൾ പങ്കിട്ടിട്ടുണ്ട്. എന്നാൽ അവയെല്ലാം ടൊയോട്ടയ്ക്ക് നൽകിയ റീബാഡ്ജ് ചെയ്ത മാരുതി സുസുക്കി കാറുകളാണ്. വരാനിരിക്കുന്ന C-സെഗ്‌മെന്റ് എസ്‌യുവികൾ, രണ്ട് കമ്പനികളും സഹകരിച്ച് വികസിപ്പിച്ച ആദ്യത്തെ പ്രോജക്റ്റ് ആയിരിക്കും.

രണ്ട് എസ്‌യുവികളും ടൊയോട്ടയുടെ DNGA (TNGA-B) മോഡുലാർ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ചതും വലിയ രീതിയിൽ പ്രാദേശികവൽക്കരിച്ചതുമായ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ട്രാൻസ്മിഷനുകൾ, പ്ലാറ്റ്‌ഫോമുകൾ, ഹൈബ്രിഡ് ആർക്കിടെക്ചർ, ഇന്റീരിയറുകൾ, എഞ്ചിനുകൾ എന്നിവയും ഇരു മോഡലുകളും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിനുകളെക്കുറിച്ച് പറയുമ്പോൾ, രണ്ട് എസ്‌യുവികൾക്കും രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും രണ്ട് തരം ഹൈബ്രിഡ് സിസ്റ്റങ്ങളും ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ലോവർ-സ്പെക്ക് വേരിയന്റുകൾക്ക് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റമുള്ള ഒരു ചെറിയ എഞ്ചിൻ ലഭിക്കും. ഉയർന്ന വേരിയന്റുകൾക്ക് കൂടുതൽ സങ്കീർണ്ണമായ ഹൈബ്രിഡ് സംവിധാനത്തോടൊപ്പം വലിയ എഞ്ചിൻ ലഭിക്കും. രണ്ടാമത്തേത് ഉയർന്ന വോൾട്ടേജ് ആർക്കിടെക്ചറിന് ശേഷിയുള്ള ബാറ്ററി പാക്കിനൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു, ഇലക്ട്രിക് പവറിൽ മാത്രം വാഹനത്തെ ചെറിയ ദൂരം മുന്നോട്ട് കൊണ്ടുപോകാൻ ഇതിന് കഴിയും.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, ഇവയുടെ എഞ്ചിൻ സവിശേഷതകൾ ലീക്ക് ചെയ്തിരിക്കുകയാണ്. രണ്ട് പുതിയ എസ്‌യുവികളും രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വീതമാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്ന് 1.5 ലിറ്ററിന്റെ മൈൽഡ് ഹൈബ്രിഡിലും മറ്റൊന്ന് 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡിലും വരും.

മാരുതി തങ്ങളുടെ പുതിയ എർട്ടിഗ, XL6 എന്നിവയ്‌ക്കൊപ്പം 103 PS പവർ നൽകുന്ന അതേ എഞ്ചിനാണ് മൈൽഡ് സംവിധാനത്തിൽ വരുന്നത്. രണ്ടാമത്തേത് ഇതേ എഞ്ചിൻ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, 116 PS പവർ നൽകുന്ന, സ്വയം ചാർജ് ചെയ്യുന്ന സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ഇണചേരുന്നു.
| Parameters | 1.5-litre Mild-hybrid | 1.5-litre Strong-hybrid |
| Power (PS) | 103PS | 116PS |
| Transmission Options | 6-speed MT / 6-speed AT | e-CVT |
Source: Zigwheels

1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് 103 PS മോട്ടോറുള്ള ട്രാൻസ്മിഷൻ ഓപ്ഷനിൽ ആറ് സ്പീഡ് MT, ആറ് സ്പീഡ് AT എന്നിവ ഉൾപ്പെടുന്നു, അതേസമയം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷൻ ടോപ്പ് ഓഫ് ദി ലൈൻ eCVT ഓട്ടോമാറ്റിക്കിൽ മാത്രമേ വാഗ്ദാനം ചെയ്യൂ.

മൈൽഡ് ഹൈബ്രിഡ് പതിപ്പിന്റെ മൈലേജ് കണക്കുകൾ എർട്ടിഗയേക്കാൾ അല്പം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിന് 20+ kmpl മൈലേജ് ലഭിച്ചേക്കാം.

റെനോ ഡസ്റ്റർ ആരംഭിച്ച പോക്കറ്റ്-ഫ്രണ്ട്‌ലി C-സെഗ്‌മെന്റ് എസ്‌യുവി ഇപ്പോൾ രാജ്യത്തെ ഏറ്റവും കോംപറ്റീറ്റീവായ ഒരു വിഭാഗമാണ്, അതിനാൽ തന്നെ വരാനിരിക്കുന്ന ടൊയോട്ട-മാരുതി മോഡലുകൾക്ക് കാര്യമായ മത്സരം നേരിടേണ്ടി വരും എന്നത് നിസംശയം പറയാം.

ഞങ്ങളുടെ അഭിപ്രായത്തിൽ നൂതന സവിശേഷതകൾക്കും എക്യുപ്മെന്റുകൾക്കുമൊപ്പം വളരെ മത്സരാധിഷ്ഠിത വിലയും വളരെ നിർണ്ണായക ഘടകമാണ്. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.


Click it and Unblock the Notifications








