കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

ഏറെ നാളായി കാത്തിരിക്കുന്ന 2022 ഗ്ലാൻസ 2022 മാർച്ച് 15 -ന് ലോഞ്ച് ചെയ്യാൻ ടൊയോട്ട തീരുമാനിച്ചിരിക്കുകയാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ ഹാച്ച്ബാക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഒവസരമുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

ഉപഭോക്തൃ പ്രിവ്യൂ, ടെസ്റ്റ് റൈഡുകൾ എന്നിവയ്ക്കായി കമ്പനി പുതിയ മോഡൽ ഡീലർഷിപ്പുകളിലേക്ക് അയയ്‌ക്കാനും തുടങ്ങിയിട്ടുണ്ട്. പുതിയ ബലേനോയ്ക്ക് കരുത്തേകുന്ന അതേ 1.2 ലിറ്റർ ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് പുതിയ ഗ്ലാൻസയ്ക്കും കരുത്തേകുക. ഈ എഞ്ചിന് 89 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും.

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും AMT യൂണിറ്റും ഉൾപ്പെടും. പ്രീമിയം ഹാച്ചിന് ലിറ്ററിന് 22.9 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു എന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു. ടൊയോട്ടയും ഗ്ലാൻസയുടെ മൈലേജ് ഇപ്പോൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്.

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

ഗ്ലാൻസ ഹാച്ച്ബാക്കിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന ഒന്നിലധികം ടീസർ ചിത്രങ്ങൾ കമ്പനി ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, ഹാച്ച്ബാക്കിന് പുതിയ മൾട്ടി-ഫംഗ്ഷണൽ ലെതർ റാപ്പ്ഡ്, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പുതുക്കിയ ഇൻസ്ട്രുമെന്റ് കൺസോൾ, സെന്റർ കൺസോളിൽ തിരശ്ചീനമായ എയർ കണ്ടീഷൻ വെന്റുകൾ, പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് ഇന്റീരിയർ സ്കീം എന്നിവ ലഭിക്കും.

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാവിഗേഷൻ, വോയ്‌സ് കമാൻഡുകൾ എന്നിവയ്‌ക്കൊപ്പം വലിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമായാണ് ഹാച്ച് വരുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

2022 ടൊയോട്ട ഗ്ലാൻസ 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), വോയ്‌സ് അസിസ്റ്റന്റ്, ഫൈൻഡ് മൈ കാർ ഫീച്ചർ, റിമോട്ട് ലോക്ക്, അൺലോക്ക് ഫംഗ്‌ഷനുകൾ തുടങ്ങിയ ഫീച്ചറുകളുള്ള കണക്‌റ്റഡ് കാർ ടെക്‌നോളജിയോടു കൂടിയാണ് വരുന്നതെന്നും ടീസർ സ്ഥിരീകരിക്കുന്നു. ആറ് എയർബാഗുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയായിരിക്കും ഹാച്ച്ബാക്കിൽ ഉണ്ടാവുക.

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, ബലേനോ ഹാച്ച്ബാക്കിനെ അപേക്ഷിച്ച് 2022 ടൊയോട്ട ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റിന് ചില ഡിസൈൻ മാറ്റങ്ങൾ ഉണ്ടാകും. കാമ്‌റിക്ക് സമാനമായ സിംഗിൾ സ്ലാറ്റ് ക്രോം ഗ്രില്ലും L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകളുമായാണ് ഇത് വരുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

പുതുതായി രൂപപ്പെടുത്തിയ 16 ഇഞ്ച് അലോയി വീലിലാണ് 2022 മോഡൽ സഞ്ചരിക്കുന്നത്. ക്രോം ചുറ്റുപാടുകളുള്ള പുതിയ ഫോഗ് ലാമ്പുകൾ ഉൾക്കൊള്ളുന്ന പുതുക്കിയ ഫ്രണ്ട് ബമ്പറും ഹണി കോമ്പ് പാറ്റേണുള്ള വിശാലമായ എയർ ഡാമും, പുതിയ സ്റ്റൈലിലുള്ള റാപ് എറൗണ്ട് എൽഇഡി ടെയിൽ-ലൈറ്റുകളും വാഹനത്തിൽ ഉൾപ്പെടുന്നു.

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

പുതുതലമുറ ടൊയോട്ട ഗ്ലാൻസയുടെ മാനുവൽ പതിപ്പിൽ E, S, G, V എന്നിങ്ങനെ നാല് വേരിയന്റുകളും ഓട്ടോമാറ്റിക് പതിപ്പിൽ മൂന്ന് ടോപ്പ് സ്പെക്ക് വേരിയന്റുകളും മാത്രമാണ് വരുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

ഹാച്ചിലെ 'E' എന്ന മോഡലാണ് അടിസ്ഥാന വേരിയന്റ്, ഇതിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമാണ് കമ്പനി സെറ്റ് ചെയ്തിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

ഇതിൽ ഡ്യുവൽ എയർബാഗുകൾ, ABS, EBD, പ്രീ-ടെൻഷനറുകളുള്ള ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, ഇമോബിലൈസർ, സ്പീഡ് വാണിംഗ് ബസർ, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, ഓട്ടോമാറ്റിക് എസി, കീലെസ് എൻട്രി, പോളിൻ ഫിൽട്ടർ, പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ ഫീച്ചറുകളുണ്ട്.

അടുത്തത് 'S' വേരിയന്റാണ്. ബേസ് വേരിയന്റിൽ നിന്ന് വ്യത്യസ്തമായി, ഇതിന് അഞ്ച് സ്പീഡ് AMT യൂണിറ്റ് ലഭിക്കുന്നു, അതോടൊപ്പം വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, സേഫ്റ്റി അലാറം, ഹിൽ-ഹോൾഡ് ഫംഗ്ഷൻ തുടങ്ങിയ എക്ട്രാ ഫീച്ചറുകളുമുണ്ട്.

'G' വേരിയന്റിലും AMT ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമാണ്, അതോടൊപ്പം സൈഡ് കർട്ടൻ എയർബാഗുകളും ടിൽറ്റ് & ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീലും ടൊയോട്ട ചേർക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന ഇന്ധനക്ഷമത! 2022 Glanza -യുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി Toyota

ടോപ്പ് എൻഡ് 'V' വേരിയന്റിൽ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഫീച്ചറുകൾക്കൊപ്പം മാനുവൽ വേരിയന്റിൽ പോലും വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോളും ഹിൽ-ഹോൾഡ് ഫംഗ്ഷനും ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, March 12, 2022, 8:30 [IST]
English summary
Toyota official reveals 2022 glanza hatchbacks mileage figure ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X