Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

മാരുതി നിരയില്‍ നിന്നും വൈകാതെ പുതുതലമുറ ബലേനോയും ബ്രെസയും വരും ആഴ്ചകളില്‍ അരങ്ങേറുമെന്നതിനാല്‍, ടൊയോട്ടയും റീബാഡ് ചെയ്ത പതിപ്പുകളായി വിപണിയില്‍ എത്തിക്കുന്ന ഗ്ലാന്‍സയിലും അര്‍ബന്‍ ക്രൂയിസറിലും ഈ മാറ്റങ്ങള്‍ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

ഗ്ലാന്‍സയ്ക്കും അര്‍ബന്‍ ക്രൂയിസറിനും മാന്യമായ വിപണി പ്രതികരണമാണ് ലഭിച്ചക്കുന്നത്. നിലവിലെ ഈ സ്ഥിതി നിലനിര്‍ത്താനാണ് ടൊയോട്ടയും ആഗ്രഹിക്കുന്നത്. ഗ്ലാന്‍സയുടെയും അര്‍ബന്‍ ക്രൂയിസറിന്റെയും പുതുക്കിയ പതിപ്പുകള്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിച്ചേക്കുമെന്നും കമ്പനി വ്യക്തമാക്കി.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

2022 ടൊയോട്ട ഗ്ലാന്‍സ

2022 ബലെനോയില്‍ അവതരിപ്പിക്കുന്ന മിക്ക അപ്ഡേറ്റുകളും ഗ്ലാന്‍സയ്ക്ക് ലഭിക്കും. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്, പുറംഭാഗത്തും അകത്തളങ്ങളിലും കോസ്മെറ്റിക് മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടെ ഒരു വലിയ നവീകരണത്തിനാണ് വിധേയമാകുന്നത്.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

ഡാഷ്ബോര്‍ഡും ക്യാബിനും പൂര്‍ണ്ണമായും പുതിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ബലേനോയ്ക്കൊപ്പം നിരവധി ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

ഹ്യുണ്ടായി, കിയ എന്നിവയില്‍ നിന്നുള്ള അതാത് ഓഫറുകള്‍ക്കെതിരെ മികച്ച കഴിവുകള്‍ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ സെഗ്മെന്റ്-ഫസ്റ്റ്, മികച്ച ഇന്‍-ക്ലാസ് സവിശേഷതകള്‍ വാഗ്ദാനം ചെയ്ത് ശ്രേണിയില്‍ മുന്നേറുകയാണ്. ഇത് മനസ്സിലാക്കിയാകും പുതിയ മോഡലിനെ മാരുതിയും കളത്തില്‍ ഇറക്കുക.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

ബലേനോയ്ക്കും ഗ്ലാന്‍സയ്ക്കും സമാനമായ പ്രശസ്തി സൃഷ്ടിക്കുന്നതിന്, കാറുകള്‍ക്ക് ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ (HUD), വയര്‍ലെസ് ചാര്‍ജിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കുള്ള പിന്തുണ തുടങ്ങിയ സവിശേഷതകളും ലഭിക്കും.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

ഒരു പുതിയ കണക്റ്റിവിറ്റി ഫീച്ചറുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. ശക്തമായ ഷാസി, പാസഞ്ചര്‍ കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം സുരക്ഷാ കിറ്റും അപ്‌ഡേറ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

പുതിയ ബലേനോ, ഗ്ലാന്‍സ എന്നിവയുടെ എഞ്ചിന്‍ ഓപ്ഷനുകള്‍ നിലവിലെ മോഡലിന് സമാനമായിരിക്കും. രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്, 83 bhp കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 90 bhp പരമാവധി കരുത്ത് പകരുന്ന 1.2 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് യൂണിറ്റ്.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

രണ്ട് എഞ്ചിനുകള്‍ക്കും 113 Nm ആണ് ടോര്‍ക്ക് ഔട്ട്പുട്ട്. പെട്രോള്‍ വേരിയന്റിന് 5-സ്പീഡ് മാനുവല്‍, CVT ഓപ്ഷനുകള്‍ ഉണ്ടെങ്കിലും, മൈല്‍ഡ്-ഹൈബ്രിഡ് വേരിയന്റിന് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ നല്‍കൂ.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

2022 ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍

പുതിയ അര്‍ബന്‍ ക്രൂയിസര്‍ 2022 മാരുതി ബ്രെസയെ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ സെന്റര്‍ കണ്‍സോള്‍, മെച്ചപ്പെട്ട നിലവാരമുള്ള പ്ലാസ്റ്റിക്കുകള്‍, പുതുക്കിയ ഡാഷ്ബോര്‍ഡ്, ഫ്രീ സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവ ചില പ്രധാന അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

കണക്റ്റിവിറ്റി ഫീച്ചറുകളുടെ ഒരു ശ്രേണിയെ പിന്തുണയ്ക്കാന്‍ എസ്‌യുവിക്ക് എംബഡഡ് ഇ-സിം ലഭിക്കും. മറ്റ് അപ്ഡേറ്റുകള്‍ 2022 ബലെനോയുടേതിന് സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

ഉപഭോക്തൃ ഫീഡ്ബാക്ക് അടിസ്ഥാനമാക്കി, പുതിയ ബ്രെസയ്ക്കും അര്‍ബന്‍ ക്രൂയിസറിനും സണ്‍റൂഫ് ലഭിക്കും. ഈ ഫീച്ചര്‍ ലഭിക്കുന്ന ആദ്യത്തെ മാരുതി കാറായി ഇതോടെ ബ്രെസ മാറുകയും ചെയ്യും. ഈ സമയം വരെ സണ്‍റൂഫ് ഓപ്ഷന്‍ മാരുതി ഒഴിവാക്കിയിരുന്നു.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

സണ്‍റൂഫ് നിര്‍മ്മാണ, പരിപാലനച്ചെലവ് വര്‍ധിപ്പിക്കുമെന്ന് തോന്നിയതുകൊണ്ടാണ് മാറി നിന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സണ്‍റൂഫിനോടുള്ള വര്‍ധിച്ചുവരുന്ന മുന്‍ഗണന കമ്പനിയെ അതിന്റെ തീരുമാനങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

എന്നാല്‍ എഞ്ചിന്‍ ഓപ്ഷന്‍ നിലവിലെ മോഡലിന് സമാനമായിരിക്കും. 105 bhp കരുത്തും 138 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ തന്നെയാകും നവീകരണത്തോടെ എത്തുന്ന മോഡലിനും കരുത്ത് നല്‍കുക.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. അപ്ഡേറ്റുകള്‍ക്കൊപ്പം, പുതിയ ബലേനോ, ബ്രെസ എന്നിവയുടെയും അവയുടെ റീബാഡ് ചെയ്ത പതിപ്പുകളായ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസറിന്റെയും വിലകള്‍ പരിഷ്‌കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

എന്നിരുന്നാലും, ഈ വിഭാഗത്തിലെ ശക്തമായ മത്സരം കണക്കിലെടുത്ത്, മാരുതിയും ടൊയോട്ടയും ഈ നവീകരിച്ച കാറുകള്‍ മത്സരാധിഷ്ഠിത വിലയില്‍ അവതരിപ്പിക്കാനാകും ശ്രമിക്കുക. അവതരണ വേളയില്‍ മാത്രമേ പുതുക്കിയ വില വ്യക്തമാകുകയുള്ളു.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

അതേസമയം 2022-ല്‍ ഏതാനും പുതിയ മോഡലുകളെക്കൂടി എത്തിച്ച് വിപണിയില്‍ ശക്തരാകാനൊരുങ്ങുകയാണ് കമ്പനി. വില്‍പ്പനയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഈ ജാപ്പനീസ് ബ്രാന്‍ഡ്. ടൊയോട്ടയില്‍ നിന്നും വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളില്‍ ഒന്നാണ് ഹൈലക്സ്.

Glanza, Urban Cruiser മോഡലുകള്‍ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Toyota

നിലവില്‍ ഇസൂസു V-ക്രോസ് മാത്രമുള്ള വിപണിയിലെ ലൈഫ്സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് സെഗ്മെന്റ് ഈ മോഡല്‍ കൂടി എത്തുന്നതോടെ വിപുലീകരിക്കും. ജനുവരി 20-ന് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന വാഹനം, ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അടിവരയിടുന്ന അതേ IMV-2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota planning to launch glanza urban cruiser facelift models this year
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X