ഇനി വലിയ കളികള്‍ മാത്രം; 2023-ന്റെ തുടക്കത്തില്‍ വലിയ മൂന്ന് ലോഞ്ചിനൊരുങ്ങി Toyota
ഏതാനും ദിവസങ്ങള്‍ മുമ്പ് ഇന്തോനേഷ്യയില്‍ നടന്ന ആഗോള അരങ്ങേറ്റത്തിന് ശേഷം നവംബര്‍ 25-ന് ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ടൊയോട്ട. ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളാണ് കമ്പനി അണിയറയില്‍ ഒരുക്കുന്നതും. കുറച്ച് അധികം മോഡലുകളെ വിപണിയില്‍ എത്തിച്ച് വിപണി വിഹിതം വര്‍ദ്ധിപ്പാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
ഇന്നോവ ഹൈക്രോസ് നെയിംപ്ലേറ്റിന്റെ ജനപ്രീതിയും അത് കൊണ്ടുവരുന്ന മാറ്റങ്ങളും കണക്കിലെടുത്ത് പുതിയ തലമുറ പ്രീമിയം എംപിവി ഇതിനകം തന്നെ വിപണിയിലെ സംസാരവിഷയമാണ്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ ബുക്കിംഗ് കുതിച്ചുയരുന്നുവെന്നാണ് നിര്‍മാതാക്കള്‍ തന്നെ അടുത്തിടെ വ്യക്തമാക്കിയത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് G, GX, VX, ZX, ZX (O) എന്നിങ്ങനെ മൊത്തം അഞ്ച് വേരിയന്റുകളില്‍ വില്‍പ്പനയ്ക്ക് എത്തും.

നിലവില്‍ വിപണിയില്‍ ഉള്ള ഇന്നോവ ക്രിസ്റ്റയെക്കാള്‍ പ്രീമിയം വില പുതിയ വാഹനത്തിന് പ്രതീക്ഷിക്കാം. ഹൈബ്രിഡൈസ്ഡ് എംപിവി ഏഴ്, എട്ട് സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകും, ഇത് ഇന്നോവ ക്രിസ്റ്റയ്ക്കൊപ്പം വില്‍ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്നോവ ക്രിസ്റ്റയ്ക്ക് 2023-ല്‍ പുതുക്കിയ അവതാറില്‍ തിരിച്ചെത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഇതിനേടകം തന്നെ ഇത് സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ കമ്പനി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
പുതുക്കിയ ഇന്നോവ ക്രിസ്റ്റയ്ക്ക് CNG വേരിയന്റും ലഭിക്കും. ഡീലര്‍ഷിപ്പുകളിലുടനീളം ഡീസല്‍ വേരിയന്റിനായുള്ള ബുക്കിംഗുകള്‍ വീണ്ടും തുറക്കുമെന്നും വിവിധ സെറ്റ് ഉപഭോക്താക്കള്‍ക്കായി വിപുലമായ ഇന്നോവ പോര്‍ട്ട്ഫോളിയോ വാഗ്ദാനം ചെയ്യുന്നതിന് ഇത് തീര്‍ച്ചയായും സഹായിക്കുമെന്നും ജാപ്പനീസ് ഓട്ടോ മേജര്‍ സ്ഥിരീകരിച്ചു. ഇന്നോവ ഹൈക്രോസിന്റെ G, GX ട്രിമ്മുകള്‍ 172 bhp ശേഷിയുള്ള 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് റീട്ടെയില്‍ ചെയ്യുന്നത്.
VX, ZX, ZX(O) ട്രിമ്മുകള്‍ 2.0-ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ TNGA പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് മാത്രമേ വില്‍ക്കൂ, ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും ചേര്‍ന്ന് സ്‌ട്രോംഗ് ഒരു ഹൈബ്രിഡ് സിസ്റ്റം രൂപീകരിക്കും. ആദ്യത്തേത് ഒരു CVT ട്രാന്‍സ്മിഷനുമായി ജോടിയാക്കും, രണ്ടാമത്തേതിന് e-CVT ലഭിക്കും. ഇന്നോവ ഹൈക്രോസിന്റെ വില 22 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയ്ക്ക് ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൊയോട്ടയുടെ ആഗോള എസ്‌യുവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ രൂപകല്പനയാണ് ഈ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. മാത്രമല്ല, ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍-പേന്‍ സണ്‍റൂഫ്, മധ്യനിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ക്കുള്ള ഓട്ടോമന്‍ ഫംഗ്ഷന്‍, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, ആറ് എയര്‍ബാഗുകള്‍, ടൊയോട്ട സേഫ്റ്റി തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ഇന്നോവ ഹൈക്രോസില്‍ നിറഞ്ഞിരിക്കുന്നു. ADAS ഫീച്ചറുകളുടെ സെന്‍സ് 3.0 സ്യൂട്ട്, ഇലക്ട്രിക് ടെയില്‍ഗേറ്റ് തുടങ്ങിയവയും വാഹനത്തില്‍ ഫീച്ചര്‍ ഹൈലൈറ്റായി ഇടംപിടിക്കും.
ഇന്നോവ ഹൈക്രോസിന്റെ വില 2023 ജനുവരിയില്‍ പ്രഖ്യാപിക്കപ്പെടുമെങ്കിലും, അപ്ഡേറ്റ് ചെയ്ത ഇന്നോവ ക്രിസ്റ്റ അധികം വൈകാതെ തന്നെ വിപണിയില്‍ എത്തും. അടുത്ത വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മാരുതി സുസുക്കി YTB അടിസ്ഥാനമാക്കിയുള്ള കോംപാക്ട് ക്രോസ്ഓവറും ടൊയോട്ട അവതരിപ്പിക്കും. യാരിസ് ക്രോസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ അര്‍ബന്‍ ക്രൂയിസറിന്റെ ഇടം ഇത് നികത്തുമെന്നും കമ്പനി പറയുന്നു. അധികം വൈകാതെ തന്നെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവിയുടെ CNG പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി ഇപ്പോള്‍.
കൂടാതെ, വരാനിരിക്കുന്ന പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ e-CNG എസ്‌യുവി വരും മാസം ആദ്യം പുറത്തിറക്കുമെന്ന് പറയപ്പെടുന്നു, കൂടാതെ CNG എസ്‌യുവിയുടെ ബുക്കിംഗ് ഇതിനകം രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ e-CNG എസ്‌യുവി പുറത്തിറക്കുന്നതോടെ, ജാപ്പനീസ് കാര്‍ നിര്‍മാണ ഭീമന്‍, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവിയുടെയും ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെയും CNG പതിപ്പുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ വളരുന്ന CNG സെഗ്മെന്റിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തും.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ e-CNG എസ്‌യുവിയുടെ CNG പതിപ്പിനായുള്ള ബുക്കിംഗ് ഇതിനകം നടന്നുകൊണ്ടിരിക്കുമ്പോള്‍, ജാപ്പനീസ് വാഹന നിര്‍മാതാവ് ഇതുവരെ CNG എസ്‌യുവി ഔദ്യോഗികമായി പുറത്തിറക്കിയിട്ടും ഇന്ത്യയിലെ വില വെളിപ്പെടുത്തിയിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. മാത്രമല്ല, ലോഞ്ച് ചെയ്യുമ്പോള്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ e-CNG എസ്‌യുവി ഫാക്ടറിയില്‍ ഘടിപ്പിച്ച CNG കിറ്റുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയായി മാറും.


Click it and Unblock the Notifications