തകരാര്‍ ഉണ്ട് പരിശോധിക്കണം; Urban Cruiser Hyryder-ന്റെ 1,000 യൂണിറ്റുകള്‍ തിരിച്ച് വിളിച്ച് Toyota
ടൊയോട്ടയുടെ ജനപ്രീയ മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വിപണിയില്‍ മിന്നും പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് വലിയ പ്രതീക്ഷയോടെ വാഹനം വിപണയില്‍ അവതരിപ്പിക്കുന്നത്. 10.48 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പ്രതിമാസ വില്‍പ്പനയില്‍ വലിയ സ്വീകാര്യതയാണ് വാഹനത്തിന് ലഭിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ഏകദേശം 1,000 യൂണിറ്റുകള്‍ തിരിച്ചുവിളിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട. സീറ്റ് ബെല്‍റ്റ് ഷോള്‍ഡര്‍ ഹൈറ്റ് അഡ്ജസ്റ്ററിന്റെ തകരാര്‍ മൂലമാണ് തിരിച്ചുവിളിക്കുന്നതെന്നും, അത് ഡിസ്അസംബ്ലിങ്ങിലേക്ക് നയിച്ചേക്കാമെന്നും കമ്പനി പറയുന്നു. ഈ തിരിച്ചുവിളിയുടെ ഭാഗമായി, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് ഷോള്‍ഡര്‍ ഹൈറ്റ് അഡ്ജസ്റ്റര്‍ അസംബ്ലിയുടെ ചൈല്‍ഡ് ഭാഗങ്ങളിലൊന്നിലെ തകരാര്‍ സീറ്റ് ബെല്‍റ്റ് ഡിസ്അസംബ്ലിംഗിന് കാരണമായേക്കാമെന്ന് സംശയിക്കുന്നു.

ഇന്നുവരെ, ഇതുമായി ബന്ധപ്പെട്ട തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങളുടെ ഉടമകളുമായി കമ്പനി ബന്ധപ്പെടാന്‍ സാധ്യതയുണ്ട്, തകരാര്‍ ഉണ്ടെങ്കില്‍, കമ്പനി അവരുടെ അംഗീകൃത സര്‍വീസ് ഔട്ട്ലെറ്റുകളില്‍ ആ ഭാഗം മാറ്റിസ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് എഞ്ചിനുകളില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വിപണിയില്‍ ലഭ്യമാണ്. 1.5-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, മൈല്‍ഡ്-ഹൈബ്രിഡ്, അത് അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കുന്നു.
ഒപ്പം e-CVT (പ്ലാനറ്ററി ഗിയര്‍ബോക്സ്) മായി ഘടിപ്പിച്ചിരിക്കുന്ന 1.5-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍-ഹൈബ്രിഡ് എഞ്ചിനും വാഹനത്തിന് ലഭിക്കുന്നു. മൈല്‍ഡ്-ഹൈബ്രിഡിന് 10.48 ലക്ഷം മുതല്‍ 17.19 ലക്ഷം വരെയാണ് വില, മാനുവല്‍ ട്രാന്‍സ്മിഷനും ഓള്‍ വീല്‍ ഡ്രൈവും ലഭിക്കുന്നതിനുള്ള ഏക വേരിയന്റാണ് ടോപ്പ് സ്‌പെക്ക് മോഡല്‍. ഹൈബ്രിഡ് ശ്രേണിക്ക് 15.11 ലക്ഷം മുതല്‍ 18.99 ലക്ഷം വരെയാണ് വില. വരും ദിവസങ്ങളില്‍ വാഹനത്തിന്റെ സിഎന്‍ജി വേരിയന്റുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട.
ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് ആധുനികവും ധീരവുമായ രൂപമാണ് ലഭിക്കുന്നത്. മുന്‍വശത്ത്, പരമ്പരാഗത ഹെഡ്‌ലാമ്പുകള്‍ക്ക് പകരം ട്വിന്‍ സ്‌ട്രൈപ്പ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ സ്ഥാനം പിടിക്കുന്നു, അതേസമയം കോംപാക്ട് എസ്‌യുവികളിലെ ട്രെന്‍ഡ് പോലെ ഹെഡ്‌ലാമ്പുകള്‍ ബമ്പറിലേക്ക് താഴ്ത്തിയിരിക്കുന്നു. മുകളിലെ ഗ്രില്‍ ഫിനിഷ് പോലെ കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് മൂടിയിരിക്കുന്നു, മുന്‍വശത്ത് ഒരു വലിയ എയര്‍ഡാമും താഴെയുണ്ട്. കോംപാക്ട് എസ്‌യുവിയുടെ പിന്‍ഭാഗത്ത് ക്രോമിന്റെ ധാരാളമായ ഉപയോഗമുണ്ട്, മധ്യഭാഗത്ത് കട്ടിയുള്ള ക്രോം സ്ട്രിപ്പും, എല്‍ഇഡി ടെയില്‍ലാമ്പും ഇരട്ട C-ആകൃതിയിലുള്ള ഇന്‍സെര്‍ട്ടുകളുള്ളതാണ്.
എസ്‌യുവിയുടെ രൂപകല്‍പ്പന ടൊയോട്ടയുടെയും മാരുതി സുസുക്കിയുടെയും ഡിസൈന്‍ ഭാഷയുടെ മധ്യത്തിലാണ്, കൂടാതെ രണ്ട് ജാപ്പനീസ് നിര്‍മാതാക്കളുടെയും ഡിഎന്‍എ വഹിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളും എസ്‌യുവിയുടെ സവിശേഷതയാണ്. കഫേ വൈറ്റ്, സില്‍വര്‍, സ്പോര്‍ട്ടിംഗ് റെഡ്, സ്പീഡി ബ്ലൂ, ഗെയിമിംഗ് ഗ്രേ, മിഡ്നൈറ്റ് ബ്ലാക്ക്, കേവ് ബ്ലാക്ക് എന്നിവയുള്‍പ്പെടെ 7 സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകളോടെയാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ പുറത്തിറക്കുന്നത്, ഇവയില്‍ ആദ്യ 4 എണ്ണം ഡ്യുവല്‍- ടോണ്‍ വര്‍ണ്ണ ഓപ്ഷനുകള്‍ ഓഫര്‍ ചെയ്യും.
ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് വാഹനത്തിന് ലഭിക്കുന്നത്. കൂടാതെ ഡാഷില്‍ ലെതറിന്റെയും പ്ലാസ്റ്റിക്കിന്റെയും ഉപയോഗം ഉള്‍പ്പെടുന്നു. 9.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡാഷിന്റെ മധ്യഭാഗത്ത് എത്തുന്നു, കൂടാതെ 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ് അപ്പ് ഡിസ്പ്ലേയും ഉണ്ട്. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, കണക്റ്റഡ് കാര്‍ ടെക് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കുന്നു.
6 എയര്‍ബാഗുകള്‍, ABS, EBD, 4 കോണുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, 360-ഡിഗ്രി ക്യാമറ, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്‍ഡ് (AWD-യില്‍ മാത്രം) സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ എസ്‌യുവിയിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ടൊയോട്ട കര്‍ണാടകയിലെ ബിദാദിയിലുള്ള പ്ലാന്റിലാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ നിര്‍മ്മിക്കുന്നത്. ആകസ്മികമായി, നിര്‍മ്മാതാവ് അതേ പ്ലാന്റില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും നിര്‍മ്മിക്കുന്നു. അതും ഹൈറൈഡറിന് സമാനമാണ്. കൂടാതെ ടൊയോട്ടയുമായി അതിന്റെ പവര്‍ട്രെയിന്‍, ഘടകങ്ങള്‍, അനുബന്ധ ഫീച്ചറുകള്‍ എന്നിവ പങ്കിടുന്നു.
തല്‍ഫലമായി, ഈ തിരിച്ചുവിളി മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ ചില മോഡലുകളെയും ബാധിക്കുമെന്ന് വേണം പറയാന്‍. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ CNG-യെ പിന്തുടര്‍ന്ന്, ജാപ്പനീസ് നിര്‍മാതാക്കള്‍ വരാനിരിക്കുന്ന മാരുതി സുസുക്കി YTB-യെ അടിസ്ഥാനമാക്കി ഒരു കോംപാക്ട് ക്രോസ്ഓവര്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്, അതേസമയം ഇന്നോവ ഹൈക്രോസിന്റെ ഡെലിവറികള്‍ അടുത്ത മാസം പകുതിയോടെ ആരംഭിക്കും. അടുത്ത തലമുറ ഫോര്‍ച്യൂണര്‍ സമീപഭാവിയില്‍ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








