Toyota Innova Hycross; വേരിയന്റ് തിരിച്ചുള്ള സവിശേഷതകളും ഫീച്ചറുകളും അറിയാം

അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട പുതിയ ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ചിരിക്കുകയാണ്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ലോഞ്ച് അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കെ, ജാപ്പനീസ് സ്ഥാപനത്തില്‍ നിന്നുള്ള പുതിയ എംപിവിയുടെ മുഴുവന്‍ വേരിയന്റ് തിരിച്ചുള്ള ഫീച്ചര്‍ ലിസ്റ്റിംഗുകളും ഇപ്പോള്‍ ഡ്രൈവ്‌സ്പാര്‍ക്കിന് ലഭിച്ചിരിക്കുകയാണ്.

ടൊയോട്ട ഇന്നോവ ഹൈക്രോസ് അടുത്ത വര്‍ഷം ആദ്യം വില്‍പ്പനയ്ക്കെത്തുമ്പോള്‍ അഞ്ച് വ്യത്യസ്ത വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുമെന്നാണ് ലഭിച്ച സൂചന. ഇന്നോവ ഹൈക്രോസിന്റെ സാധാരണ 'പെട്രോള്‍' പതിപ്പ് G, GX ട്രിം തലങ്ങളില്‍ വാഗ്ദാനം ചെയ്യുമെങ്കിലും, എംപിവിയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് VX, ZX, ZX (O) വേരിയന്റ് ലെവലുകളിലാകും വിപണിയില്‍ എത്തുക. ട്രിം ലെവല്‍ അനുസരിച്ച് വ്യത്യാസപ്പെടുന്ന സവിശേഷതകളാണ് ചുവടെ നല്‍കിയിരിക്കുന്നത്.

Toyota Innova Hycross; വേരിയന്റ് തിരിച്ചുള്ള സവിശേഷതകളും ഫീച്ചറുകളും അറിയാം

പ്യുവര്‍ പെട്രോള്‍ - ടൊയോട്ട ഇന്നോവ ഹൈക്രോസ് G & GX വേരിയന്റുകള്‍

ഇന്നോവ ഹൈക്രോസിന്റെ എന്‍ട്രി ലെവല്‍ G, GX വേരിയന്റുകള്‍ക്ക് കരുത്തേകുന്നത് ടൊയോട്ടയുടെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്, അത് 172 bhp കരുത്തും 205 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മുന്‍ ചക്രങ്ങളിലേക്ക് പവര്‍ അയക്കുന്ന CVT ഓട്ടോമാറ്റിക്കുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. പുതിയ ഇന്നോവ ഹൈക്രോസിന്റെ അടിസ്ഥാന G വേരിയന്റ് ഒരു യെല്ലോ ബോര്‍ഡ് (ടാക്സി) സ്പെഷ്യല്‍ ആയിരിക്കുമെന്ന് തോന്നുന്നു, കാരണം ഇതിന് ത്രെഡ്ബെയര്‍ ഫീച്ചര്‍ ലിസ്റ്റ് ഉണ്ട്.

ഇന്നോവ ഹൈക്രോസ് G-SLF വേരിയന്റ് 16 ഇഞ്ച് സ്റ്റീല്‍ വീലുകളില്‍ 205/65 ടയറുകളും സ്പോര്‍ട്സ് ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും എല്‍ഇഡി റിഫ്ളക്ടര്‍ റിയര്‍ കോമ്പിനേഷന്‍ ലൈറ്റ് സജ്ജീകരണവുമാണ്. 4.2 ഇഞ്ച് MID ഡിസ്പ്ലേ, 4 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ബ്ലാക്ക് ഫാബ്രിക് അപ്ഹോള്‍സ്റ്ററി, 4 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, സ്ലൈഡിംഗ്, റിക്ലൈനിംഗ് ഫ്രണ്ട് സീറ്റുകള്‍, റിയര്‍ എസി വെന്റുകള്‍ക്കുള്ള മാനുവല്‍ ബ്ലോവര്‍ കണ്‍ട്രോളുകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, EBD, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് G വേരിയന്റിലെ മറ്റ് സവിശേഷതകള്‍.

പുതിയ ഇന്നോവ ഹൈക്രോസിന്റെ GX വേരിയന്റ് സ്റ്റീല്‍ വീലുകള്‍ക്ക് പകരം അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ഗ്രില്ലിന് ഗണ്‍മെറ്റല്‍ ഫിനിഷും ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും നല്‍കുന്നു. ഇന്നോവ ഹൈക്രോസ് GX ഒരു 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലോ എന്നിവയ്ക്കൊപ്പം ഒരു SOS ഫംഗ്ഷനും പിന്തുണയ്ക്കുന്നു.

ഹൈബ്രിഡ് - ടൊയോട്ട ഇന്നോവ ഹൈക്രോസ് VX, ZX & ZX (O) വേരിയന്റുകള്‍

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ VX, ZX, ZX (O) വകഭേദങ്ങള്‍ 2.0-ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനും ഒരൊറ്റ ഇലക്ട്രിക് മോട്ടോറും അടങ്ങുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തില്‍ നിന്നാണ്. എഞ്ചിന്‍ 188 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു, സംയുക്ത പവര്‍ ഔട്ട്പുട്ട് 206 Nm ആണ്. 181 bhp യാണ് വാഹനത്തിന്റെ കരുത്ത്. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് മോഡലുകളില്‍ e-CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉണ്ട്.

ഇന്നോവ ഹൈക്രോസിന്റെ VX വകഭേദം GX ട്രിം ലെവലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാല്‍ എല്‍ഇഡി പൊസിഷന്‍ ലാമ്പുകളുള്ള ഓട്ടോമാറ്റിക് ട്രിപ്പിള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ക്രോം ആഡോണുകള്‍ എന്നിവയ്ക്കൊപ്പം പൂര്‍ണ്ണ എല്‍ഇഡി ടെയില്‍ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലിനായി ക്രോം സറൗണ്ടുകളും പോലുള്ള സവിശേഷതകള്‍ ചേര്‍ക്കുന്നു. 215/60 R17 ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് VX വേരിയന്റിലുള്ളത്.

ഡ്യുവല്‍-ടോണ്‍ (ചെസ്റ്റ്‌നട്ട്, ബ്ലാക്ക്) ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, ഗിയര്‍ബോക്സിനുള്ള പാഡില്‍ ഷിഫ്റ്ററുകള്‍, 6-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, എസി കണ്‍ട്രോളോടുകൂടിയ ടെലിമാറ്റിക്സ്, പിന്‍ എസി ബ്ലോവറുകള്‍ക്കുള്ള ഓട്ടോമാറ്റിക് കണ്‍ട്രോളുകള്‍, പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് ഇന്നോവ ഹൈക്രോസിന്റെ VX വേരിയന്റിലെ മറ്റ് സവിശേഷതകള്‍. ഡൈനാമിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പിന്‍വലിക്കാവുന്ന പിന്‍ സണ്‍ഷെയ്ഡ്, വലിയ 7 ഇഞ്ച് MID ഡിസ്‌പ്ലേ, സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്, TPMS എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

ZX വേരിയന്റ് 225/50 R18 ടയറുകളുള്ള വലിയ 18 ഇഞ്ച് അലോയ് വീലുകളില്‍ എത്തുന്നു. കൂടാതെ ടേണ്‍ സിഗ്‌നലുകളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ക്രോം സറൗണ്ടുകളോട് കൂടിയ ഡ്യൂവല്‍-ഫംഗ്ഷന്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ചേര്‍ക്കുന്നു. പുതിയ ഇന്നോവ ഹൈക്രോസിന്റെ ZX വേരിയന്റിലെ മറ്റ് സവിശേഷതകളില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും 8-വേ പവര്‍ അഡ്ജസ്റ്റ്‌മെന്റും ഡ്രൈവര്‍ സീറ്റിനുള്ള മെമ്മറി ഫംഗ്ഷനും ഉള്‍പ്പെടുന്നു.

സീറ്റുകളുടെ മധ്യനിരയ്ക്ക് പകരം രണ്ട് പവര്‍ഡ് ഓട്ടോമന്‍ ഫംഗ്ഷന്‍ ക്യാപ്റ്റന്‍ സീറ്റുകളും എല്ലാ സീറ്റുകള്‍ക്കും ക്വില്‍റ്റിംഗും സുഷിരങ്ങളുമുള്ള ഡാര്‍ക്ക് ചെസ്റ്റ്‌നട്ട് ആര്‍ട്ട് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും നല്‍കി. ZX വേരിയന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തെ 10.1 ഇഞ്ച് യൂണിറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നു, അതേസമയം സൗണ്ട് സിസ്റ്റം JBL-ല്‍ നിന്നുള്ള പ്രീമിയം 9 യൂണിറ്റ് (8 സ്പീക്കറുകളും 1 സബ് വൂഫറും) പ്രീമിയം ഓഡിയോ സജ്ജീകരണമാണ്.

പവര്‍ഡ് ടെയില്‍ഗേറ്റ്, മലിനീകരണ ഫില്‍ട്ടര്‍ സംവിധാനത്തോടുകൂടിയ ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വലിയ പനോരമിക് സണ്‍റൂഫ് എന്നിവ ഉള്‍പ്പെടുന്നു. പുതിയ ഇന്നോവ ഹൈക്രോസിന്റെ ZX (O) വേരിയന്റില്‍ പുതിയ ടൊയോട്ട സെന്‍സ് ADAS സ്യൂട്ട് ചേര്‍ക്കുന്നു, അത് ഡൈനാമിക് റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ട്രേസ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, പ്രീ-കൊളീഷന്‍ സിസ്റ്റം, ഓട്ടോ ഹൈ ബീം തുടങ്ങിയ ഡ്രൈവര്‍ എയ്ഡുകള്‍ ചേര്‍ക്കുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസ് നിരവധി ഫീച്ചറുകളാല്‍ നിറഞ്ഞതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota revealed innova hycross variants and features list
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X