വില്‍പ്പനയില്‍ 1344.9 ശതമാനം വളര്‍ച്ചയുമായി Toyota; അണിയറയില്‍ നിരവധി ലോഞ്ചുകളും

2022 മെയ് മാസത്തില്‍ 10,216 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് നിര്‍മാതാക്കളായ ടൊയോട്ട. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 707 യൂണിറ്റുകളില്‍ നിന്ന് 1344.9 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

വില്‍പ്പനയില്‍ 1344.9 ശതമാനം വളര്‍ച്ചയുമായി Toyota; അണിയറയില്‍ നിരവധി ലോഞ്ചുകളും

2022 ജനുവരിക്കും മെയ് മാസത്തിനും ഇടയില്‍, ടൊയോട്ടയുടെ മൊത്ത വില്‍പ്പന വര്‍ഷാടിസ്ഥാനത്തില്‍ പ്രാദേശികമായി 16 ശതമാനം മികച്ച വില്‍പ്പന വര്‍ദ്ധനയ്ക്ക് കാരണമായിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വില്‍പ്പനയില്‍ 1344.9 ശതമാനം വളര്‍ച്ചയുമായി Toyota; അണിയറയില്‍ നിരവധി ലോഞ്ചുകളും

വില്‍പ്പന പ്രകടനത്തെക്കുറിച്ച് സംസാരിച്ച, TKM, സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞതിങ്ങനെ, ''തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് പുതിയ ഗ്ലാന്‍സയ്ക്ക് ലഭിച്ചത്, കാരണം ബ്രാന്‍ഡിലുള്ള അവരുടെ വിശ്വാസവും മികച്ച പ്രകടനവും തങ്ങളെ വില്‍പ്പനയിലും സഹായിക്കുന്നു.

വില്‍പ്പനയില്‍ 1344.9 ശതമാനം വളര്‍ച്ചയുമായി Toyota; അണിയറയില്‍ നിരവധി ലോഞ്ചുകളും

ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും പോലുള്ള സെഗ്മെന്റ് മുന്‍നിര മോഡലുകള്‍ മികച്ച പ്രകടനം തുടരുകയും മികച്ച ബുക്കിംഗ് ഓര്‍ഡറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കാമ്രി ഹൈബ്രിഡും വെല്‍ഫെയറും ശക്തമായ ഡിമാന്‍ഡ് നേടിയെടുക്കുന്നത് തുടരുന്നു, തങ്ങളുടെ ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിലായിരിക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അതുല്‍ സൂദ് വ്യക്തമാക്കി.

വില്‍പ്പനയില്‍ 1344.9 ശതമാനം വളര്‍ച്ചയുമായി Toyota; അണിയറയില്‍ നിരവധി ലോഞ്ചുകളും

ജാപ്പനീസ് നിര്‍മാതാവ് ഈ കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ റീബാഡ്ജ് ചെയ്ത പതിപ്പായ വളരെയധികം അപ്ഡേറ്റുചെയ്ത ഗ്ലാന്‍സ അവതരിപ്പിച്ചിരുന്നു. ഇതിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

വില്‍പ്പനയില്‍ 1344.9 ശതമാനം വളര്‍ച്ചയുമായി Toyota; അണിയറയില്‍ നിരവധി ലോഞ്ചുകളും

ലൈഫ്സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് സ്പേസില്‍ ഹൈലക്സ് വന്‍ ചലനമുണ്ടാക്കിയപ്പോള്‍ അതിന്റെ ശ്രേണി വിപുലീകരിക്കുന്നതിനായി ഫോര്‍ച്യൂണര്‍ ഫുള്‍ സൈസ് എസ്‌യുവിയുടെ GR സ്പോര്‍ട്ട് വേരിയന്റും ടൊയോട്ട പുറത്തിറക്കി.

വില്‍പ്പനയില്‍ 1344.9 ശതമാനം വളര്‍ച്ചയുമായി Toyota; അണിയറയില്‍ നിരവധി ലോഞ്ചുകളും

വൈകാതെ തന്നെ, സമഗ്രമായി പരിഷ്‌കരിച്ച അര്‍ബന്‍ ക്രൂയിസര്‍ പുറത്തിറക്കാനും ബ്രാന്‍ഡ് തയ്യാറെടുക്കുകയാണ്. ഈ മാസം വരാനിരിക്കുന്ന ബ്രെസയ്ക്ക് അനുസൃതമായി, അര്‍ബന്‍ ക്രൂയിസറും അകത്തും പുറത്തും നിരവധി അപ്ഡേറ്റുകള്‍ക്ക് വിധേയമാകും. 2022 ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ജൂലൈയിലോ ഓഗസ്റ്റിലോ വില്‍പ്പനയ്ക്കെത്തുകയും ചെയ്യും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ രണ്ട് ലോഞ്ചുകള്‍ അത് പിന്തുടരും.

വില്‍പ്പനയില്‍ 1344.9 ശതമാനം വളര്‍ച്ചയുമായി Toyota; അണിയറയില്‍ നിരവധി ലോഞ്ചുകളും

ഹൈബ്രിഡ് സ്വഭാവം കാരണം ഇന്നോവ ഹൈക്രോസ് എന്ന പേരില്‍ അറിയപ്പെടാവുന്ന അടുത്ത തലമുറ ഇന്നോവയുടെ നിര്‍മ്മാണത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു പുതിയ മോണോകോക്ക് ഷാസിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും വിപണിയില്‍ എത്തുക.

വില്‍പ്പനയില്‍ 1344.9 ശതമാനം വളര്‍ച്ചയുമായി Toyota; അണിയറയില്‍ നിരവധി ലോഞ്ചുകളും

കൂടാതെ JDM-സ്‌പെക്ക് എംപിവികളുമായി ബിറ്റുകളും പാര്‍ട്‌സുകളും പങ്കിടുകയും ചെയ്യും. ടൊയോട്ട ഇന്നോവ ഹൈക്രോസ്, ആന്തരികമായി 560B എന്ന കോഡ്‌നാമത്തില്‍, പുതുക്കിയ THS II (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം) - ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിന് പ്രാദേശികവല്‍ക്കരിക്കപ്പെട്ടതാണ്.

വില്‍പ്പനയില്‍ 1344.9 ശതമാനം വളര്‍ച്ചയുമായി Toyota; അണിയറയില്‍ നിരവധി ലോഞ്ചുകളും

നിലവിലുള്ള ഇന്നോവ ക്രിസ്റ്റ ഹൈക്രോസിനൊപ്പം വില്‍ക്കും, ഇത് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ തുടര്‍ന്നും ലഭ്യമാകും, അതേസമയം പുതിയ എംപിവി പെട്രോള്‍ മാത്രമുള്ള മോഡലായിരിക്കുമെന്നാണ് സൂചന.

വില്‍പ്പനയില്‍ 1344.9 ശതമാനം വളര്‍ച്ചയുമായി Toyota; അണിയറയില്‍ നിരവധി ലോഞ്ചുകളും

മാരുതി സുസുക്കിയുമായി സഹകരിച്ച്, ടൊയോട്ട ഒരു മിഡ്-സൈസ് എസ്‌യുവിയും വികസിപ്പിക്കുന്നുണ്ട്. അത് ഹൈറൈഡര്‍ എന്ന പേരിലാകും വിപണിയില്‍ എത്തുക. രണ്ടും ഈ കലണ്ടര്‍ വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

More from DriveSpark

Article Published On: Wednesday, June 1, 2022, 20:03 [IST]
English summary
Toyota sales up by 1345 percentage in may 2022 read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X