Fortuner -നെക്കാൾ സ്പീഡ്; Hycross -ന്റെ ഹൈടെക് ഫീച്ചറുളും മൈലേജും വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ടൊയോട്ട, തങ്ങളുടെ ഇന്ത്യ-സ്പെക്ക് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എംപിവി വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ ഹൈക്രോസ് 2023 ജനുവരിയിൽ വിൽപ്പനയ്‌ക്കും എത്തും, അപ്പോൾ മാത്രമേ വാഹനത്തിന്റെ വിലകൾ ജാപ്പനീസ് നിർമ്മാതാക്കൾ പ്രഖ്യാപിക്കൂ. നിലവിൽ, ഇന്ത്യയിലുടനീളമുള്ള ടൊയോട്ട ഡീലർമാർ പുതിയ ഹൈബ്രിഡ് എംപിവിയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ലോഞ്ച് ചെയ്തതിന് ശേഷം ഡെലിവറികൾ ഉടൻ തന്നെ ആരംഭിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിനെല്ലാം മുന്നോടിയായി ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഔദ്യോഗിക TVC ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ സൂചിപ്പിക്കുന്നത് പോലെ, ഇന്നോവ ഹൈക്രോസിന്റെ പ്രധാന വശങ്ങൾ ഉൾക്കൊള്ളിക്കാൻ ടൊയോട്ട അഞ്ച് മിനിറ്റ് സമയം എടുത്തിട്ടുണ്ട്. ആദ്യം തന്നെ നമുക്ക് മൈലേജും ആക്സിലറേഷനും വിലയിരുത്താം. 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് പുത്തൻ മോഡൽ വാഗ്ദാനം ചെയ്യുന്നത്.

ഇന്നോവ ഹൈക്രോസിന് മണിക്കൂറിൽ 0-100 കിലോമീറ്റർ സ്പ്രിന്റ് വെറും 9.5 സെക്കൻഡ് സമയമാണ് വേണ്ടി വരുന്നത്. ഇന്നോവ ക്രിസ്റ്റയെ പോലെയല്ല, ഹൈക്രോസ് ടൊയോട്ട ഫോർച്യൂണറിനേക്കാൾ വേഗതയുള്ളതാണ്, കൂടാതെ ഈ പെർഫോമെൻസിന്റെ ഭൂരിഭാഗവും ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്ന ഇൻസ്റ്റന്റ് torque ഉം പെപ്പി റെസ്പോൺസുമായി ബന്ധപ്പെട്ടിരിക്കുന്നു, ഒപ്പം പുതുക്കിയ മോണോകോക്ക് ഷാസിയും ഫ്രണ്ട് വീൽ ഡ്രൈവ് ലേയൗട്ടും വാഹനത്തിന്റെ ഭാരം ഗണ്യമായി കുറയ്ക്കുന്നു.

ഇനി മൈലേജിനെ കുറിച്ച് നോക്കാം, മുൻ തലമുറയിൽ ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ മോഡലുകൾക്ക് വിനയായത് കുറഞ്ഞ മൈലേജാണ് എന്നതിൽ തർക്കമില്ല. അതിനാൽ ലിറ്ററിന് 21.1 കിലോമീറ്റർ മൈലേജുമായി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും കാര്യക്ഷമമായ ഇന്നോവ മോഡലാണ് ഇന്നോവ ഹൈക്രോസ് എന്ന് ഹൈബ്രിഡ് പവർട്രെയിൻ ഉറപ്പാക്കുന്നു. യഥാർത്ഥ ലോക സാഹചര്യങ്ങളിൽ കുറഞ്ഞത് ലിറ്ററിന് 15 കിലോമീറ്റർ മൈലേജ് എംപിവി വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കാം.

2,850 mm വീൽബേസും ഏഴ് മുതിർന്നവർക്ക് മതിയായ ഇടവുമുള്ള ഒരു വാഹനത്തിന് ഈ മൈലേജ് കണക്കുകൾ തികച്ചും അതിശയകരമാണ്. പിന്നെ, ഹൈക്രോസ് ഇന്നോവ ക്രിസ്റ്റയേക്കാൾ വലുതാണ്, അതോടൊപ്പം കൂടുതൽ ആഡംബരവും. ആദ്യ നിരയിലെ വെന്റിലേറ്റഡ് സീറ്റുകൾ മുതൽ രണ്ടാം നിരയിലെ ഓട്ടോമൻ ശൈലിയിലുള്ള പവർ സീറ്റുകൾ വരെ, പുത്തൻ ഇന്നോവ ഹൈക്രോസ് യാത്രക്കാർക്ക് ഒരു നെക്സ്റ്റ് ലെവൽ ക്രീച്ചർ കംഫർട്ട് വാഗ്ദാനം ചെയ്യുന്നു.

ക്യാബിനിലുടനീളം ധാരാളം സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ ടൊയോട്ട ഇതിൽ ഉപയോഗിച്ചിട്ടുണ്ട്, കൂടാതെ ഒരു വലിയ പനോരമിക് സൺറൂഫ്, ആർട്ട് ലെതർ സീറ്റുകൾ, പവർഡ് ടെയിൽ ഗേറ്റ് എന്നിവ വാഹനത്തിൽ ഉൾപ്പെടുന്നു. ഹൈക്രോസിൽ, ഇന്നോവ ക്രിസ്റ്റയെക്കാൾ സുരക്ഷ/സേഫ്റ്റി ഒരു വലിയ മുൻകൈ നേടുന്നു. ഇന്ത്യയിൽ വിൽക്കുന്ന ടൊയോട്ട വാഹനത്തിൽ ആദ്യമായി ADAS സംവിധാനം ഈ എംപിവിയിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്.

കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ട്രാഫിക് സൈൻ റെകഗ്ണിഷൻ തുടങ്ങിയ ഫീച്ചറുകൾ ഇതോടൊപ്പം കൊണ്ടുവരുന്നു. 10 ഇഞ്ച് ഫ്ലോട്ടിംഗ് ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ എന്നിവ ജാപ്പനീസ് ബ്രാൻഡിൽ നിന്നുള്ള പുതിയ എംപിവിയിലെ മറ്റ് പ്രധാന സവിശേഷതകളാണ്.

ഇന്നോവയുടെ പേര് ഒരു എം‌പി‌വിയെ നമ്മുടെ എല്ലാം മനസ്സുകളിലേക്ക് കൊണ്ടുവരുമ്പോൾ, ഹൈക്രോസിനൊപ്പം നമുക്ക് ധാരാളം എസ്‌യുവി-ഇഷ് സ്റ്റൈലിംഗ് സൂചനകൾക്ക് ഒപ്പം ഒരു ക്രോസ്ഓവറിന്റെ ചിത്രമാണ് തെളിഞ്ഞു വരുന്നത്. ഉയർന്ന ഫ്രണ്ട് ബോണറ്റും കമാൻഡിംഗ് ഡ്രൈവിംഗ് പൊസിഷനും അപ്പ്ഡേറ്റ് ചെയ്ത ഫീച്ചർ ലിസ്റ്റും കൂടുതൽ മസ്കുലാർ പ്രൊഫൈലുമായി, ഇന്നോവ ഹൈക്രോസ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും കൂടുതൽ വിലയേറിയ ചോയിസായ ടൊയോട്ട ഫോർച്യൂണറിനും ഇടയിലുള്ള മികച്ച പാലമായി തോന്നുന്നു.

വിലയുടെ കാര്യത്തിലും ഇന്നോവ ക്രിസ്റ്റയ്ക്കും ഫോർച്യൂണറിനും ഇടയിൽ ഹൈക്രോസ് സ്ഥാനം പിടിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വാഹനത്തിന്റെ എക്സ്-ഷോറൂം വിലകൾ 20 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നും. നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന മഹീന്ദ്ര XUV700, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകസാർ, ജീപ്പ് മെറിഡിയൻ തുടങ്ങിയ ഏഴ് സീറ്റർ എസ്‌യുവികളിൽ നിന്നാണ് പ്രധാനമായും ഹൈക്രോസിന് ഇന്ത്യൻ വിപണിയിൽ കാര്യമായ മത്സരം നേരിടേണ്ടി വരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota shares innova hycross mileage and performance in new official tvc
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X