2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

നവീകരിച്ച 2022 ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്ക് ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ തലമുറ ബലേനോ വിപണിയിൽ എത്തി ആഴ്ചകൾക്ക് ശേഷമാണ് ടൊയോട്ട പുതിയ ഗ്ലാൻസയെ അവതരിപ്പിച്ചത്.

2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

2022 ടൊയോട്ട ഗ്ലാൻസയുടെ എക്സ്-ഷോറൂം വില ബേസ് E മോഡലിന് 6.39 ലക്ഷം രൂപയിൽ തുടങ്ങി ടോപ്പ് എൻഡ് V മോഡലിന് 9.69 ലക്ഷം രൂപ വരെ ഉയരുന്നു. മാരുതി ബലേനോ, മുൻ തലമുറ ഗ്ലാൻസ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഹാച്ച്ബാക്ക് വ്യത്യസ്തമാണ്. ടൊയോട്ട ഇപ്പോൾ ഗ്ലാൻസയ്‌ക്കായി ഒരു ഔദ്യോഗിക TVC പുറത്തിറക്കിയിട്ടുണ്ട്, അത് കാറിന്റെ അകവും പുറവും സവിശേഷതകളും വ്യക്തമായി കാണിക്കുന്നു.

Toyota Glanza MT AMT
E ₹6,39,000 -
S ₹7,29,000 ₹7,79,000
G ₹8,24,000 ₹8,74,000
V ₹9,19,000 ₹9,69,000
2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ടൊയോട്ട ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കാർ അതിന്റെ മുൻ പതിപ്പിൽ നിന്ന് വ്യത്യസ്തമാണെന്ന് കാണാം. ഹാച്ചിന് ഇപ്പോൾ പുതുക്കിയ ഫ്രണ്ട് ഫാസിയ ലഭിക്കുന്നു, അത് കൂടുതൽ സ്‌പോർട്ടി ലുക്ക് നൽകുന്നു.

2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

വാസ്തവത്തിൽ, പുതിയ മാരുതി ബലേനോയിൽ കാണുന്നതിനേക്കാൾ മികച്ചതായി പലർക്കും തോന്നിയേക്കാം. മുൻ തലമുറ മോഡലിനെ അപേക്ഷിച്ച്, ബലേനോയിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് ബാഹ്യ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്താൻ ടൊയോട്ട ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. മധ്യഭാഗത്ത് ക്രോം സ്ട്രിപ്പുള്ള മനോഹരമായ ഫ്രണ്ട് ഗ്രില്ല് ഗ്ലാൻസയ്ക്ക് ലഭിക്കുന്നു. ക്രോം സ്ട്രിപ്പ് യഥാർത്ഥത്തിൽ ഹെഡ്‌ലാമ്പിന് ഒരു ഏകീകൃത രൂപം നൽകുന്നു.

2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ഹെഡ്‌ലാമ്പ് ഡിസൈൻ അതേപടി തുടരുന്നു, എന്നാൽ, എൽഇഡി ഡിആർഎല്ലുകൾ വ്യത്യസ്തമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ബമ്പറിലേക്ക് വരുമ്പോൾ, ഗ്ലാൻസയ്ക്ക് കൂടുതൽ മസ്കുലാർ ബമ്പർ ലഭിക്കുന്നു, അതിൽ ബ്ലാക്ക് ക്ലാഡിംഗും ഒരുക്കിയിരിക്കുന്നു.

2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ഫോഗ് ലാമ്പുകൾ എൽഇഡി യൂണിറ്റാണ്, അതിനു ചുറ്റും ക്രോം അലങ്കാരവുമുണ്ട്. ഇതുകൂടാതെ, ഗ്ലാൻസയ്ക്ക് പുതിയ 16 ഇഞ്ച് അലോയി വീലുകൾ ലഭിക്കുന്നു, എന്നാൽ പിൻഭാഗത്ത് നാം പുതിയ ബലേനോയിൽ കണ്ടതിന് സമാനമായ ഡിസൈൻ തന്നെയാണ്.

2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

അകത്ത് ബലേനോയിലേത് പോലെ തന്നെ ഗ്ലാൻസയിലെ ഇന്റീരിയറുകളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്‌ക്കുന്ന ഒരു പുതിയ ഫ്ലോട്ടിംഗ് ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇതിന് ഇപ്പോൾ ലഭിക്കുന്നു.

2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ഇൻഫോടെയിൻമെന്റ് സിസ്റ്റം വോയ്‌സ് കമാൻഡുകളും സപ്പോർട്ട് ചെയ്യുന്നു. മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ട്. 360 ഡിഗ്രി ക്യാമറയ്‌ക്കൊപ്പം ടൊയോട്ട ഗ്ലാൻസയും ബലേനോയും മാത്രമാണ് ഈ സെഗ്‌മെന്റിൽ ഈ ഫീച്ചറുമായി വരുന്നത്.

2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

മറ്റ് ആധുനിക കാറുകളെ പോലെ തന്നെ ടൊയോട്ട ഗ്ലാൻസയും നിരവധി കണക്റ്റഡ് കാർ ഫീച്ചറുകളുമായി വരുന്നു. ലൊക്കേഷൻ ഉൾപ്പെടെ കാറിന്റെ വിവിധ കാര്യങ്ങൾ പരിശോധിക്കാൻ ഈ സവിശേഷത ഉപഭോയോക്താവിനെ അനുവദിക്കുന്നു.

2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ബലെനോയുടെ അതേ എഞ്ചിനാണ് ടൊയോട്ട ഗ്ലാൻസയ്ക്ക് കരുത്തേകുന്നത്. 90 bhp പവറും 113 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് ഇത് ഉപയോഗിക്കുന്നത്.

2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ഗ്ലാൻസയുടെ മുൻ പതിപ്പ് മാനുവൽ, CVT ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമായിരുന്നു എന്നാൽ പുതിയ പതിപ്പിൽ, ഇത് അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനിലാണ് വരുന്നത്, ഇത് പഴയ മോഡലിനെ അപേക്ഷിച്ച് ഹാച്ചിനെ കൂടുതൽ ഇന്ധനക്ഷമതയുള്ളതാക്കുന്നു.

2022 Glanza -യുടെ ഫീച്ചർ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

മൊത്തത്തിലുള്ള മൈലേജ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഐഡൽ സ്റ്റാർട്ട് സ്റ്റോപ്പ് ഫീച്ചറും ടൊയോട്ട ഗ്ലാൻസയ്ക്ക് ലഭിക്കുന്നു. ടൊയോട്ട ഗ്ലാൻസ മാനുവൽ പതിപ്പിന് ലിറ്ററിന് 22.3 കിലോമീറ്ററും AMT പതിപ്പിന് ലിറ്ററിന് 22.9 കിലോമീറ്ററുമാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.

ടൊയോട്ട വാറന്റി കവർ അഞ്ച് വർഷം അല്ലെങ്കിൽ 2.2 ലക്ഷം കിലോമീറ്റർ വരെ നീട്ടുന്ന എക്സ്റ്റെൻഡഡ് വാറന്റി പാക്കേജും ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. E, S, G, V വേരിയന്റുകളിൽ ഗ്ലാൻസ ലഭ്യമാണ്. അടിസ്ഥാന E വേരിയന്റ് ഒഴികെ, മറ്റെല്ലാ വേരിയന്റുകളും മാനുവൽ, AMT ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Wednesday, March 16, 2022, 10:57 [IST]
English summary
Toyota shares new 2022 glanza tvc showcasing all feature highlights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X