അലോയികളും ഫ്രണ്ട് ഡിസൈനും വ്യക്തമാക്കി 2022 Glanza -യുടെ പുത്തൻ ടീസർ പങ്കുവെച്ച് Toyota
മാർച്ച് 15 -ന് നവീകരിച്ച ഗ്ലാൻസയെ ടൊയോട്ട അവതരിപ്പിക്കും. പ്രീമിയം ഹാച്ച്ബാക്കിനുള്ള ബുക്കിംഗ് ബ്രാൻഡ് ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ജാപ്പനീസ് നിർമ്മാതാക്കൾ ഇപ്പോൾ ലോഞ്ചിന് മുമ്പായി പ്രീമിയം ഹാച്ചിന്റെ ഒരു പുതിയ ടീസർ പുറത്തിറക്കിയിരിക്കുകയാണ്, അതിൽ 2022 ഗ്ലാൻസയുടെ മുൻഭാഗം കാണാനാകും. ബലെനോയിൽ നിന്ന് ഗ്ലാൻസയെ വ്യത്യസ്തമാക്കാൻ സഹായിക്കുന്ന ചില മാറ്റങ്ങൾ ഇത്തവണ കൊണ്ടുവരാൻ ടൊയോട്ട തീരുമാനിച്ചതായി നമുക്ക് കാണാൻ കഴിയും.

വ്യത്യസ്തമായ കൊറോള ആൾട്ടിസ് ഗ്രില്ലാണ് ഗ്ലാൻസയ്ക്ക് ലഭിക്കുന്നത്. പുനർരൂപകൽപ്പന ചെയ്ത ബമ്പറും പ്ലാസ്റ്റിക് ക്ലാഡിംഗും കൊമ്പുകളുടെ ആകൃതി നൽകിയിട്ടുണ്ട്, ഇത് ഗ്ലാൻസയെ കൂടുതൽ അഗ്രസ്സീവാക്കുന്നു.

മാത്രമല്ല, ഹെഡ്‌ലാമ്പ് ഡിസൈൻ ഒന്നുതന്നെയാണെങ്കിലും എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ വ്യത്യസ്തമാണ്. ബലേനോയ്ക്ക് മൂന്ന് എൽഇഡി ഘടകങ്ങളുണ്ട്, അതേസമയം ഗ്ലാൻസയിൽ ഒരു എൽഇഡി സ്ട്രിപ്പാണുള്ളത്.

ബലെനോയിൽ നിന്ന് അല്പം വ്യത്യസ്തമായ ഗ്ലാൻസയുടെ അലോയി വീൽ ഡിസൈനും ടൊയോട്ട കാണിക്കുന്നു. ഇവ ഡയമണ്ട് കട്ട് യൂണിറ്റുകളാണ്. നിർമ്മാതാക്കൾ വാഹനത്തിന്റെ എക്സ്ചേഞ്ച് പ്രോഗ്രാമും പ്രോത്സാഹിപ്പിക്കുന്നു.
അതിനാൽ, ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ കാർ ട്രേഡ് ചെയ്യാനും പുതിയ ഗ്ലാൻസ സ്വന്തമാക്കാനും കഴിയും. ബാക്കിയുള്ള എക്സ്റ്റീരിയർ ബലേനോയുടെ തന്നെയായിരിക്കും, ബാഡ്ജുകൾ മാത്രം ഇതിൽ മാറ്റിസ്ഥാപിക്കുന്നു.

മറ്റൊരു ടീസർ ഗ്ലാൻസയുടെ ഇന്റീരിയറിലേക്ക് ഒരു ഫസ്റ്റ് ലുക്ക് നൽകുന്നു. ബലേനോയുടെ ബ്ലൂ ആന്റ് ബ്ലാക്ക് തീമിൽ നിന്ന് വ്യത്യസ്തമായി, ഗ്ലാൻസയ്ക്ക് കൂടുതൽ വായുസഞ്ചാരമുള്ള ബ്ലാക്ക് ബീജ് തീം ലഭിക്കുന്നു.
കൂടാതെ, ഡാഷ്‌ബോർഡിലൂടെ കടന്നുപോകുന്ന സ്ട്രിപ്പ് പിയാനോ ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, ഇത് ക്യാബിന് അപ്പ് മാർക്കറ്റ് ലുക്ക് നൽകുന്നു.

ബലേനോയുടെ അതേ സ്റ്റിയറിംഗാണ് ഗ്ലാൻസയുടെ പക്കലുള്ളത്, എന്നാൽ ഇതിൽ സിൽവർ ഇൻസേർട്ടിന് പകരം പിയാനോ ബ്ലാക്ക് ഇൻസേർട്ടുമായിട്ടാണ് ഇത് വരുന്നത്. മാരുതി സുസുക്കിയുടെ ബാഡ്ജിന് പകരം ടൊയോട്ട ബാഡ്ജും ലഭിക്കുന്നു. ബാക്കിയുള്ള ഇന്റീരിയർ അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

സ്പെസിഫിക്കേഷനുകളും മൈലേജും
ബലേനോയുടം അതേ 1.2 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് ടൊയോട്ട ഗ്ലാൻസ വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 90 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, അഞ്ച് സ്പീഡ് AMT എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഹനത്തിൽ ഉണ്ടാകും. ഡീസൽ എഞ്ചിൻ ഓഫറിൽ ഉണ്ടാവില്ല. AMT വേരിയന്റിന്റെ ഇന്ധനക്ഷമത ടൊയോട്ട വെളിപ്പെടുത്തി.

ARAI പ്രകാരം ലിറ്ററിന് 22.9 കിലോമീറ്ററാണ് നിരക്ക്. മാനുവൽ ഗിയർബോക്‌സിന് ഏകദേശം ലിറ്ററിന് 22 കിലോമീറ്റർ ഇന്ധനക്ഷമതയും ഉണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

കളറുകളും വേരിയന്റുകളും
ഗെയിമിംഗ് റെഡ്, എന്റൈസിംഗ് സിൽവർ, കഫേ വൈറ്റ്, സ്പോർട്ടിൻ റെഡ്, ഇൻസ്റ്റാ ബ്ലൂ എന്നീ അഞ്ച് നിറങ്ങൾ ഓഫറിലുണ്ടാകും. ടൊയോട്ട ഗ്ലാൻസ നാല് വേരിയന്റുകളിൽ ലഭിക്കും. E, V, G, S എന്നിവ ലൈനപ്പിൽ ഉണ്ടായിരിക്കും. E ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും AMT ട്രാൻസ്മിഷനും ലഭിക്കും.

ബലേനോയുടെ അതേ സവിശേഷതകൾ
ഫീച്ചർ ലിസ്റ്റ് ബലേനോ പോലെ തന്നെ തുടരും. അതിനാൽ, ഹൈലൈറ്റ് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും 360-ഡിഗ്രി പാർക്കിംഗ് ക്യാമറയും ആയിരിക്കും. ഇവ രണ്ടും വളരെ ഉപയോഗപ്രദമാകും. "ഹേയ് ടൊയോട്ട" എന്ന് പറഞ്ഞ് സജീവമാക്കാവുന്ന വോയ്‌സ് കമാൻഡുകളും ടൊയോട്ട ടീസ് ചെയ്തിട്ടുണ്ട്. കൂടാതെ, കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഓഫറിലുണ്ടാകും.

ക്രൂയിസ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ, കീലെസ് എൻട്രി, ഓട്ടോ-ഡിമ്മിംഗ് IRVM, ആറ് എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് കൺട്രോൾ തുടങ്ങിയ മറ്റ് സവിശേഷതകളും വാഹനത്തിലുണ്ട്.


Click it and Unblock the Notifications