"ഹം ഹേ ഹൈബ്രിഡ്" ക്യാമ്പയിനിന്റെ ഭാഗമായി Camry -യുടെ ഹൈബ്രിഡ് സിസ്റ്റം ഫോക്കസ് ചെയ്ത് TVC പങ്കുവെച്ച് Toyota

ഹൈബ്രിഡ് വാഹനങ്ങൾക്ക് എന്നും പേരുകേട്ട നിർമ്മാതാക്കളിൽ ഒന്നാണ് ടൊയോട്ട. പ്രോപ്പർ ഹൈബ്രിഡ് സംവിധാനത്തോടെ വരുന്ന കാമ്രിയാണ് ബ്രാൻഡ് ഇന്ത്യയിൽ വിൽക്കുന്നത്.

ഇപ്പോൾ, ജാപ്പനീസ് നിർമ്മാതാക്കൾ ഇന്ത്യയിൽ ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് പുതിയ വീഡിയോകൾ പുറത്തിറക്കിയിരിക്കുകയാണ്. ശക്തമായ ഹൈബ്രിഡ് സിസ്റ്റത്തോടു കൂടിയ ഒരു പുതിയ വാഹനം ഉടൻ പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് ബ്രാൻഡ് ഈ TVC -കൾ പങ്കുവെച്ചിരിക്കുന്നത്.

രണ്ട് വീഡിയോകളിലും ടൊയോട്ട കാമ്രി ഫീച്ചർ ചെയ്യുന്നു, ഇത് ഇന്ന് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന പ്രോപ്പർ ഹൈബ്രിഡ് വാഹനമാണ്. ടൊയോട്ടയുടെ പുതിയ "ഹം ഹേ ഹൈബ്രിഡ് ക്യാമ്പയിനിന്റെ" ഭാഗമാണ് വീഡിയോകൾ. ടൊയോട്ട തങ്ങളുടെ പുതിയ D22 മിഡ് സൈസ് എസ്‌യുവിയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്, അതും ഒരു ഹൈബ്രിഡ് മോഡൽ ആയിരിക്കും.

ഇലക്‌ട്രിഫൈഡ് വാഹന സാങ്കേതികവിദ്യ ജനകീയമാക്കാനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങൾ ഇന്ത്യയുടെ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങളോടുള്ള TKM-ന്റെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നുവെന്ന് TKM അസോസിയേറ്റ് വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ്) ശ്രീ. അതുൽ സൂദ് പറഞ്ഞു.

ഇലക്ട്രിക്ഫൈഡ് വാഹന സാങ്കേതികവിദ്യകളുടെ ആഗോള പയനിയർമാർ എന്ന നിലയിൽ, പ്രായോഗികവും സുസ്ഥിരവുമായ മൊബിലിറ്റി സൊല്യൂഷനുകളെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം, അതുവഴി ഉപഭോക്താക്കളുടെയും പരിസ്ഥിതിയുടെയും മൊത്തത്തിലുള്ള സാമൂഹിക നേട്ടങ്ങൾക്ക് വളരെയധികം സംഭാവന നൽകുക. കൂടാതെ, രാജ്യത്ത് വൈദ്യുതീകരിച്ച വാഹനങ്ങൾ വ്യാപകമായി സ്വീകരിക്കുന്നതിന് ഇത് കാരണമാകുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നു.

ഉപഭോക്താക്കൾ, സപ്ലൈയർ പങ്കാളികൾ, മാധ്യമങ്ങൾ, വിദ്യാർത്ഥികൾ, കാർ പ്രേമികൾ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികൾക്കിടയിലും പരിസ്ഥിതി സൗഹൃദ വാഹന സാങ്കേതികവിദ്യകളെക്കുറിച്ച് നല്ല അവബോധം വളർത്തിയെടുക്കാൻ ഇത്തരം സംരംഭം ഒരുപാട് മുന്നോട്ട് പോകുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയലിലൂടെയും ആളൊഴിഞ്ഞ റോഡുകളിലൂടെയും ടൊയോട്ട കാമ്രി പോകുന്നത് വീഡിയോയിൽ കാണാം. കാമ്രി ഒരു ശക്തമായ ഹൈബ്രിഡ് ആയതിനാൽ, ബ്രേക്ക് റീജനറേഷനിലൂടെയും എഞ്ചിനിലൂടെയും ബാറ്ററി തന്നെ താൻ ചാർജ് ചെയ്യാൻ ഇതിന് കഴിയും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലോ ബാറ്ററി തീരുന്നതുവരെയോ ബാറ്ററിയിൽ മാത്രം ഓടാൻ വാഹനത്തിന് കഴിയും.

ഹൈബ്രിഡ് സിസ്റ്റം അതിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് എഞ്ചിനൊപ്പം പ്രവർത്തിക്കുന്നു. ഇക്കാരണത്താൽ, കാമ്രി ഹൈബ്രിഡ് ഓരോ കിലോമീറ്ററിനും 122 ഗ്രാം CO2 പുറത്തുവിടുന്നു, ഇത് മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.

2.5 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റാണ് കാമ്രിയിലെ എഞ്ചിൻ. ഇത് പരമാവധി 178 bhp പവറും 213 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ECU നിയന്ത്രിക്കുന്ന ഒരു CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് മാത്രമേ വാഹനം ലഭ്യമാവൂ, ഇത് ഫ്രണ്ട് വീലുകളെ പവർ ചെയ്യുന്നു.

കൂടാതെ സ്റ്റിയറിംഗ് വീലിന് പിന്നിൽ പാഡിൽ ഷിഫ്റ്ററുകളും നിങ്ങൾക്ക് ലഭിക്കും.120 bhp പവർ ഉത്പാദിപ്പിക്കാൻ കഴിവുള്ള പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ വാഹനത്തിലുണ്ട്. അങ്ങനെ കാമ്രി ഹൈബ്രിഡിന്റെ മൊത്തം പവർ ഔട്ട്പുട്ട് 218 bhp ആണ്.

ഇക്കോ, സ്‌പോർട്ട്, നോർമൽ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. കാമ്രിയുടെ ബാറ്ററിയിൽ എട്ട് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറന്റി ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. കാമ്രിക്ക് ഇന്ത്യയിൽ നേരിട്ട് എതിരാളികളില്ല. ടൊയോട്ട കാമ്രിയുടെ എക്സ്-ഷോറൂം വില 43.45 ലക്ഷം രൂപയാണ്.

വരാനിരിക്കുന്ന ഹൈബ്രിഡ് എസ്‌യുവി

ടൊയോട്ട പുതിയ മിഡ് സൈസ് എസ്‌യുവിയുടെ പണിപ്പുരയിലാണ്. മാരുതി സുസുക്കിയുമായി സഹകരിച്ചാണ് ഇത് വികസിപ്പിക്കുന്നത്. ടൊയോട്ട ഇതിന് D22 എന്ന രഹസ്യനാമമാണ് നൽകിയിരിക്കുന്നത്.

ശക്തമായ ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ദീപാവലിക്ക് ശേഷം എസ്‌യുവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ട D22 DNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവി പലതവണ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടിട്ടുണ്ട്, അത് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ വഹിക്കുന്നു. ടൊയോട്ട ഗ്ലാൻസയിലും കാമ്രിയിലും കാണുന്നതുപോലെയായിരിക്കും ഗ്രില്ല് ഡിസൈൻ. വശങ്ങളിൽ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ വാഹനത്തിന് ലഭിക്കും.

More from DriveSpark

Article Published On: Friday, April 22, 2022, 10:47 [IST]
English summary
Toyota shares new tvc of camry sedan focusing its hybrid system
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X