Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

ടൊയോട്ട തങ്ങളുടെ GR (ഗാസൂ റേസിംഗ്) സ്പോർട്ട് ശ്രേണി ആഗോള ലൈനപ്പിലുടനീളം വിപുലീകരിക്കൻ ഒരുങ്ങുകയാണ്. ഫോർച്യൂണർ GR സ്പോർട്ട് എഡിഷൻ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്തോനേഷ്യ ഉൾപ്പെടെയുള്ള തെരഞ്ഞെടുത്ത വിപണികളിൽ ഇത് ഇതിനകം ഈ സ്പോർട്ടി അഗ്രസ്സീവ് മോഡൽ ജാപ്പനീസ് ബ്രാൻഡ് ലോഞ്ച് ചെയ്തിട്ടുണ്ട്. അടുത്തതായി, മോഡൽ ഇന്ത്യൻ ലോഞ്ചിന് ഒരുങ്ങുകയാണ്.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

അതിന് മുന്നോടിയായി, 2022 ടൊയോട്ട ഫോർച്യൂണർ GR സ്പോർട്ടിന്റെ ഇന്ത്യയിലെ ആദ്യ സ്പൈ ചിത്രങ്ങൾ ഓൺലൈനിൽ വെളിപ്പെട്ടിരിക്കുകയാണ്. ഒരു ടൊയോട്ട ഇന്ത്യ ഡീലർഷിപ്പിനുള്ളിലാണ് വാഹനം കാണുന്നത്, അതിനാൽ ലോഞ്ച് വരും ദിവസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇത് ടോപ്പ് ഓഫ് ദി ലൈൻ ലെജൻഡർ വേരിയന്റിന് താഴെയായി സ്ഥാപിക്കും. ഓട്ടോമോട്ടീവ് പ്രേമിയായ നവ്ദീപ് സിംഗ്, സഞ്ചയ് നരേൻ എന്നിവരാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

വാഹനത്തിന്റെ എക്സ്റ്റീരിയർ സ്റ്റൈലിംഗിൽ തുടങ്ങി, ഫോർച്യൂണറിന്റെ GR സ്പോർട്ട് എഡിഷന് സാധാരണ മോഡലിൽ നിന്ന് വേറിട്ടുനിൽക്കുന്ന സൂക്ഷ്മമായതും എന്നാൽ ശ്രദ്ധിക്കപ്പെടുന്നതുമായ കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ഡാർക്ക് ക്രോമിൽ അലങ്കരിച്ച അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ഗ്രില്ല്, ചങ്കിയർ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ എന്നിവയുമായിട്ടാണ് സ്പോർട്ട്ടി ബോഡി കിറ്റ് വരുന്നത്.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

ഫ്രണ്ട് ഗ്രില്ല്, ബമ്പറുകൾ, ഫ്രണ്ട് ആൻഡ് സൈഡ് ബോഡി പാനലുകൾ, ടെയിൽഗേറ്റ് എന്നിവയിൽ പതിച്ച GR ബ്രാൻഡിംഗുകൾ കാരണം സ്പോർട്ട് മോഡലിൽ കൂടുതൽ വ്യത്യാസങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഫോർച്യൂണർ GR സ്പോർട്ട് പുതിയ 18 ഇഞ്ച് പ്രീമിയം ഡ്യുവൽ ടോൺ അലോയി വീലുകളുമായി എത്തുന്നു.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

ORVM, എയർ ഡാം, ഡോർ ഹാൻഡിൽ, വിൻഡോ സിൽസ്, ഡോർ സിലുകൾ എന്നിവയിലും ക്രോം അലങ്കാരങ്ങൾ കാണാം. പിൻഭാഗത്ത്, ഡിസൈൻ മാറ്റം കൂടാതെയിരിക്കും, പക്ഷേ ഇതിന് ഒരു പുതിയ ബമ്പർ സ്‌പോയിലർ ലഭിക്കുന്നു, ഇത് എസ്‌യുവിയിലേക്ക് കൂടുതൽ മസിൽ ചേർക്കുന്നു.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

ഫോർച്യൂണറിന്റെ GR സ്പോർട്ട് എഡിഷന്റെ ക്യാബിനിനുള്ളിൽ, ടൊയോട്ട ധാരാളം ഫീച്ചറുകളും എക്യുപ്മെന്റുകളും വാഗ്ദാനം ചെയ്യുന്നു, അവയിൽ ചിലത് ടോപ്പ്-സ്പെക്ക് ലെജൻഡർ വേരിയന്റിൽ നിന്ന് കടമെടുത്തതാണ്.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

വയർലെസ് ചാർജർ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഇലക്‌ട്രോക്രോമിക് റിയർവ്യൂ മിറർ, പുതുക്കിയ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് GR സ്പോർട്ട് ട്രിമ്മിൽ ചേർത്തിരിക്കുന്ന പുതിയ ഫീച്ചറുകൾ. കൂടാതെ, ടൊയോട്ട റിയർ സീറ്റ് എന്റർടെയ്ൻമെന്റ് സ്ക്രീനും ആംബിയന്റ് ലൈറ്റിംഗും ചേർത്തിട്ടുണ്ട്.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

ഫോർച്യൂണർ GR സ്പോർട്ട് എഡിഷനിൽ വാഗ്ദാനം ചെയ്യുന്ന മറ്റ് പ്രധാന സവിശേഷതകൾ പവർഡ് ടെയിൽ‌ഗേറ്റ്, വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ വലിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ്, പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇൻ-ബിൽറ്റ് എയർ പ്യൂരിഫയർ എന്നിവയാണ്.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

കൂടാതെ ഏഴ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് തുടങ്ങിയവയുടെ സാന്നിധ്യം കൊണ്ട് യാത്രക്കാരുടെ സുരക്ഷയും വർധിപ്പിക്കുന്നു.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്തോനേഷ്യയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ഫോർച്യൂണറിന്റെ GR സ്പോർട്ട് എഡിഷൻ ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യത്തേത് 161 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ്.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

148 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.4 ലിറ്റർ ഡീസൽ എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷൻ. 201 bhp കരുത്തും 500 Nm torque ഉം പുറപ്പെടുവിക്കുന്ന 2.8 ലിറ്റർ ഡീസൽ മിൽ ആണ് അവസാന എഞ്ചിൻ ഓപ്ഷൻ.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

എല്ലാ പവർട്രെയിൻ ഓപ്ഷനുകളിലും, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്റ്റാൻഡേർഡായി കണക്ട് ചെയ്തിരിക്കുന്നു. എന്നിരുന്നാലും, 2.8 ലിറ്റർ ഓയിൽ ബർണറിനൊപ്പം മാത്രം 4×4 ഡ്രൈവ്ട്രെയിൻ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു.

Fortuner GR Sport ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി Toyota; സ്പൈ ചിത്രങ്ങൾ പുറത്ത്

ഫോർച്യൂണറിന്റെ GR സ്പോർട്ട് എഡിഷന്റെ ലോഞ്ച് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ജീപ്പ് മെറിഡിയൻ ലോഞ്ച് അടുക്കുന്നതോടെ, ടൊയോട്ട തങ്ങളുടെ ഫോർച്യൂണർ വേരിയന്റുകളുടെ ഓഫറുകൾ വർധിപ്പിച്ച് കൂടുതൽ ആകർഷകമാക്കാൻ ആഗ്രഹിച്ചേക്കാം.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota to launch fortuner gr sport in india new spy pics
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X