Fortuner -ന് അപ്പ്ഡേറ്റുകളുമായി പുത്തൻ Commander സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് Toyota
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട തായ്‌ലൻഡ് വിപണിയിൽ ഫോർച്യൂണർ എസ്‌യുവിയുടെ പുതിയ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു. ലിമിറ്റഡ് എഡിഷൻ ഫോർച്യൂണർ കമാൻഡർ മോഡലിന്റെ പ്രത്യേകത നിലനിർത്താൻ, വാഹനത്തിന്റെ ഉത്പാദനം 1,000 യൂണിറ്റുകളായി ബ്രാൻഡ് പരിമിതപ്പെടുത്തിയിരിക്കുന്നു.

അകത്തും പുറത്തും നിരവധി സ്റ്റൈലിംഗ് പുനരവലോകനങ്ങളോടെയാണ് ഇത് വരുന്നത്. ഫോർച്യൂണർ ഏഷ്യൻ വിപണികളിൽ വളരെ ജനപ്രിയമായ ടൊയോട്ട മോഡലുകളിലൊന്നാണ്, നിലവിൽ ഇന്ത്യയിലും ഫുൾ സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ഇത് മുൻ പന്തിയിലാണ്.

ജാപ്പനീസ് നിർമ്മാതാക്കൾ 2021 -ന്റെ തുടക്കത്തിൽ ടോപ്പ് സ്പെക്ക് ലെജൻഡർ ട്രിം ഉപയോഗിച്ച് ഫെയ്‌സ്‌ലിഫ്റ്റഡ് ഫോർച്യൂണർ രാജ്യത്ത് അവതരിപ്പിച്ചു, പിന്നീട് ലെജൻഡർ 4×4 ഓട്ടോമാറ്റിക്കും പുറത്തിറക്കി.

ഫോർച്യൂണർ കമാൻഡർ ഇന്ത്യയിലേക്ക് വരുമോ ഇല്ലയോ എന്നത് ഔദ്യോഗികമായി ഇതുവരെ അറിവായിട്ടില്ലെങ്കിലും സമീപഭാവിയിൽ നമുക്ക് ഈ മോഡൽ പ്രതീക്ഷിക്കാം. പ്രത്യേക പതിപ്പിലേക്ക് മടങ്ങുമ്പോൾ, മെച്ചപ്പെട്ട റൈഡ് ഗുണനിലവാരത്തിനായി ടൊയോട്ട വാഹനത്തിന്റെ സസ്പെൻഷൻ ബിറ്റുകൾ പരിഷ്കരിച്ചിട്ടുണ്ട്.

എക്സ്റ്റീരിയറിൽ ടൊയോട്ട ഫോർച്യൂണർ കമാൻഡറിൽ ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ് ബ്ലാക്ക് നിറത്തിൽ ഫിനിഷ് ചെയ്‌തിരിക്കുന്നു, ബമ്പറിന് സിൽവർ, ക്രോം ഗാർണിഷും ലഭിക്കുന്നു.

ലെജൻഡറിന്റെ അതേ അലോയി വീൽ ഡിസൈൻ തന്നെയാണ് ഇതിലും പ്രവർത്തിക്കുന്നത്, റൂഫും പില്ലറുകളും ബ്ലാക്ക് നിറത്തിൽ ഒരുക്കിയിരിക്കുന്നു, ഇത് വാഹനത്തിന് ഒരു ഡ്യൂവൽ ടോൺ ലുക്ക് നൽകുന്നു. പിൻഭാഗത്ത്, ലിമിറ്റഡ് എഡിഷൻ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഒരു ബ്ലാക്ക് ക്രോം സ്ട്രിപ്പ് എന്നിവ സ്പെഷ്യൽ എഡിഷൻ അവതരിപ്പിക്കുന്നു.

കൂടാതെ, ഔട്ട്സൈഡ് റിയർ വ്യൂ മിററുകളും ബ്ലാക്ക് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. അകത്ത്, ടൊയോട്ട ഫോർച്യൂണർ കമാൻഡറിന് സ്‌പോർട്ടി ടു ടോൺ റെഡ്, ബ്ലാക്ക് ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി ലഭിക്കുന്നു, കൂടാതെ ഫീച്ചറുകളുടെ പട്ടികയിൽ റിയർ ക്രോസ് ട്രാഫിക് അലേർട്ട് സിസ്റ്റം, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ്, എറൗണ്ട് വ്യൂ ക്യാമറ എന്നിവ സ്റ്റാൻഡേർഡ് മോഡലിൽ ലഭ്യമായ ഉപകരണങ്ങൾക്കൊപ്പം വാഹനത്തിൽ ഉൾപ്പെടുന്നു.

പ്രകടനത്തിൽ മാറ്റമൊന്നുമില്ലാതെ, ടൊയോട്ട ഫോർച്യൂണർ കമാൻഡറിന് കരുത്തേകുന്നത് 2.4 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ്, ഇത് പരമാവധി 150 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു.

ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഇന്ത്യയിൽ, 204 bhp കരുത്തും 500 Nm പീക്ക് torque ഉം വികസിപ്പിക്കുന്ന 2.8 ലിറ്റർ GD സീരീസ് ഡീസൽ എഞ്ചിനിലാണ് ഫോർച്യൂണർ റീട്ടെയിൽ ചെയ്യുന്നത്.

2022 -ൽ, മാരുതി സുസുക്കിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പുതിയ ഇടത്തരം എസ്‌യുവി, ബെൽറ്റ എന്നറിയപ്പെടുന്ന റീബാഡ് ചെയ്‌ത സിയാസ്, അപ്‌ഡേറ്റ് ചെയ്‌ത അർബൻ ക്രൂയിസർ ഫെയ്‌സ്‌ലിഫ്റ്റഡ് ഗ്ലാൻസ തുടങ്ങിയവ ടൊയോട്ട പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications