കൂടുതൽ പെർഫോമെൻസും മികച്ച സ്റ്റൈലിംഗുമായി GR Corolla ഹോട്ട് ഹാച്ച് അവതരിപ്പിച്ച് Toyota
ടൊയോട്ട കൊറോളയെ ഇന്ത്യയിൽ ഒരു സെഡാൻ എന്ന നിലയിൽ നമുക്കെല്ലാവർക്കും അറിയാമായിരുന്നെങ്കിലും, ഇത് യഥാർത്ഥത്തിൽ വിദേശ വിപണികളിൽ ഹാച്ച്ബാക്ക് രൂപത്തിലും വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ടയുടെ പെർഫോമൻസ് ഡിവിഷനായ ഗാസൂ റേസിംഗ് ഹാച്ചുമായി കൈകോർത്തു, GR കൊറോള എന്ന രൂപത്തിൽ അതിനെ ഒരു ഹാർഡ്‌കോർ പെർഫോമൻസ് മെഷീനാക്കി മാറ്റിയിരിക്കുകയാണ്. കൊറോളയെ ഒരു 'ഹോട്ട് ഹാച്ച്' ആക്കുന്നതിൽ ടൊയോട്ട പ്രായോഗികമായി ഒരു പിഴവും വരുത്തിയിട്ടില്ല.

വാഹനത്തിലെ വലിയ നവീകരണം ഹുഡിന്റെ കീഴിലാണ്. സ്റ്റാൻഡേർഡ് മോഡലിന്റെ 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ മോട്ടോറിന് പകരം G16E-GTS 1.6 -ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ എഞ്ചിനാണ് വരുന്നത്.

ഈ എഞ്ചിൻ 300PS പവറും 370 Nm torque ഉം നൽകുന്നു. ഇത് സ്റ്റാൻഡേർഡ് ഹാച്ചിന്റെ 168 PS പവർ ഔട്ട്പുട്ടിന്റെ ഇരട്ടിയോളം വരും. പിന്നെ ഏറ്റവും മികച്ച ഭാഗമായി വാഹനത്തിന് ഒരു ഓൾഡ് ആറ് സ്പീഡ് സ്റ്റിക്ക് ഷിഫ്റ്റർ ലഭിക്കുന്നു. 60:40, 50:50 അല്ലെങ്കിൽ 30:70 പവർ ഡിസ്ട്രിബ്യൂഷൻ അഡ്ജസ്റ്റബിലിറ്റിക്കായി പ്രത്യേകം വികസിപ്പിച്ച GR ഓൾ വീൽ ഡ്രൈവ്ട്രെയിനിലേക്ക് അയയ്ക്കുന്നു.

ഒരു ബീഫിയർ എഞ്ചിൻ സ്വാപ്പ് മാറ്റിനിർത്തിയാൽ, GR കൊറോളയിൽ നിന്ന് പെർഫോമെൻസ് പുറത്തെടുക്കാൻ ഗാസൂ റേസിംഗിലെ ആളുകൾ വിവിധ മേഖലകളിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

സ്റ്റാർട്ടറുകൾക്കായി, ജോയിന്റുകളെ ശക്തിപ്പെടുത്തുന്നതിനും ഘടകങ്ങൾ തമ്മിലുള്ള ദൃഢത വർധിപ്പിക്കുന്നതിനും ഫ്രെയിമിൽ കൂടുതൽ വെൽഡ് പോയിന്റുകളുള്ള GA-C പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഇത് ഉപയോഗിക്കുന്നു.

ഡബിൾ-വിഷ്ബോൺ മൾട്ടി-ലിങ്ക് റിയർ സസ്പെൻഷൻ സജ്ജീകരണത്തോടുകൂടിയ മാക്ഫെർസൺ ഫ്രണ്ട് സസ്‌പെൻഷൻ സ്‌ട്രട്ടുകളാൽ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ ഫ്രണ്ട്, റിയർ ആക്‌സിലുകൾക്കായി ടോർസൺ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യലുകൾ എന്നിവയും ഇതിലുണ്ട്.

മറ്റ് പെർഫോമൻസ് വിസാർഡ്രിയുടെ ഭാഗമായി ഭാരം കുറയ്ക്കാൻ ഹുഡ്, ഫ്രണ്ട് ഡോറുകൾ എന്നിവ അലുമിനിയത്തിലാണ് ഒരുക്കിയിരിക്കുന്നത്, മുന്നിലും പിന്നിലും ഉള്ള കനാർഡുകൾ, ഹുഡ്, ഫെൻഡർ, റിയർ ബമ്പർ എന്നിവയിലെ എയർ ഡക്‌റ്റുകൾ, അതുപോലെ തന്നെ ഡ്രാഗ് കുറയ്ക്കാനും കൂടുതൽ ഡൗൺഫോഴ്‌സ് സൃഷ്‌ടിക്കാനും ഫ്ലാറ്റ് അണ്ടർഫ്ലോർ എന്നിവ വാഹനത്തിൽ നൽകിയിരിക്കുന്നു.

18 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് 15 സ്‌പോക്ക് അലോയി വീലുകളിൽ മിഷെലിൻ പൈലറ്റ് സ്‌പോർട്ട് 4 ടയറുകൾ റാപ്പ് ചെയ്തിരിക്കുന്നു. മുൻവശത്ത് നാല് പിസ്റ്റൺ കാലിപ്പറുകളും പിന്നിൽ രണ്ട് പിസ്റ്റൺ കാലിപ്പറുകളും ഉള്ള ബീഫി ഡിസ്ക് ബ്രേക്കുകളാണ് ചേർത്തിരിക്കുന്നത്. ഒരു റേസ്‌ട്രാക്കിൽ കോപത്തോടെ ഓടിക്കാൻ കഴിയുന്ന ശക്തമായ ഒരു ഹാച്ച് തന്നെയാണിത്.

ലുക്കിന്റെ കാര്യത്തിൽ ടൊയോട്ട GR കൊറോള ഒരു ഹോട്ട് ഹാച്ചിനായിട്ടുള്ള എല്ലാ ചെക്ക് ബോക്സുകളും ടിക്ക് ചെയ്യുന്നു. ഫ്രണ്ട് ഫാസിയയുടെ ഭൂരിഭാഗവും ഏറ്റെടുക്കുന്ന ഒരു വലിയ മെഷ് എയർ ഇൻടേക്ക് ഉള്ളതിനാൽ വാഹനത്തിന് വളരെ ആക്രമണാത്മകമായ ഒരു മുൻമുഖമുണ്ട്.

ബൾജി ഫെൻഡറുകൾ, സൈഡ് സ്കർട്ടുകൾ, ത്രീ-ടിപ്പ് എക്‌സ്‌ഹോസ്റ്റ് സജ്ജീകരണമുള്ള ചങ്കി ഡിഫ്യൂസർ എന്നിവയ്‌ക്കൊപ്പം വിശാലമായ ബോഡിയും ഇതിന് ലഭിക്കുന്നു. അതോടൊപ്പം ഫോർജ്ഡ് കാർബൺ ഫൈബർ റൂഫ്, വെന്റഡ് ബൾജ് ഹുഡ്, സ്‌പോർട്ടി റിയർ സ്‌പോയിലർ എന്നിവ ആഡ് ചെയ്യുന്ന ഒരു ലിമിറ്റഡ് റൺ സർക്യൂട്ട് എഡിഷൻ ട്രിം വാഹനത്തിലുണ്ട്.

അകത്തേക്ക് കയറുമ്പോൾ, കാര്യങ്ങൾ പരിചിതമാണ്, എന്നാൽ ഫാബ്രിക് സ്പോർട്സ് സീറ്റുകൾ, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, അലുമിനിയം പെഡലുകൾ എന്നിവയ്ക്ക് മാറ്റങ്ങളുണ്ട്.

12.3 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയിൻമെന്റ് ഡിസ്പ്ലേ ഇപ്പോൾ തെരഞ്ഞെടുത്ത ഓൾ-വീൽ ഡ്രൈവ് മോഡ്, ടർബോ പ്രഷർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവ പ്രദർശിപ്പിക്കുന്നു.

ഡാഷിന്റെ മധ്യഭാഗത്ത് ക്ലൗഡ് അധിഷ്‌ഠിത നാവിഗേഷൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വോയ്‌സ് കമാൻഡുകൾ എന്നിവയ്‌ക്കൊപ്പം പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉണ്ട്.

ടൊയോട്ട GR കൊറോളയുടെ വില ഈ വർഷാവസാനം പ്രഖ്യാപിക്കും. ഇപ്പോൾ ഇന്ത്യയിൽ കൊറോള എന്ന നെയിംപ്ലേറ്റില്ല, പക്ഷേ അത് ഒരു ഹോട്ട് ഹാച്ചായി തിരിച്ചുവരാൻ കഴിയുമെങ്കിൽ വളരെ മികച്ചതായിരിക്കും. എന്നിരുന്നാലും, GR കൊറോള സുബാരു WRX, ഫോക്‌സ്‌വാഗൺ ഗോൾഫ് R എന്നിവയ്ക്കെതിരെ മറ്റ് അന്താരാഷ്ട്ര വിപണികളിൽ മത്സരിക്കും.


Click it and Unblock the Notifications








