2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

മാരുതി സുസുക്കി ബ്രെസയുടെ റീബാഡ്ജ്ഡ് പതിപ്പായ ടൊയോട്ട അർബൻ ക്രൂയിസറും അടുത്തിടെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഗ്ലോബൽ NCAP നടത്തിയ ക്രാഷ് ടെസ്റ്റ് സേഫ്റ്റി റിപ്പോർട്ട് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്, വളരെ രസകരമാണ് ഫലങ്ങൾ.

2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

ചെറിയ ടൊയോട്ട കോംപാക്ട് എസ്‌യുവിക്ക് 17 പോയിന്റിൽ 13.52 പോയിന്റ് നേടി മുതിർന്ന യാത്രക്കാർക്കുള്ള സേഫ്റ്റിയിൽ ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടാൻ കഴിഞ്ഞു. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ, എസ്‌യുവി ത്രീ സ്റ്റാർ റേറ്റിംഗ് നേടി. മൊത്തം 49 -ൽ ചൈൽഡ് സേഫ്റ്റിക്ക് അർബൻ ക്രൂയിസർ 36.68 പോയിന്റ് കരസ്ഥമാക്കി.

2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളുടെ പട്ടികയിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രീറ്റെൻഷനറുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, ISOFIX ചൈൽഡ് സീറ്റ് ആങ്കർ പോയിന്റുകൾ, നാല് വീലുകളിലും ABS എന്നിവ ഉൾപ്പെടുന്നു.

2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

സേഫ്റ്റി റിപ്പോർട്ട് അനുസരിച്ച്, ഡ്രൈവർക്ക് നെഞ്ചിനും കാലുകൾക്കും മതിയായ സംരക്ഷണവും തുടയ്ക്ക് മാർജിനൽ സംരക്ഷണവും ഉണ്ടായിരുന്നു. പക്ഷേ തലയ്ക്കും കാലിനും മികച്ച സംരക്ഷണം വാഹനം വാഗ്ദാനം ചെയ്തിരുന്നു.

2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

ഫ്രണ്ട് പാസഞ്ചറിന് മികച്ച ഓൾ റൗണ്ട് പ്രൊട്ടക്ഷൻ ഉണ്ടായിരുന്നു. എന്നാൽ വലത് തുടയ്ക്ക് നാമമാത്രമായ സംരക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്. ചൈൽഡ് സീറ്റിൽ പിന്നിലേക്ക് അഭിമുഖമായി ഇരിക്കുന്ന 18 മാസം പ്രായമുള്ള കുട്ടിയുടെ ഡമ്മിക്ക്, എസ്‌യുവി തലയ്ക്കും നെഞ്ചിനും നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു.

2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

ഒരു ചൈൽഡ് സീറ്റിൽ മുൻവശത്തേക്ക് ഫേസ് ചെയ്ത് ഇരിക്കുന്ന മൂന്ന് വയസ്സുള്ള ഒരു കുട്ടിക്ക് തലയ്ക്ക് നല്ല സംരക്ഷണം ആണെങ്കിലും നെഞ്ചിന് ന്യായമായ തരത്തിലുള്ള പ്രൊട്ടക്ഷനാണ് ലഭിക്കുന്നത്. ബോഡി ഷെല്ലിന്റെ ഇന്റഗ്രിറ്റി സ്റ്റേബിളായി റേറ്റുചെയ്‌തു.

2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

ഫോർ സ്റ്റാർ അഡൽറ്റ് സേഫ്റ്റി റേറ്റിംഗും (17 -ൽ 12.51 പോയിന്റും) ടു സ്റ്റാർ ചൈൽഡ് സേഫ്റ്റി സ്‌കോറും (49-ൽ 17.93 പോയിന്റ്) നേടിയ മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സുരക്ഷാ സ്‌കോറിനെ മറികടക്കാൻ ടൊയോട്ട അർബൻ ക്രൂയിസറിന് കഴിഞ്ഞു.

2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

എന്നിരുന്നാലും, മാരുതി എസ്‌യുവി 2018 -ലാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത് എന്നത് ശ്രദ്ധിക്കണം, 2020 -ൽ ഇതിന് ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റ് നിർമ്മാതാക്കൾ നൽകിയിരുന്നു.

2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

കൂടാതെ, മാരുതി വിറ്റാര ബ്രെസയും ടൊയോട്ട അർബൻ ക്രൂയിസറും ഉടൻ തന്നെ ഒരു ജനറേഷൻ മാറ്റത്തിന് വിധേയമാകും. ആറ് എയർബാഗുകൾ പോലെയുള്ള അധിക സുരക്ഷാ ഫീച്ചറുകൾ കാരണം പുതിയ മോഡൽ നിലവിലെ തലമുറ മോഡലുകളേക്കാൾ സുരക്ഷിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ടൊയോട്ട അർബൻ ക്രൂയിസറിന്റെ എക്സ്-ഷോറൂം വില പ്രാരംഭ മോഡലിന് 8.87 ലക്ഷം രൂപയിൽ തുടങ്ങി ടോപ്പ് സ്പെക്ക് മോഡലിന് 11.58 ലക്ഷം രൂപ വരെ ഉയരും.

2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

യഥാക്രമം 105 PS പവറും, 138 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ ഫോർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

ടൊയോട്ട അടുത്തിടെ ഗ്ലാൻസ, അർബൻ ക്രൂയിസർ മോഡലുകളുടെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ടിരുന്നു. കൂടാതെ 2022 ബലേനോയ്ക്ക് പിന്നാലെ അപ്പ്ഡേറ്റ് ചെയ്ത ഗ്ലാൻസ പ്രീമിയം ഹാച്ചും പുറത്തിറക്കി.

2 സ്റ്റാർ അല്ല GNCAP ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി Toyota Urban Cruiser

മാരുതി കൗണ്ടർ പാർട്ടിനേപ്പോലെ തന്നെ മികച്ച റെസ്പോൺസാണ് ഗ്ലാൻസയ്ക്കും ലഭിക്കുന്നത്. താമസിയാതെ തന്നെ പ്രീമിയം ഹാച്ചിന്റെ CNG മോഡലും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട.

Article Published On: Tuesday, April 12, 2022, 18:59 [IST]
English summary
Toyota urban cruiser gains 4 star safety rating in gncap test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X