Toyota-യുടെ അടുത്ത പുലിക്കുട്ടിയുടെ പേര് 'ടൈസര്‍'? മിഡ്‌സൈസ് എംപിവി അടുത്ത വര്‍ഷം
സെഗ്‌മെന്റിലെ മുടിചൂടാമന്നനായ ഇന്നോവയുടെ നിര്‍മാതാക്കളായ ടൊയോട്ടയില്‍ നിന്നും അടുത്തതായി ഇറങ്ങാന്‍ പോകുന്ന എംപിവിയെ കുറിച്ച് ഏവരും ആകാംക്ഷയിലാണ്. ടൊയോട്ടയില്‍ നിന്നുള്ള സി-സെഗ്മെന്റ് എംപിവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ വളരെക്കാലമായി വലയം വെക്കുന്നുണ്ട്. ടൊയോട്ടയുടെ പുതിയ മിഡ്‌സൈസ് എംപിവിയുടെ പേര് 'ടൈസര്‍' എന്നാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമീപ കാലത്തത് ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നീ മോഡലുകളുടെ വരവോടെ ടൊയോട്ട അതിന്റെ ആഭ്യന്തര പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചിരുന്നു. മാരുതി സുസുക്കിയുമായുള്ള സഹകരണത്തില്‍ പിറന്നതാണ് മൂവരും.

ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കും അര്‍ബന്‍ ക്രൂയിസര്‍ കോംപാക്റ്റ് എസ്‌യുവിയും യഥാക്രമം മാരുതി സുസുക്കി ബലേനോയുടെയും വിറ്റാര ബ്രെസയുടെയും ബാഡ്ജ്-എന്‍ജിനീയറിംഗ് പതിപ്പുകളാണ്. എങ്കിലും വ്യത്യസ്ത മേഖലകളിലെ അവരുടെ വൈദഗ്ധ്യം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിയതിനാല്‍ മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ യഥാര്‍ത്ഥ സാധ്യതകള്‍ ഹൈറൈഡര്‍ മിഡ്സൈസ് എസ്‌യുവി കാണിക്കുന്നു.

എംപിവി സെഗ്‌മെന്റില്‍ മാരുതി സുസുക്കിക്ക് എര്‍ട്ടിഗയും അതിന്റെ പ്രീമിയം സഹോദരനായ XL6-ഉം വില്‍പ്പനയ്ക്കുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇന്നോവ ക്രിസ്റ്റക്ക് താഴെ ഒരു എംപിവി ടൊയോട്ടയ്ക്കില്ല. രണ്ട് ബ്രാന്‍ഡുകളും മിഡ്‌സൈസ് സെഗ്മെന്റില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ നോക്കുന്നതിനാല്‍ സമീപഭാവിയില്‍ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്താന്‍ സാധ്യത കാണുന്നുണ്ട്.

ഇത് ദീര്‍ഘകാലമായി ചര്‍ച്ചചെയ്യപ്പെട്ട സി-സെഗ്മെന്റ് എംപിവിയുടെ വരവിന് കാരണമാകും. 'ടൈസര്‍' എന്ന പേരിനായി കമ്പനി വ്യാപാരമുദ്രക്ക് (ട്രേഡ്മാര്‍ക്ക്) അപേക്ഷിച്ചത് കിംവദന്തികള്‍ക്ക് ആക്കം കൂട്ടി. ഇത് വരാനിരിക്കുന്ന മിഡ്‌സൈസ് എംപിവിയിലും ഉപയോഗിക്കുമെന്നാണ് സംസാരം.

ടൊയോട്ട ടൈസര്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. മാരുതി സുസുക്കിക്ക് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ക്രോസ്-ബാഡ്ജ്ഡ് ടൊയോട്ട വാഹനമായി ഇത് മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് താഴെയായിരിക്കും ടെയ്‌സറിന്റെ സ്ഥാനം.വിപണിയില്‍ മികച്ച സ്വീകാര്യത നേടിയ കിയ കാരന്‍സുമായിട്ടാകും ഇതിന്റെ പോരാട്ടമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ മാരുതി സുസുക്കിയില്‍ നിന്ന് ലഭിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും മോഡലില്‍ ഉപയോഗിക്കുക. ഹൈറൈഡറില്‍ നിന്നുള്ള 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ TNGA സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുമോ ഇല്ലയോ എന്നത് ഇതുവരെ പറയാനായിട്ടില്ല. ഏതായാലും 2023 ഓട്ടോ എക്സ്പോയില്‍ പുതിയ മോഡലുളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കും.

മൂന്നാം തലമുറ ഇന്നോവ ഹൈക്രോസ്/സെനിക്സ് അടുത്ത മാസം ആദ്യം ഇന്തോനേഷ്യയില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്. പുതിയ ഡിസൈന്‍, ഇന്റീരിയര്‍, മോണോകോക്ക് ഷാസി, ഹൈബ്രിഡ് പവര്‍ട്രെയിന്‍ എന്നിവയുമായി 2023 ന്റെ തുടക്കത്തില്‍ ഇത് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ടൊയോട്ട പുതിയ മോഡലായ ഇന്നോ ഹൈക്രോസിന്റെ പ്രീ-ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ഒപ്പം തന്നെ ഔദ്യോഗിക അവതരണത്തിനു മുമ്പേ നിലവിലുള്ള മോഡലില്‍ ഇല്ലാത്ത നിരവധി ഹൈ-എന്‍ഡ് ഫീച്ചറുകള്‍ അടങ്ങുന്ന പുതിയ ടൊയോട്ട ഇന്നോവ ഹൈബ്രിഡിന്റെ പ്രധാന ഇന്റീരിയര്‍ സവിശേതകളും പുറത്തുവന്നു.

ടൊയോട്ട സേഫ്റ്റി സെന്‍സ്, പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ടെയില്‍ഗേറ്റ്, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റ്, എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഡാഷ്ബോര്‍ഡില്‍ സോഫ്റ്റ് പാഡുകള്‍, ഫ്‌ലാറ്റ് ഫോറുകള്‍, അണ്ടര്‍ ഫ്‌ലോര്‍ സ്റ്റോറേജ്, ഓട്ടോമന്‍ ഫംഗ്ഷനുള്ള ക്യാപ്റ്റന്‍ സീറ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ സവിശേഷതകളുടെ ഒരു പട്ടിക തന്നെ ടൊയോട്ട ഒരുന്നുന്നു.

എന്നാല്‍ ഹൈബ്രിഡ് എഞ്ചിനുമായി വരുന്ന ഹൈ-എന്‍ഡ് (ക്യു) വേരിയന്റിലായിരിക്കും മേല്‍പറഞ്ഞ മിക്ക സവിശേഷതകളും ഉള്‍ക്കൊള്ളുക. മിഡ് V വേരിയന്റിലും അത്യാവശ്യം ഫീച്ചറുകള്‍ കമ്പനി നല്‍കും.


Click it and Unblock the Notifications