ജനപ്രിയ Triber, Kiger, Magnite മോഡുകൾക്ക് ഇനി ചെലവേറും; ഏപ്രിലിൽ വിലവർധ പ്രഖ്യാപിച്ച് നിർമ്മാതാക്കൾ
ഓരോ രണ്ട് മുതൽ മൂന്ന് മാസം കൂടുമ്പോഴും കാറുകളുടെയും ബൈക്കുകളുടെയും വിലകൾ ഇപ്പോൾ കൂടി വരുന്ന സാഹചര്യമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചില ബ്രാൻഡുകൾ തങ്ങളുടെ മോഡൽ നിരയിൽ വില പരിഷ്‌കരണം നടത്തുന്നത് നാം ഇതിനകം കണ്ടു.

അതിന് പിന്നാലെ കൈഗർ, ട്രൈബർ, മാഗ്നൈറ്റ് എന്നീ മോഡലുകളുടെ വില വർധിപ്പിച്ചുകൊണ്ട് അലയൻസ് പാർട്ട്നർമാരായ റെനോയും നിസാനും രാജ്യത്ത് വില പരിഷ്കരണം നടത്തിയിരിക്കുകയാണ്.

റെനോ ട്രൈബർ 2022 ഏപ്രിൽ വിലകൾ
ഫ്രഞ്ച് കാർ നിർമ്മാതാക്കൾ 48,970 രൂപ വരെ വില വർധിപ്പിച്ചപ്പോൾ ജാപ്പനീസ് ബ്രാൻഡ് അതിന്റെ ഓഫറിന്റെ വില 30,499 രൂപ വരെ വർധിപ്പിച്ചു. ട്രൈബറിൽ നിന്ന് ആരംഭിച്ചാൽ കോംപാക്ട് എംപിവി എല്ലാ വേരിയന്റുകളിലും 7,000 രൂപയുടെ ഏകീകൃത വില വർധനയ്ക്ക് സാക്ഷ്യം വഹിച്ചു.

കൂടാതെ, ട്രൈബർ RXL -ന്റെ AMT വേരിയന്റ് ലൈനപ്പിൽ നിന്ന് ബ്രാൻഡ് നിർത്തലാക്കി. ഏറ്റവും പുതിയ വില അപ്‌ഡേറ്റിന് ശേഷം, ട്രൈബർ ഇപ്പോൾ ബേസ് മോഡലിന് 5.76 ലക്ഷം രൂപ പ്രാരംഭ വിലയിൽ തുടങ്ങി ടോപ്പ് സ്പെക്ക് മോഡലിന് 8.32 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്.

RXE, RXL, RXT, RXZ, RXZ ഡ്യുവൽ-ടോൺ എന്നിവയുൾപ്പെടെ അഞ്ച് ട്രിമ്മുകളിലാണ് എംപിവി എത്തുന്നത്. ആദ്യ രണ്ട് വേരിയന്റുകൾ ഒഴികെയുള്ളവയെല്ലാം ഓപ്‌ഷണൽ AMT ഗിയർബോക്‌സിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

71 bhp പരമാവധി കരുത്തും 96 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കോംപാക്ട് എംപിവി വാഗ്ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

| Renault Triber | New Price | Old Price | Difference |
| RXE | ₹5,76,000 | ₹5,69,000 | ₹7,000 |
| RXL | ₹6,48,000 | ₹6,41,000 | ₹7,000 |
| RXL AMT | - | ₹6,93,000 | - |
| RXT | ₹7,03,000 | ₹6,96,000 | ₹7,000 |
| RXT AMT | ₹7,55,000 | ₹7,48,000 | ₹7,000 |
| RXZ | ₹7,63,000 | ₹7,56,000 | ₹7,000 |
| RXZ DT | ₹7,80,000 | ₹7,73,000 | ₹7,000 |
| RXZ AMT | ₹8,15,000 | ₹8,08,000 | ₹7,000 |
| RXZ DT AMT | ₹8,32,000 | ₹8,25,000 | ₹7,000 |
ഈ വർഷം അവസാനത്തോടെ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനോടുകൂടിയ ട്രൈബറിന്റെ കൂടുതൽ ശക്തമായ പതിപ്പ് റെനോ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റെനോ കൈഗർ 2022 ഏപ്രിൽ വിലകൾ
എസ്‌യുവി സഹോദരന്മാരിലേക്ക് വരുമ്പോൾ, ഫ്രഞ്ച് ബ്രാൻഡ് കൈഗറിന് വേരിയന്റുകൾ അനുസരിച്ച് 48,970 രൂപ വരെ വില വർധിപ്പിച്ചു. സബ് കോംപാക്ട് എസ്‌യുവി ലൈനപ്പിന്റെ പട്ടികയിൽ നിന്ന് RXL ഈസി-R, RXT ഡ്യുവൽടോൺ, RXT ഡ്യുവൽടോൺ ഈസി-R എന്നിവയുൾപ്പെടെ മൂന്ന് വകഭേദങ്ങൾ നിർത്തലാക്കി.

RXT (O) ടർബോചാർജ്ഡ് കൈഗറിന്റെ CVT വകഭേദങ്ങൾ ഏറ്റവും ഉയർന്ന വിലവർധനവിന് സാക്ഷ്യം വഹിച്ചു. ഏറ്റവും കുറഞ്ഞ വില വർധനയായ 970 രൂപ RXL വേരിയന്റിനാണ് ലഭിച്ചത്.

ഒരേ ഗിയർബോക്‌സ് ഓപ്ഷനുകളുള്ള എംപിവി സഹോദരന് ലഭിക്കുന്ന അതേ 1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ യൂണിറ്റുകളാണ് കൈഗറിന് ലഭിക്കുന്നത്.

| Renault Kiger | New Price | Old Price | Difference |
| RXE | ₹5,84,000 | ₹5,79,000 | ₹5,000 |
| RXL | ₹6,73,000 | ₹6,72,030 | ₹970 |
| RXT | ₹7,27,000 | ₹7,23,030 | ₹3,970 |
| RXL AMT | NA | ₹7,27,030 | - |
| RXT DT | NA | ₹7,46,030 | - |
| RXT (O) | ₹7,62,000 | ₹7,58,030 | ₹3,970 |
| RXT AMT | ₹7,82,000 | ₹7,78,030 | ₹3,970 |
| RXT (O) DT | ₹7,85,000 | ₹7,81,030 | ₹3,970 |
| RXT AMT DT | NA | ₹8,01,030 | - |
| RXZ | ₹8,16,900 | ₹8,09,990 | ₹6,910 |
| RXT (O) AMT | ₹8,17,000 | ₹8,13,030 | ₹3,970 |
| RXZ DT | ₹8,39,900 | ₹8,32,990 | ₹6,910 |
| RXT (O) Turbo | ₹8,72,000 | ₹8,33,030 | ₹38,970 |
| RXT (O) DT | ₹8,40,000 | ₹8,36,030 | ₹9,370 |
| RXT (O) DT | ₹8,95,000 | ₹8,56,030 | ₹38,970 |
| RXZ AMT | ₹8,71,900 | ₹8,64,990 | ₹6,910 |
| RXZ DT | ₹8,94,900 | ₹8,87,990 | ₹6,910 |
| RXZ (O) Turbo CVT | ₹9,62,000 | ₹9,13,030 | ₹48,970 |
| RXZ Turbo | ₹9,26,900 | ₹9,19,990 | ₹6,910 |
| RXT (O) Turbo CVT DT | ₹9,85,000 | ₹9,36,030 | ₹48,970 |
| RXZ DT | ₹9,49,900 | ₹9,42,990 | ₹6,910 |
| RXZ Turbo CVT | ₹10,16,900 | ₹9,99,990 | ₹16,910 |
| RXZ Turbo CVT DT | ₹10,39,900 | ₹10,22,990 | ₹16,910 |
കൂടാതെ, 99 bhp കരുത്തും 160 Nm പീക്ക് torque ഉം പമ്പ് ചെയ്യുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ മോട്ടോറിന്റെ ഓപ്ഷനും ഇതിന് ലഭിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഒരു CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടൊപ്പം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

നിസാൻ മാഗ്നൈറ്റ് 2022 ഏപ്രിൽ വില
മാഗ്‌നൈറ്റിന്റെ വിലയെ സംബന്ധിച്ചിടത്തോളം, നിസാൻ സബ്‌കോംപാക്ട് എസ്‌യുവിക്ക് XL ടർബോ CVT വേരിയന്റിന് 30,499 ലക്ഷം രൂപ വരെ വില വർധിപ്പിച്ചു. ടോപ്പ് സ്പെക്ക് XV പ്രീമിയം ടർബോ CVT വേരിയന്റിന് 1,999 രൂപയുടെ ഏറ്റവും കുറഞ്ഞ വില വർധനവ് ലഭിച്ചു.

ഏറ്റവും പുതിയ വില പരിഷ്‌ക്കരണത്തിന് ശേഷം, മാഗ്‌നൈറ്റ് 5.76 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്, കൂടാതെ ടോപ്പ് സ്പെക്ക് മോഡലിന് 10.00 ലക്ഷം രൂപ വരെ ഉയരുന്നു. എല്ലാം എക്സ്-ഷോറൂം വിലകളാണ്.
| Nissan Magnite | New Price | Old Price | Difference |
| XE | ₹5,84,999 | ₹5,76,500 | ₹8,499 |
| XL | ₹6,76,499 | ₹6,52,500 | ₹23,999 |
| XV | ₹7,29,000 | ₹7,14,000 | ₹15,000 |
| XL Turbo | ₹7,89,999 | ₹7,67,500 | ₹22,499 |
| XV Premium | ₹8,14,499 | ₹7,94,000 | ₹20,499 |
| XV Turbo | ₹8,43,999 | ₹8,29,000 | ₹14,999 |
| XL Turbo CVT | ₹8,86,999 | ₹8,56,500 | ₹30,499 |
| XV Premium Turbo | ₹9,23,899 | ₹9,09,000 | ₹14,899 |
| XV Turbo CVT | ₹9,25,999 | ₹9,18,000 | ₹7,999 |
| XV Premium Turbo CVT | ₹9,99,999 | ₹9,98,000 | ₹1,999 |

XE, XL, XV എക്സിക്യൂട്ടീവ്, XV, XV പ്രീമിയം എന്നിവയുൾപ്പെടെ അഞ്ച് വകഭേദങ്ങളിൽ മാഗ്നൈറ്റ് വാഗ്ദാനം ചെയ്യുന്നു. ഫ്രഞ്ച് കസിൻസുമായി ഇത് അതിന്റെ അടിത്തറയും പവർട്രെയിനും പങ്കിടുന്നു. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റിൽ അഞ്ച് സ്പീഡ് AMT ഗിയർബോക്‌സിന്റെ ഓപ്ഷൻ ലഭിക്കുന്നില്ല എന്നതാണ് ഒരേയൊരു വ്യത്യാസം.


Click it and Unblock the Notifications