ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

വിരലില്‍ എണ്ണാവുന്ന കുറച്ച് മോഡലുകളുമായി രാജ്യത്ത് മുന്നേറുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് ഫ്രഞ്ച് കുടുംബത്തില്‍ നിന്നുള്ള റെനോ. 2021-ല്‍, റെനോ ഇന്ത്യ 95,878 യൂണിറ്റുകളുടെ മൊത്തം വില്‍പ്പനയാണ് കൈവരിച്ചിരിക്കുന്നത്.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

ഇത് കമ്പനിയുടെ 2020-ലെ വില്‍പ്പന കണക്കിനേക്കാള്‍ (80,518 യൂണിറ്റുകള്‍) 19.08 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കാണിക്കുന്നതും. ബ്രാന്‍ഡ് നിരയിലെ ജനപ്രീയ എംപിവി മോഡലായ ട്രൈബറിന്റെ മൊത്തം 32,766 യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം നിര്‍മാതാവ് വിറ്റഴിച്ചു, ഇത് ഇന്ത്യയിലെ ബ്രാന്‍ഡിന്റെ ലൈനപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി ഇതോടെ ട്രൈബര്‍ മാറുകയും ചെയ്തു.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

റെനോ നിരയിലെ മറ്റ് മോഡലുകളായ ക്വിഡിന്റെ 31,656 യൂണിറ്റും കൈഗറിന്റെ 28,586 യൂണിറ്റും പോയ വര്‍ഷം കമ്പനി വിറ്റു, 2021-ലെ വാര്‍ഷിക വില്‍പ്പന എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മാതാക്കളുടെ വില്‍പ്പന ചാര്‍ട്ടില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ക്വിഡും, കൈഗറും.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

പോയ വര്‍ഷമാണ് കൈഗര്‍ എന്നൊരു മോഡലിനെ കമ്പനി കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ വാങ്ങാന്‍ കഴിയുന്ന താങ്ങാവുന്ന വിലയില്‍ എത്തുന്ന ഒരു മോഡല്‍ കൂടിയാണ് കൈഗര്‍. വരും നാളുകളില്‍ വാഹനത്തിന്റെ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും കോംപാക്ട് എസ്‌യുവി വാഹനങ്ങള്‍ക്കാണ്.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

അതേസമയം ബ്രാന്‍ഡ് നിരയിലെ മറ്റൊരു മോഡലായ ഡസ്റ്ററിന്റെ 2,570 യൂണിറ്റുകള്‍ മാത്രമാണ് പോയ വര്‍ഷം കമ്പനിക്ക് നിരത്തിലെത്തിക്കാന്‍ സാധിച്ചത്. ഒരുകാലത്ത് റെനോയുടെ തുറുപ്പ് ചീട്ടായിരുന്നു ഡസ്റ്റര്‍. എന്നാല്‍ നിലവില്‍ ഡസ്റ്ററിന്റെ പ്രകടനം തീര്‍ത്തും മോശമാകുന്ന അവസ്ഥയിലാണെന്ന് വേണം പറയാന്‍.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായും, ജനപ്രീതി തിരിച്ച് പിടിക്കുന്നതിനുമായി അടുത്തകാലത്ത് ഡസ്റ്ററിന്റെ ഒരു ടര്‍ബോ പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. എന്നിട്ടും കാര്യമായ പുരോഗതി വില്‍പ്പനയില്‍ നേടിയെടുക്കാന്‍ ബ്രാന്‍ഡിന് സാധിച്ചില്ല. എംപിവി മോഡലായ ട്രൈബര്‍ 2019-ലാണ് റെനോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്, നിര്‍മാതാവ് 2021-ന്റെ തുടക്കത്തില്‍ വാഹനത്തില്‍ ചെറിയ അപ്ഡേറ്റുകള്‍ കൊണ്ടുവരികയും ചെയ്തു.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

ഇതോടെയാണ് വാഹനത്തിന് പോയ വര്‍ഷം വലിയ സ്വീകാര്യത ലഭിച്ചത്. എംപിവി മോഡലായ ട്രൈബര്‍, ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. 1.0-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, ഇന്‍ലൈന്‍-3 പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

ഈ യൂണിറ്റ് 72 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്നു. കൂടാതെ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT എന്നിവയ്ക്കൊപ്പമാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

നിലവില്‍ ബ്രാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലിലേക്ക് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ റെനോ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, റെനോ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ ഉടന്‍ ട്രൈബറിലേക്ക് ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

കോംപാക്ട് എസ്‌യുവിയായ കൈഗര്‍ ടര്‍ബോയില്‍ ലഭ്യമായ അതേ മോട്ടോര്‍ തന്നെയായിരിക്കും ഇത്. ഈ യൂണിറ്റ് 100 bhp പീക്ക് പവറും 160 Nm പരമാവധി ടോര്‍ക്കും പുറത്തെടുക്കാന്‍ കഴിയും. 5-സ്പീഡ് MT, CVT എന്നിങ്ങനെ രണ്ട് ട്രാന്‍സ്മിഷന്‍ ചോയിസുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, സ്മാര്‍ട്ട് ആക്സസ് കാര്‍ഡ്, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവ ട്രൈബറിലെ ചില സവിശേഷതകളാണ്.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കൂള്‍ഡ് സ്റ്റോറേജ്, നാല് എയര്‍ബാഗുകള്‍ മുതലായവയും റെനോ എംപിവിയുടെ ടോപ്പ് ട്രിമ്മില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ബഡ്ജറ്റ് കാര്‍ ആണെങ്കിലും, ഇതിന് ആകര്‍ഷകമായ ഗ്ലോബല്‍ NCAP സുരക്ഷാ റേറ്റിംഗ് ഉണ്ടെന്നതാണ് (മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് 4-സ്റ്റാര്‍ റേറ്റിംഗ്, കുട്ടികളുടെ സുരക്ഷയ്ക്ക് 3-സ്റ്റാര്‍ റേറ്റിംഗ്) മറ്റൊരു സവിശേഷത.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

റെനോ ട്രൈബറിന് നിലവില്‍ 5.69 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം ഉയര്‍ന്ന പതിപ്പിനായി 8.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

ഡാറ്റ്സണ്‍ ഗോ പ്ലസ്, മാരുതി എര്‍ട്ടിഗ എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെ അതിന്റെ ഏറ്റവും അടുത്ത എതിരാളികള്‍. എന്നിരുന്നാലും, വളരെ താങ്ങാനാവുന്ന വില കാരണം, മാരുതി വാഗണ്‍-ആര്‍, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് തുടങ്ങിയ ഹാച്ച്ബാക്കുകള്‍ക്ക് ബദലായും ഇതിനെ കണക്കാക്കാം.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

2022-ലെ ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി വരാനിരിക്കുന്ന ഓസ്ട്രല്‍ എസ്‌യുവിയുടെ ടീസര്‍ ചിത്രം റെനോ നേരത്തെ പങ്കുവെച്ചിരുന്നു. കോംപാക്ട് സെഗ്മെന്റിലാണ് നിര്‍മാതാക്കള്‍ ഇത് വാഗ്ദാനം ചെയ്യുന്നത്.

ക്വിഡും, കൈഗറുമല്ല; Renault-യുടെ കരുത്ത് Triber തന്നെ

എന്നിരുന്നാലും, ഓസ്ട്രല്‍ തുടക്കത്തില്‍ യൂറോപ്യന്‍ വിപണികള്‍ക്കായി മാത്രമാകും വിപണിയില്‍ എത്തിക്കുക. എന്നാല്‍ ഇത് എപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും എന്ന് ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല, പ്രത്യേകിച്ചും കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ റെനോയ്ക്ക് ഓഫറുകളൊന്നുമില്ലെന്നത് കണക്കിലെടുക്കുമ്പോള്‍, രാജ്യത്ത് വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് ശ്രദ്ധിക്കുന്ന ഒരു മേഖലയാണിത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Triber was renault top selling car in 2021 find here all other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X