പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

ലൈഫ്‌സ്‌റ്റൈല്‍ വാഹനങ്ങള്‍ വീണ്ടും ജനപ്രിയമാക്കിയ മഹീന്ദ്രയുടെ മോഡലാണ് ഥാര്‍. ജനപ്രിയ മോഡലായ ഥാര്‍ എസ്‌യുവിയുടെ പുതിയ പതിപ്പ് 2020 ഒക്ടോബര്‍ രണ്ടിനാണ് പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

തന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് ആധുനികമായ നിരവധി ഫീച്ചറുകളും സവിശേഷതകളും ഉള്‍ക്കൊള്ളിച്ചെത്തിയ ഈ ഫോര്‍ വീല്‍ ഡ്രൈവ് എസ്യുവി ചുരുങ്ങിയ കാലം കൊണ്ട് വിപണി കീഴടക്കി.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

മഹീന്ദ്ര ഥാറിന്റെ പ്രകടനം രാജ്യത്തെ വാഹന പ്രേമികള്‍ക്കിടയില്‍ ഹരമായി മാറി. ഈ മോഡലിന്റെ ജനപ്രീതി വര്‍ധിച്ചതോടെ വാഹനം ലഭിക്കാന്‍ ഒരു വര്‍ഷം വരെ ബുക്ക് ചെയ്ത് കാത്തിരിക്കണമെന്നായി. ആദ്യതലമുറ ഥാര്‍ ഡീസല്‍-മാനുവല്‍ മോഡല്‍ മാത്രം ആയിരുന്നു. എന്നാല്‍ രണ്ടാം തലമുറയിലേക്കെത്തിയപ്പോള്‍ ആദ്യമായി പെട്രോള്‍ എഞ്ചിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കി.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

2023-ല്‍ ഥാര്‍ ലൈഫ്സ്റ്റൈല്‍ എസ്യുവിയുടെ പുതിയ ലോംഗ്-വീല്‍ബേസ് അഞ്ച് ഡോര്‍ പതിപ്പ് പുറത്തിറക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വാഹനത്തിനായി കാത്തിരിക്കുകയാണ് ഥാര്‍ ആരാധകര്‍. വാഹനത്തിന്റെ ഓരോ അപ്‌ഡേറ്റുകളും അവര്‍ സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

എന്നാല്‍ ഇതേസമയം തന്നെയാണ് ഫോഴ്‌സ് മോട്ടോഴ്‌സ് 5-ഡോര്‍ 6-സീറ്റര്‍ ലേഔട്ട്, 5-ഡോര്‍ 9-സീറ്റര്‍ ലേഔട്ട്, കൂടാതെ 5-ഡോര്‍ 13-സീറ്റര്‍ ലേഔട്ട് എന്നിവയോടു കൂടി ഗൂര്‍ഖ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന വാര്‍ത്തകള്‍ വരുന്നത്.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

5 ഡോര്‍ ജിംനിയുമായി മാരുതി സുസുക്കിയും അധികം വൈകാതെ രംഗത്തെത്തും. ഇതോടെ തങ്ങളുടെ 3-ഡോര്‍ ഥാറിനെ പുതിയ സവിശേഷതകളോടെ അപ്ഡേറ്റ് ചെയ്ത് ഫൈവ് ഡോര്‍ പതിപ്പിനെ പുറത്തിറക്കാനുള്ള നീക്കത്തിലാണ് മഹീന്ദ്ര. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഥാറിന്റെ 5-ഡോര്‍ പതിപ്പ് അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

നിലവിലെ തലമുറ ഥാറിന് കുറ്റങ്ങളൊന്നും പറയാനില്ല. നിലവില്‍ ഹാര്‍ഡ്-സോഫ്റ്റ്-ടോപ്പ് മോഡലുകളുടെ തിരഞ്ഞെടുപ്പില്‍ മാത്രമേ ഓഫ്-റോഡര്‍ ലഭിക്കുന്നുള്ളൂ. കാണാന്‍ നല്ല ഭംഗിയുള്ള വാഹനം 4X4 ഉപയോഗിച്ച് ഓണ്‍റോഡിലും ഓഫ്‌റോഡിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

ഈ വിലനിലവാരത്തില്‍ ഒരു ഉപഭോക്താവിന് പ്രതീക്ഷിക്കാവുന്ന ഒട്ടുമിക്ക ഫീച്ചറുകളുമായാണ് ഇത് വരുന്നത്. എന്നാല്‍ വിപണിയില്‍ മത്സരം കടുക്കുന്നതിനാല്‍ എതിരാളികളുമായി പിടിച്ചുനില്‍ക്കാനായി ഥാറും ചെറുതായി അണിഞ്ഞൊരുങ്ങുകയാണ്.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

മാറ്റങ്ങള്‍ ഇതാണ് മഹീന്ദ്രയുടെ പുതുപുത്തന്‍ ലോഗോ പഴയതിനേക്കാള്‍ ഥാറിന് നന്നായി ഇണങ്ങുന്നുണ്ട്. എന്നാല്‍ ഥാറിന്റെ മുന്‍വശത്ത് ഇപ്പോഴും ഈ പുതിയ ലോഗോയ്ക്ക് പകരം 'മഹീന്ദ്ര' എന്ന് എഴുതിയിരിക്കുന്നു.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

ഇന്റീരിയര്‍ ബട്ടണുകളുളെയും കണ്‍ട്രോളുകളെയും ചുറ്റിപ്പറ്റിയാണ് മറ്റ് മാറ്റങ്ങള്‍. ഓട്ടോ എസി കണ്‍ട്രോളുകള്‍ക്ക് താഴെ യാത്രക്കാരുടെ എയര്‍ബാഗുകളും ഹസാര്‍ഡ് ലൈറ്റും നിയന്ത്രിക്കുന്ന ടോഗിളുകള്‍ ഇപ്പോള്‍ ചെറുതായി മാറിയിരിക്കുന്നു. ടോഗിളുകളുടെ ആകൃതി തന്നെ മാറ്റിയിട്ടുണ്ട്.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

മുമ്പ് ഹസാര്‍ഡ് ലൈറ്റിന് അരികില്‍ മൂന്ന് ഡമ്മി ടോഗിളുകളായിരുന്നു ഉണ്ടായിരുന്നത്. ആ ഡമ്മി ബട്ടണുകള്‍ ഇപ്പോള്‍ ESP ബട്ടണ്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ ബട്ടണ്‍, ഒരു ഡോര്‍ ലോക്ക് ബട്ടണ്‍ എന്നിവക്കായി അനുവദിച്ചിരിക്കുന്നു. ഈ ബട്ടണുകള്‍ മുമ്പ് സ്റ്റിയറിംഗ് വീലിന്റെ വലതുവശത്തെ MID കണ്‍ട്രോളുകള്‍ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

കൂടാതെ, മഹീന്ദ്ര സെന്‍ട്രല്‍ കണ്‍സോളില്‍ നിന്ന് ഒരു USB-A പോര്‍ട്ട് നീക്കം ചെയ്തു. മുന്‍ സീറ്റുകള്‍ക്കുള്ള ലംബര്‍ സപ്പോര്‍ട്ട് നല്‍കിിട്ടുണ്ട്. 2022 ജൂണില്‍ Ceat Czar AT ടയറുകളും പെയിന്റ് ചെയ്യാത്ത ബമ്പറുകളും നല്‍കിയിരുന്നു. പുതിയ മോഡല്‍ ഥാറില്‍ ഇവ മാറാന്‍ സാധ്യതയില്ല.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

ചിലത് ലഭിക്കുമ്പോള്‍ ചിലത് നഷ്ടപ്പെടുന്നുണ്ട്. എന്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്നല്ലേ. മഹീന്ദ്രയും കളര്‍ ഓപ്ഷനുകളുടെ പട്ടികയില്‍ നിന്ന് രണ്ട് നിറങ്ങള്‍ ഒഴിവാക്കി. മിസ്റ്റിക് കോപ്പര്‍, റോക്കി ബീജ് എന്നിവയാണ് ആ നിറങ്ങള്‍. ഇനി മുതല്‍ ഥാര്‍ നാല് നിറങ്ങളില്‍ മാത്രമേ ലഭ്യമാകൂ.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

റെഡ് റേജ്, അക്വാ മറൈന്‍, ഗാലക്‌സി ഗ്രേ, നാപോളി ബ്ലാക്ക് എന്നിവയാണ് അവ. മാനുവല്‍ വേരിയന്റുകള്‍ക്ക് റെഡ്, ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ മാത്രമേ ലഭിക്കൂ.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

മഹീന്ദ്ര ഥാര്‍ സവിശേഷതകള്‍

2022 ഥാറിന് പെട്രോള്‍, ഡീസല്‍ ഓപ്ഷനുകള്‍ ലഭിക്കും. 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ യൂണിറ്റിന് 130 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. ഡീസല്‍ ഉണ്ടെങ്കിലും എംസ്റ്റാലിയൻ പെട്രോളാണ് കൂടുതല്‍ ശക്തമായ ഓപ്ഷന്‍.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

ഈ 2.0 ലിറ്റർ യൂണിറ്റിന് 150 bhp കരുത്തും 320 Nm torque ഉം വികസിപ്പിക്കാന്‍ കഴിയും. അധിക പവറിനും ടോര്‍ക്കിനുമായി എഞ്ചിനുകള്‍ കാലിബ്രേറ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കും ഉള്‍പ്പെടും. 4×4 ശേഷിയുള്ള ഒരു ട്രാന്‍സ്ഫര്‍ കേസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

പുതിയ ലോഗോ കിട്ടി; പക്ഷേ മഹീന്ദ്ര ഥാറിൽ ഇനി ഈ നിറങ്ങളില്‍ ലഭിക്കില്ല

പിന്നിലെ യാത്രക്കാര്‍ക്ക് സ്ഥലത്തിന്റെ കാര്യത്തിലുള്ള പരാതികള്‍ പരിഹരിച്ച ശേഷമാകും പുതിയ മോഡല്‍ നിരത്തിലിറങ്ങുക. രണ്ട് ഡോര്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് നീളമുള്ള വീല്‍ബേലാകും സഞ്ചാരം. ഇത് ക്യാബിനില്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കും.

More from DriveSpark

Article Published On: Wednesday, August 31, 2022, 18:50 [IST]
English summary
Two colours discontinued in mahindra thar but gets new logo and buttons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X