"ഡെലിവറി 2024 സെപ്റ്റംബറില്‍'; മഹീന്ദ്ര Scorpio N കാത്തിരിപ്പ് കാലയളവ് രണ്ട് വര്‍ഷം

തങ്ങളുടെ ഏതാനും പുതിയ മോഡലുകള്‍ തുടര്‍ച്ചയായി ഹിറ്റടിച്ച സന്തോഷത്തിലാണ് മഹീന്ദ്ര. മഹീന്ദ്രയുടെ പോര്‍ട്‌ഫോളിയോയിലെ പുത്തന്‍ അംഗമായ സ്‌കോര്‍പിയോ എന്‍ ഇന്ന് ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ്.

വെറും ഒരു മിനിറ്റിനുള്ളിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ എന്നിന്റെ ആദ്യത്തെ 25,000 ബുക്കിംഗുകള്‍ വിറ്റുതീര്‍ന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ബുക്കിംഗുകള്‍ രേഖപ്പെടുത്തി. എന്നാല്‍ ഈ ഒരു ലക്ഷം ബുക്കിംഗുകള്‍ ഡെലിവറി ചെയ്യാന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കും. പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച അടിസ്ഥാന 'Z2' ട്രിം വെറും 11.99 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയ്ക്കാണ് മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചിപ്പ് ക്ഷാമം മൂലം നിര്‍മ്മാതാക്കള്‍ വിപണിയിലെ ഡിമാന്‍ഡ് നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന കാഴ്ചയാണ്. അത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വാഹന നിര്‍മ്മാതാവാണ് മഹീന്ദ്ര. കമ്പനിയുടെ പുത്തന്‍ മോഡലുകളായ XUV700, Scorpio N എന്നിവ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.

ഡിമാന്‍ഡ് വളരെ കൂടുതലായതിനാല്‍ ഈ മോഡലുകളുടെ കാത്തിരിപ്പ് കാലാവധി ആഴ്ചകളിലോ മാസങ്ങളിലോ നില്‍ക്കുന്നില്ല. ഏകദേശം 2 വര്‍ഷമാണ് ചില വേരിയന്റുകളുടെ കാത്തിരിപ്പ് കാലാവധി. സെമി കണ്ടക്ടര്‍ ഉത്പാദനം വീണ്ടും ശക്തി പ്രാപിക്കുന്നതിനാല്‍, വാഹന മേഖലയിലും നല്ല മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മഹീന്ദ്രയുടെ കാത്തിരിപ്പ് കാലയളവ്

വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കാത്തിരിപ്പ് കാലയളവിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നു. മഹീന്ദ്രയുടെ കാര്യത്തില്‍ ജനപ്രീതി കാത്തിരിപ്പ് കാലയളവിന് നേര്‍ ആനുപാതമാണെന്ന് തോന്നുന്നു. ജനപ്രിയ എസ്‌യുവികള്‍ ഏറ്റുവാങ്ങാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ട അവസ്ഥയാണ്. എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നേരത്തെ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ മഹീന്ദ്ര തീരുമാനിച്ചിട്ടുണ്ട്.

സ്‌കോര്‍പിയോ Nന്റെ കാത്തിരിപ്പ് കാലയളവ് പരിഗണിക്കുമ്പോള്‍ മഹീന്ദ്ര Z8L ട്രിം ഡെലിവറികള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. Z8L ഉപഭോക്താക്കള്‍ക്ക് മറ്റുള്ളവര്‍ക്ക് മുമ്പ് PDI ക്ഷണം ലഭിച്ചു. ദീപാവലി സമയത്ത് വാഹനം ഡെലിവറി ചെയ്യുമെന്നാണ് വാഗ്ദാനം. എന്നാല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതിന് ശേഷം സ്‌കോര്‍പിയോ എന്‍ ബുക്ക് ചെയ്ത എല്ലാവര്‍ക്കും അവര്‍ ഏത് എഞ്ചിനുകള്‍ തിരഞ്ഞെടുത്താലും 85 മുതല്‍ 90 ആഴ്ചകള്‍ (12 മുതല്‍ 13 മാസം വരെ) കാത്തിരിക്കണം.

85 മുതല്‍ 90 വരെ ആഴ്ചകള്‍ ധാരാളമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, മറ്റ് മോഡലുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് ഇതിലും കൂടുതലാണ്. ബേസ് മോഡലായ Z2 ന് 90 മുതല്‍ 95 ആഴ്ചയും Z4 ട്രിമ്മിനായി 95 മുതല്‍ 100 ആഴ്ചയും കാത്തിരിക്കണം.

100 മുതല്‍ 105 ആഴ്ച വരെ കാത്തിരിപ്പ് കാലാവധിയുള്ള Z6, Z8 ട്രിമ്മുകളാണ് സ്‌കോര്‍പിയോയുടെ പട്ടികയില്‍ മുന്നില്‍. എന്നാല്‍ സ്‌കോര്‍പിയോ N-നുള്ള കാത്തിരിപ്പ് കാലയളവ് മഹീന്ദ്രയുടെ തന്നെ XUV700നെ അപേക്ഷിച്ച് കുറവാണ്. സ്‌കോര്‍പിയോ N വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ക്ക് 2024 സെപ്റ്റംബറിലാണ് ഡെലിവറി തീയതി ലഭിച്ചത്. അതായത് കാത്തിരിപ്പ് കാലയളവ് രണ്ട് വര്‍ഷം.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. കൂടാതെ ഈ മോഡലിന്റെ ഡീസല്‍ പതിപ്പ് ശരിയായ 4×4 സിസ്റ്റത്തിലാണ് വരുന്നത്. ഇതിനെ മഹീന്ദ്ര ഇപ്പോള്‍ 4XPLOR സാങ്കേതികവിദ്യ എന്ന് വിളിക്കുന്നു.

200 bhp കരുത്തും 380 nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്.

XUV700-ലെ പോലെ, ഡീസല്‍ എഞ്ചിന്‍ സ്‌കോര്‍പിയോ N രണ്ട് ട്യൂണ്‍ സ്റ്റേറ്റുകളില്‍ ലഭ്യമാണ്. ഇവയെല്ലാം 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ എഞ്ചിന് 175 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡീസല്‍ വേരിയന്റിന് മാത്രമേ 4×4 ഡ്രൈവ്ട്രെയിന്‍ ലഭിക്കൂ. ഇത് മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ലഭ്യമാണ്.

ഒരു സ്‌കോര്‍പ്പിയോ തന്നെ വേണം എന്നാല്‍ വേഗം കിട്ടണം എന്നാണെങ്കില്‍ നിരാശരായി മറ്റ് മോഡലുകള്‍ തേടി പോകേണ്ട ആവശ്യം ഇല്ല. സ്‌കോര്‍പ്പിയോ ക്ലാസിക്കിന്റെ രൂപത്തില്‍ മഹീന്ദ്ര നിങ്ങളെ സഹായിക്കും. അടുത്തിടെയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് പുറത്തിറക്കിയത്. ബോണറ്റിന് താഴെ ചില നവീകരണം നടത്തിയാണ് മോഡല്‍ പുറത്തെത്തിക്കുന്നത്.

ഒരു പുതിയ അലുമിനിയം ബ്ലോക്ക്, കൂടുതല്‍ ഇന്ധനക്ഷമത, പുത്തന്‍ രൂപം എന്നിവ ലഭിക്കുന്നതോടെ തന്റെ മുന്‍ഗാമിയേക്കാള്‍ സ്‌കോര്‍പിയോ ക്ലാസിക് അല്‍പം കൂടി മുന്നിട്ട് നില്‍ക്കുന്നു. പുതിയ സ്‌കോപിയോ ക്ലാസിക് സ്വന്തമാക്കാന്‍ 6 മുതല്‍ 8 ആഴ്ച വരെ മാത്രം കാത്തിരുന്നാല്‍ മതി. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്ക് S, S11 എന്നിങ്ങനെ രണ്ട് വേരിയന്റില്‍ മാത്രമാണ് ലഭിക്കുന്നത്. ഒരു പവര്‍ട്രെയിന്‍ ഓപ്ഷന്‍ മാത്രം നല്‍കുന്നു. രണ്ട് വകഭേദങ്ങള്‍ക്കും ഒരേ കാത്തിരിപ്പ് കാലയളവാണ്.

മഹീന്ദ്ര XUV700 കാത്തിരിപ്പ് കാലയളവ് കുറച്ചു

XUV700-ന്റെ ടോപ്പ്-സ്‌പെക്ക് AXL ട്രിമ്മിന് 19 മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മഹീന്ദ്ര XUV700 പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. മോഡലിന്റെ ഔദ്യോഗിക കാത്തിരിപ്പ് കാലയളവ് അല്‍പ്പം കുറച്ചു. ഉല്‍പാദനം കൂട്ടിയതിനാലാണ് കാത്തിരിപ്പ് കാലയളവ് കുറയുന്നത്.

2021 ഓഗസ്റ്റിലാണ് XUV500ന്റെ പകരക്കാരനായി XUV700 ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. XUV700 ന്റെ ടോപ് സ്പെക് വേരിയന്റുകളായ AX7 L പെട്രോള്‍, AX7 L ഡീസല്‍ എന്നിവക്കാണ് ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ്. 16 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്. ഇത് ഏകദേശം മൂന്ന് മാസം കുറഞ്ഞിരിക്കുകയാണ്. ടോപ് എന്‍ഡ് വേരിയന്റുകള്‍ കഴിഞ്ഞാല്‍ പിന്നീട് ഡിമാന്‍ഡുള്ള AX7 പെട്രോളിനും AX7 ഡീസലിനും 15 മാസമാണ് കാത്തിരിപ്പ് കാലയളവ്.

ബേസ്-സ്പെക്ക് MX, മിഡ്-സ്പെക്ക് AX3, AX5 വേരിയന്റുകളുടെ ഡീസല്‍ പതിപ്പുകള്‍ ഡെലിവറി ചെയ്യാന്‍ 10 മാസം വരെ എടുത്തേക്കാം. അതേ സമയം, MX, AX3, AX5 വേരിയന്റുകളുടെ പെട്രോള്‍ പതിപ്പുകള്‍ 2-3 മാസത്തിനുള്ളില്‍ ഡെലിവര്‍ ചെയ്യാനാകും. ഓരോ സ്ഥലത്തും വ്യത്യസ്ത ഡീലര്‍ഷിപ്പുകളില്‍ ഈ കാത്തിരിപ്പ് കാലയളവുകള്‍ വ്യത്യാസപ്പെടാം.

ഓരോ മാസവും ഏകദേശം 6,000 യൂണിറ്റ് XUV700 നിര്‍മ്മിക്കുന്നുണ്ടെന്നാണ് നിര്‍മാതാക്കളായ മഹീന്ദ്ര പുറത്തുവിടുന്ന കണക്കുകള്‍. എസ്‌യുവിയുടെ വന്‍ ഡിമാന്‍ഡ് പരിഗണിക്കുമ്പോള്‍ ഇത് നന്നേ കുറവാണ്. വരും മാസങ്ങളില്‍ നിര്‍മാണം കൂട്ടി ഡിമാന്‍ഡ് നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ കാത്തിരിപ്പ് കാലാവധി കുറച്ചിരിക്കുന്നത്.

Source: Rushlane

More from DriveSpark

Article Published On: Thursday, September 15, 2022, 11:15 [IST]
English summary
Two years waiting period for mahindra scorpio n buyer got delivery date in 2024 september details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X