1.50 ലക്ഷം രൂപ വരെ വിലക്കിഴിവ്; വെടിക്കെട്ട് ഓഫറില്‍ Hyundai കാറുകള്‍ സ്വന്തമാക്കാം

ഡിസംബര്‍ തുടങ്ങിയതോടെ വാഹന നിര്‍മാതാക്കള്‍ വര്‍ഷാന്ത്യ ഓഫറുകളുമായി കളം നിറയുകയാണ്. ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോർസ് എന്നിവർ ജനുവരിയിൽ മോഡൽ നിരയിൽ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അതിനാൽ ഉപഭോക്താക്കള്‍ ജനുവരിയാകാന്‍ കാത്തിരിക്കില്ലെന്നാണ് അവരുടെ പ്രതീക്ഷ. കിടിലന്‍ ഓഫറുകളുമായി ഹ്യുണ്ടായിയും രംഗത്തുണ്ട്.

2022 ഡിസംബറില്‍ കോന ഇലക്ട്രിക്, ഗ്രാന്‍ഡ് i10 നിയോസ്, i20, ഓറ സെഡാന്‍ തുടങ്ങിയ മോഡലുകള്‍ക്ക് 1.50 ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ഹ്യൂണ്ടായി വാഗ്ദാനം ചെയ്യുന്നു. ഈ വര്‍ഷാവസാനം ആനുകൂല്യങ്ങള്‍ എക്സ്ചേഞ്ച് ബോണസുകള്‍, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, കോര്‍പറേറ്റ് ബെനഫിറ്റ് എന്നിവയുടെ രൂപത്തില്‍ ലഭിക്കും. ഓറ സെഡാന്റെയും ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെയും CNG പതിപ്പുകളും ഈ മാസം കിഴിവോടെ ലഭ്യമാണ്. എന്നാല്‍ വെര്‍ണ, വെന്യു, ക്രെറ്റ, അല്‍കസാര്‍, ടക്‌സണ്‍ എന്നീ മോഡലുകള്‍ക്ക് കിഴിവില്ല.

ഹ്യുണ്ടായി കോന ഇലക്ട്രിക്
ആനുകൂല്യം: 1.50 ലക്ഷം രൂപ വരെ

കോന ഇലക്ട്രിക് എസ്‌യുവിയില്‍ ഹ്യൂണ്ടായി പരമാവധി വര്‍ഷാന്ത്യ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളോ എക്സ്ചേഞ്ച് ബോണസോ ഇല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപയുടെ ഫ്‌ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇവി ആയിരുന്നു കോന ഇവി, ഇതിന് 39kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കാണ് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്.

അത് 136 bhp പവറും 395 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 50 kW DC ചാര്‍ജര്‍ ഉപയോഗിച്ച് 57 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ ഇവി ചാര്‍ജ് ചെയ്യാം. കൂടാതെ 452 കിലോമീറ്റര്‍ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഇത് എംജി ZS ഇവി അടുത്തിടെ പുറത്തിറക്കിയBYD അറ്റോ 3 എന്നിവയുടെ എതിരാളിയാണ്. കോന ഇലക്ട്രിക്കിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഉടന്‍ തന്നെ ഇന്ത്യയിലേക്ക് എത്തും.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്
ആനുകൂല്യങ്ങള്‍: 63,000 രൂപ വരെ

ഗ്രാന്‍ഡ് i10 നിയോസ് രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 100 bhp, 1.0 ലിറ്റര്‍, ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 83 bhp, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവയാണത്. രണ്ടാമത്തെ എഞ്ചിന്‍ CNG സ്‌പെക്കിലും ലഭ്യമാണ്. CNG സ്‌പെക്കില്‍ എഞ്ചില്‍ 69 bhp പവര്‍ നല്‍കുന്നു. കൂടാതെ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ ഇത് ലഭ്യമാകൂ.

ഡിസംബറില്‍, ഹ്യൂണ്ടായി ഹാച്ച്ബാക്കില്‍ മൊത്തം 63,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 50,000 രൂപ (1.0 ലിറ്റര്‍ പതിപ്പിന്) ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുകളും 3,000 രൂപ കോര്‍പ്പറേറ്റ് കിഴിവുകളും ലഭിക്കും. CNG, 1.2 ലിറ്റര്‍ പതിപ്പുകള്‍ക്ക് യഥാക്രമം 25,000 രൂപയും 20,000 രൂപയും വരെ ക്യാഷ് കിഴിവുകള്‍ ഹ്യൂണ്ടായി വാഗ്ദാനം ചെയ്യുന്നു. മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗോ തുടങ്ങിയ മോഡലുകളാണ് നിയോസിന്റെ എതിരാളികള്‍.

ഹ്യുണ്ടായി ഓറ
ആനുകൂല്യങ്ങള്‍: 43,000 രൂപ വരെ

ഗ്രാന്‍ഡ് i10 നിയോസിന്റെ കോംപാക്റ്റ് സെഡാന്‍ ഡെറിവേറ്റീവാണ് ഓറ. ഹാച്ച്ബാക്കിന്റെ അതേ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഈ ഡിസംബറില്‍ ഹ്യൂണ്ടായി സെഡാന്‍ മോഡലിന് 43,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതില്‍ 30,000 രൂപ (CNG പതിപ്പ്) ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ മൂല്യമുള്ള എക്‌സ്‌ചേഞ്ച് ബോണസുകള്‍ (1.2-ലിറ്റര്‍, CNG), 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നു. അതേസമയം, സെഡാന്റെ രണ്ട് പെട്രോള്‍ പതിപ്പുകള്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. വിപണിയിലുള്ള മാരുതി സുസുക്കി ഡിസയര്‍,ഹോണ്ട അമേസ് തുടങ്ങിയ കോംപാക്റ്റ് സെഡാനുകളെയാണ് ഹ്യുണ്ടായി ഓറ എതിരിടുന്നത്.

ഹ്യുണ്ടായി i20
ആനുകൂല്യങ്ങള്‍: 30,000 രൂപ വരെ

i20 യുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് 30,000 രൂപ വരെ മൊത്തം കിഴിവ് ഹ്യൂണ്ടായി വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ടായി 20,000 രൂപയും എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, ഹാച്ച്ബാക്കിന്റെ മിഡ്-സ്‌പെക്ക് മാഗ്‌ന, സ്‌പോര്‍ട്‌സ് ട്രിമ്മുകളില്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. 83 bhp, 1.2 ലിറ്റര്‍ പെട്രോള്‍, 120 bhp, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 100 bhp, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയില്‍ ഹ്യുണ്ടായി i20 ലഭ്യമാണ്. എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഹ്യൂണ്ടായി അടുത്ത വര്‍ഷം ഡീസല്‍ i20 വിപണിയില്‍ നിന്ന് പിന്‍വലിക്കും.

അതിനാല്‍ തന്നെ ഡീസല്‍ i20 സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സുവര്‍ണാവസരമാണിപ്പോള്‍. മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ എന്നിവയാണ് ഹ്യുണ്ടായി i20-യുടെ മുഖ്യ എതിരാളികള്‍. ഹ്യുണ്ടായി കമ്പനിയുടെ ഡിസംബറിലെ കിഴിവുകള്‍ ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ ഇത് സ്റ്റോക്കിന്റെ ലഭ്യതയ്ക്ക് വിധേയവുമാണ് എന്ന് മാന്യ വായനക്കാരെ ബോധ്യപ്പെടുത്തുന്നു. കൃത്യമായ ഡിസ്‌കൗണ്ട് കണക്കുകള്‍ക്കായി ഉടന്‍ തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഹ്യുണ്ടായി ഡീലറുമായി ബന്ധപ്പെടുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Up to rs 1 50 lakh discounts on hyundai models kona electric grand i10 nios i20 aura in december
Story first published: Tuesday, December 6, 2022, 19:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X