Tata Tiago-യും ഇനി പൊളളും; വില വര്‍ധനവ് 20000 രൂപ വരെ

ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്കാണ് ടിയാഗോ. എന്നാല്‍ വര്‍ഷാവസാനത്തിന് മുന്നോടിയായി ടാറ്റ ടിയാഗോയുടെ വിലകള്‍ പുതുക്കി നിശ്ചിച്ചിട്ടുണ്ട്. പുതിയ പട്ടിക പ്രകാരം ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന് 20,000 രൂപയുടെ വില വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ എല്ലാ വകഭേദങ്ങളും ഒരേ വില വര്‍ധനവിന് സാക്ഷ്യം വഹിച്ചില്ല. വില വര്‍ധനവിന്റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ടിയാഗോ ഹാച്ച്ബാക്കിന്റെ 'XTA' വേരിയന്റിലും ടിയാഗോ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിന്റെ 'XT' വേരിയന്റിലും 20,000 രൂപയുടെ ഏറ്റവും ഉയര്‍ന്ന വില വര്‍ധന രേഖപ്പെടുത്തി.

Tata Tiago-യും ഇനി പൊളളും; വിലവര്‍ധനവ് 20000 രൂപ വരെ

വില വര്‍ധനവിനെ തുടര്‍ന്ന് ടാറ്റ ടിയോഗോ XTA വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില ഇപ്പോള്‍ 6,74,900 രൂപയായി ഉയർന്നു. അതേസമയം ടാറ്റ ടിയാഗോ XT iCNG-യുടെ വില 7,09,900 രൂപയാണ് (എക്‌സ്-ഷോറൂം, ഇന്ത്യ). അതേസമയം ടാറ്റ ടിയാഗോ NRG ഹാച്ച്ബാക്കിന്റെ പുതുതായി പുറത്തിറക്കിയ CNG വകഭേദങ്ങളും ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ 'XT റിഥം' വേരിയന്റും ഏറ്റവും പുതിയ വില വര്‍ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്ന് ആശ്വസിക്കാം.

കൂടാതെ, ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് ശ്രേണിയുടെ XE, XTO വകഭേദങ്ങള്‍ക്കൊപ്പം സിഎന്‍ജി പതിപ്പിന്റെ XE, XM വേരിയന്റുകളാണ് ഏറ്റവും കുറഞ്ഞ വില വര്‍ധനവിന് സാക്ഷ്യം വഹിച്ചത്. 5000 രൂപയാണ് ഈ വകഭേദങ്ങള്‍ക്ക് കൂടിയത്. ഇതിനര്‍ത്ഥം, ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് ശ്രേണിയുടെ എക്‌സ്‌ഷോറൂം വില ഇപ്പോള്‍ 5,44,900 രൂപയില്‍ നിന്ന് ആരംഭിക്കുന്നു എന്നാണ്. അതേസമയം ടാറ്റ ടിയാഗോ iCNG ശ്രേണി 6.34 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു (എക്‌സ്-ഷോറൂം, ഇന്ത്യ).

കൂടാതെ, ടാറ്റ ടിയാഗോ വേരിയന്റുകളായ NRG XT, XZ+ DT, XZA+ DT, XZ+ DT iCNG എന്നിവയ്ക്ക് 8,000 രൂപയുടെ വില വര്‍ധനവുണ്ടായി. അതേസമയം, ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ മറ്റ് വകഭേദങ്ങള്‍ക്ക് 7,000 രൂപയുടെ വില വര്‍ധനയുണ്ടായി. ഇതില്‍ XZ+, NRG AMT, XZA+, XZ+ iCNG തുടങ്ങിയ ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ വകഭേദങ്ങള്‍ ഉള്‍പ്പെടുന്നു.രാജ്യം ഏറെ നാളായി കാത്തിരുന്ന ടിയാഗോ ഇവി ഇലക്ട്രിക് ഹാച്ച്ബാക്ക് അടുത്തിടെയാണ് ടാറ്റ മോട്ടോര്‍സ് പുറത്തിറക്കിയത്.

ടിയാഗോ ഹാച്ച്ബാക്കിനെ പോലെ തന്നെ അതിന്റെ ഇലക്ട്രിക് പതിപ്പിനെയും ഇരുകൈയ്യും നീട്ടിയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്. ടാറ്റ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്ക് ഒരു ദിവസം കൊണ്ട് മാത്രം 10,000-ത്തിലധികം ബുക്കിംഗുകള്‍ സ്വന്തമാക്കി എന്നതാണ് അതിന്റെ തെളിവ്. വിപണിയില്‍ പ്രകടമായ ശക്തമായ പ്രതികരണം ഇലക്ട്രിക് വാഹന ബുക്കിംഗില്‍ പുതിയ റെക്കോര്‍ഡ് പോലും സൃഷ്ടിച്ചു. അതുല്യ നേട്ടം ആഘോഷിക്കുന്നതിനായി, ടിയാഗോ ഇവി ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ആദ്യ 10,000 ഉപഭോക്താക്കള്‍ക്കുള്ള പ്രാരംഭ വില നിലനിര്‍ത്താന്‍ ടാറ്റ മോട്ടോര്‍സ് തീരുമാനിച്ചു.

നിലവില്‍, ടാറ്റ ടിയാഗോ ഇവിയുടെ എക്‌സ്‌ഷോറൂം വില 8.49 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. ബുക്കിംഗ് തുക 21,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ടാറ്റ ടിയാഗോ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചത് സെഗ്മെന്റിലെ വിപണി വിഹിതം ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണ്. അതിനുപുറമെ, പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിവയുള്‍പ്പെടെയുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകളുടെ വിശാലമായ ശ്രേണി ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നു. വില വര്‍ധിപ്പിച്ചെങ്കിലും ഹാച്ച്ബാക്കിനോടുള്ള ജനങ്ങളുടെ ഇഷ്ടം കുറയുമെന്ന് തോന്നുന്നില്ല.

ഇലക്ട്രിക് വാഹന വിപണിയിലെ തങ്ങളുടെ കുത്തക നിലനിര്‍ത്താനുറച്ച് ടാറ്റ മോട്ടോര്‍സ് വന്‍ പരിഷ്‌ക്കാരങ്ങളുമായി പുതുപുത്തന്‍ ടിഗോര്‍ ഇവി സെഡാന്‍ വിപണിയില്‍ എത്തിച്ചിരുന്നു. പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും സഹിതമാണ് സെഡാന്‍ എത്തുന്നത്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളുടെ ബലത്തില്‍ 315 കിലോമീറ്റര്‍ (ARAI സാക്ഷ്യപ്പെടുത്തിയത്) റേഞ്ചും ടാറ്റ അവകാശപ്പെടുന്നു. നാല് വേരിയന്റുകളില്‍ ഇനി ടിഗോര്‍ സ്വന്തമാക്കാം. 2022 മോഡല്‍ ടാറ്റ ടിഗോര്‍ ഇവിയുടെ അടിസ്ഥാന XE വേരിയന്റിന് 12.49 ലക്ഷം രൂപയാണ് വില. അതേസമയം XT പതിപ്പിന് 12.99 ലക്ഷം രൂപ മുടക്കേണ്ടി വരും. XZ+ പതിപ്പിന് 13.49 ലക്ഷം രൂപയും XZ+ LUX വേരിയന്റുകള്‍ക്ക് 13.75 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Up to rs 20 000 price hike for tata tiago hatchback ahead of the year end
Story first published: Wednesday, November 23, 2022, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X