മെയ് മാസം വിപണിയിൽ തരംഗം സൃഷ്ടിക്കാനായി ഒരുങ്ങുന്ന കാറുകൾ
2022 മെയ് മാസം പല ബ്രാൻഡുകളിൽ നിന്നും വിവിധ സെഗ്‌മെന്റുകളിലായി നിരവധി കാർ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിക്കും. വൈവിധ്യമാർന്ന ശ്രേണിയിൽ ഒരു ഹൈബ്രിഡ് സെഡാൻ, ഫുൾ സൈസ് എസ്‌യുവി, കോംപാക്ട് എസ്‌യുവിക്കുള്ള പുതിയ വേരിയന്റ്, രണ്ട് ഇവികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കാർ ലോഞ്ചുകളുടെ കാര്യത്തിൽ ഈ മാസം എന്താണ് സംഭരിക്കുന്നത് നമുക്ക് നോക്കാം.

ടാറ്റ നെക്സോൺ ഇവി ലോംഗ് റേഞ്ച്:
ടാറ്റ മോട്ടോർസ് ലോംഗ് റേഞ്ച് നെക്‌സോൺ ഇവി മെയ് 11 -ന് ഇന്ത്യയിൽ അവതരിപ്പിക്കും. നിലവിൽ 30.2kWh ബാറ്ററി പായ്ക്കാണ് മോഡലിന് കരുത്തേകുന്നത്, അത് 125 bhp പവറും 245 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഫുൾ ചാർജിൽ 312 കിലോമീറ്ററാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച്. ബാറ്ററിക്ക് വലിയ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഡ്രൈവിംഗ് റേഞ്ച് 400 കിലോമീറ്ററിലധികം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോണ്ട സിറ്റി e:HEV
സിറ്റി ഹൈബ്രിഡ് എന്നറിയപ്പെടുന്ന ഹോണ്ട സിറ്റി e:HEV 2022 മെയ് 4 -ന് ഇന്ത്യയിൽ അവതരിപ്പിക്കും. മോഡലിന്റെ ബുക്കിംഗ് നിലവിൽ 21,000 രൂപയ്ക്ക് ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. നിരവധി ഫീച്ചറുകളും ഫംഗ്ഷനുകളുമായി എത്തുന്ന മോഡൽ ഇന്ത്യയിൽ തന്നെയാവും നിർമ്മിക്കുക.

സ്കോഡ കുഷാഖ് മോണ്ടെ കാർലോ
കുഷാഖ് മോണ്ടെ കാർലോ എന്നറിയപ്പെടുന്ന കുഷാഖ് എസ്‌യുവിയുടെ സ്‌പോർട്ടിയർ ആവർത്തനത്തിൽ സ്‌കോഡ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. 2022 മെയ് 9 -ന് വാഹനം ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. ചെക്ക് ബ്രാൻഡിൽ നിന്നുള്ള പുതിയ വേരിയന്റിന് കോസ്മെറ്റിക് അപ്‌ഡേറ്റുകളും പുതിയ സവിശേഷതകളും ലഭിക്കുന്നു.

പുതിയ മെർസിഡീസ് ബെൻസ് C-ക്ലാസ്
മെർസിഡീസ് ബെൻസ് പുതിയ ഇന്ത്യ സ്പെക് C-ക്ലാസ് മെയ് 5 -ന് അനാവരണം ചെയ്യും, തുടർന്ന് ലോഞ്ചും വില പ്രഖ്യാപനവും 2022 മെയ് 10 -ന് നടക്കും. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഔഡി A4, ബിഎംഡബ്ല്യു 3 സീരീസ് , ജാഗ്വാർ XE എന്നിവയ്ക്ക് എതിരെ മത്സരിക്കുന്ന മെർസിഡീസി മോഡലിന് പുതുക്കിയ എക്സ്റ്റേണൽ രൂപകൽപ്പനയും പുതുക്കിയ ഇന്റീരിയറും ലഭിക്കും. ലോഞ്ച് സമയത്ത് ഹൈബ്രിഡ് എഞ്ചിനുകളും കമ്പനി ഓഫർ ചെയ്യാവുന്നതാണ്.

ബിഎംഡബ്ല്യു i4
ബിഎംഡബ്ല്യു കഴിഞ്ഞ ആഴ്‌ച രാജ്യത്ത് i4 പ്രദർശിപ്പിച്ചിരുന്നു, 2022 മെയ് 26 -ന് മോഡൽ പുറത്തിറക്കുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചു. 83.9 kWh ബാറ്ററി പാക്ക് ഫീച്ചർ ചെയ്യുന്ന eഡ്രൈവ് 40 എന്നറിയപ്പെടുന്ന ഒരൊറ്റ വേരിയന്റിൽ മാത്രമേ വാഹനം ലഭ്യമാകൂ എന്ന് പ്രതീക്ഷിക്കുന്നു.

ഈ വേരിയൻറ് 335 bhp കരുത്തും 430 Nm torque ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ ഫുൾ ചാർജിൽ 590 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് WLTP- സാക്ഷ്യപ്പെടുത്തുന്നതായി കമ്പനി അവകാശപ്പെടുന്നു.

ജീപ്പ് മെറിഡിയൻ
കഴിഞ്ഞ മാസമാണ് മെറിഡിയൻ സെവൻ സീറ്റർ എസ്‌യുവി ജീപ്പ് രാജ്യത്ത് അവതരിപ്പിച്ചത്. മെയ് പകുതിയോടെ കാർ നിർമ്മാതാക്കൾ കോമ്പസ് അധിഷ്ഠിത മോഡൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

168 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് മെറിഡിയന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവൽ യൂണിറ്റുമായോ ഒമ്പത് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായോ കണക്ട് ചെയ്യും, 4x4 സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ അയയ്‌ക്കുന്നു.

കിയ EV6
കിയ EV6 ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമായിരിക്കും, ഇതിന്റെ ബുക്കിംഗ് മെയ് 26 -ന് ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ആരംഭിക്കും. CBU റൂട്ട് വഴിയാവും ഇത് ഇറക്കുമതി ചെയ്യാൻ സാധ്യത. 58kWh യൂണിറ്റും 77.4kWh യൂണിറ്റും ഉൾപ്പെടെ രണ്ട് ബാറ്ററി പാക്കുകൾ തെരഞ്ഞെടുക്കാവുന്ന മോഡലാണ് ആഗോളതലത്തിൽ കിയ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








