Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

ഈ വർഷം ഇന്ത്യൻ വാഹന വിപണിയിൽ നടക്കാനിരിക്കുന്ന മൂന്ന് വലിയ പുതിയ കാർ ലോഞ്ചുകൾക്ക് അടുത്ത ആഴ്ച നാം സാക്ഷ്യം വഹിക്കും.

Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ജൂൺ 27 -ന് പുതിയ സ്കോർപിയോ N അവതരിപ്പിക്കുമ്പോൾ, പുതിയ തലമുറ മാരുതി ബ്രെസ 2022 ജൂൺ 30 -ന് വിൽപ്പനയ്‌ക്കെത്തും.

Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

അതിന് പിന്നാലെ 2022 ജൂലൈ 1-ന് ടൊയോട്ടയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിഡ്-സൈസ് എസ്‌യുവി - അർബൻ ക്രൂയിസർ ഹൈറൈഡർ - ഇന്ത്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. വരാനിരിക്കുന്ന പുതിയ എസ്‌യുവികളെക്കുറിച്ചുള്ള ഒരു കുട്ടി സമ്മറി ഇതാ:

Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

2022 മഹീന്ദ്ര സ്കോർപിയോ N

അടിസ്ഥാനപരമായി എസ്‌യുവിയുടെ മൂന്നാം തലമുറ മോഡലായ മഹീന്ദ്ര സ്‌കോർപിയോ N, കാര്യമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചറുകളും മെക്കാനിക്കൽ അപ്‌ഗ്രേഡുകളുമായാണ് വരുന്നത്. വാസ്തവത്തിൽ, മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് അളവുകളും മാറ്റിയിരിക്കുന്നു.

Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

ഇത് മുമ്പത്തേതിനേക്കാൾ നീളമേറിയതും വളരെ വിശാലവുമാണ്. 2022 സ്കോർപിയോ N -ൽ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോളും 2.2 ലിറ്റർ എംഹോക്ക് ടർബോ ഡീസൽ എഞ്ചിനും വരുന്നു. 2.0 ലിറ്റർ പെട്രോൾ മോട്ടോർ 200 PS മാക്സ് പവറും 380 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

2.2 ലിറ്റർ യൂണിറ്റ് രണ്ട് ട്യൂണിംഗുകളിൽ വരും. അതിൽ ലോവർ ട്യൂണിംഗ് 132 PS പവറും 300 Nm torque ഉം ഉണ്ടാക്കുന്നു, ഹൈ ട്യൂണിംഗിൽ മോട്ടോർ 175 PS മാക്സ് പവറും 400 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഇത് 4X4 ഡ്രൈവ്ട്രെയിൻ സിസ്റ്റവുമായി വരുന്നു, വേരിയന്റിന് സ്കോർപ്പിയോ-N 4Xplor എന്ന് പേരിട്ടേക്കാം.

Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

2022 മാരുതി ബ്രെസ

പുതിയ തലമുറ ബ്രെസയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ് ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ. പുതിയ 2022 മാരുതി ബ്രെസ ഇലക്ട്രിക് സൺറൂഫ് ലഭിക്കുന്ന ബ്രാൻഡിന്റെ ആദ്യ കാറായിരിക്കും എന്നതാണ് ശ്രദ്ധേയം.

Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

ARKAMYS നൽകുന്ന 'സറൗണ്ട് സെൻസ്' സിസ്റ്റം ഉപയേഗിച്ച് പ്രീമിയം സൗണ്ട് അക്കോസ്റ്റിക് ട്യൂണിംഗ്, സ്മാർട്ട് പ്ലേ പ്രോ ഇന്റർഫേസുള്ള പുതിയ ഇൻഫോടെയിൻമെന്റ് യൂണിറ്റ്, 40 -ലധികം കണക്റ്റഡ് ഫീച്ചറുകളുള്ള സുസുക്കി കണക്ട്, 360 ഡിഗ്രി ക്യാമറ, ഹെഡ് അപ്പ് ഡിസ്‌പ്ലേ, ആറ് എയർബാഗുകൾ, സ്റ്റാൻഡേർഡായി ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും ഇതിനൊപ്പം ലഭിക്കും.

Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

കരുത്തിനായി, എസ്‌യുവി അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള അപ്‌ഡേറ്റ് ചെയ്ത K15C സ്മാർട്ട് ഹൈബ്രിഡ് എഞ്ചിൻ ഉപയോഗിക്കും.

Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ രാജ്യത്തെ ഉയർന്ന മത്സരാധിഷ്ഠിത മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള ബ്രാൻഡിന്റെ ചുവടു വെയ്പ്പ് അടയാളപ്പെടുത്തും.

Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

വാഹനത്തിന്റെ ഔദ്യോഗിക അനാച്ഛാദനം ജൂലൈ 1 -ന് നടക്കുമെങ്കിലും, 2022 ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബർ മാസങ്ങളിൽ ഇതിന്റെ വിലകൾ നിർമ്മാതാക്കൾ പ്രഖ്യാപിക്കൂ. സുസുക്കിയുടെ ഗ്ലോബൽ C പ്ലാറ്റ്‌ഫോമിലാണ് മോഡൽ നിർമ്മിച്ചിരിക്കുന്നത്, 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ആയിട്ടാണ് ഇത് വരുന്നത്.

Scorpio N മുതൽ New Gen Brezza വരെ; വിപണിയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ ഉടൻ എത്തുന്ന 3 പുത്തൻ എസ്‌യുവികൾ

മൈൽഡ് ഹൈബ്രിഡ് ടെക് അല്ലെങ്കിൽ ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് ഗ്യാസോലിൻ യൂണിറ്റ് ലഭ്യമായേക്കാം. ഹോണ്ട സിറ്റി ഹൈർബിഡിൽ നമ്മൾ കണ്ടതുപോലെ സ്ട്രോംഗ് ഹൈബ്രിഡ് മോഡലിന് e-CVT ഗിയർബോക്‌സ് ലഭിക്കും.

More from DriveSpark

Article Published On: Saturday, June 25, 2022, 8:30 [IST]
English summary
Upcoming major car launches in india next week from scorpio n to new gen brezza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X